01/08/2026
[fontresizer_tawhidurrahmandear_widget]
World

അമേരിക്കയുടെ 1,000 കോടിയുടെ സഹായം തള്ളി ഘാന; പൗരന്മാരുടെ വിവരം ചോർത്താനുള്ള നീക്കത്തിൽ

അക്ര: ആരോഗ്യ മേഖലയിലെ സഹകരണത്തിനായി അമേരിക്ക മുന്നോട്ടുവെച്ച ഉഭയകക്ഷി സഹായ കരാർ പശ്ചിമാഫ്രിക്കൻ രാജ്യമായ ഘാന നിരസിച്ചു. പൗരന്മാരുടെ തന്ത്രപ്രധാനമായ ആരോഗ്യ വിവരങ്ങൾ പങ്കുവെക്കണമെന്ന അമേരിക്കയുടെ കർശന നിബന്ധനയിൽ പ്രതിഷേധിച്ചാണ് ഘാനയുടെ നടപടി. ട്രംപ് ഭരണകൂടം വിദേശ സഹായ നയങ്ങളിൽ വരുത്തിയ പരിഷ്‌കാരങ്ങളുടെ ഭാഗമായുള്ള കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ മാസങ്ങളായി നടന്നു വരികയായിരുന്നു. വിവരങ്ങൾ ചോരുമെന്ന ഭീതിയെത്തുടർന്ന് ചർച്ചകളിൽനിന്ന് ഘാന പിന്മാറിയതായി വിഷയവുമായി അടുത്ത വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. ഘാന പ്രസിഡന്റ് ജോൺ ദ്രമാനി മഹാനയുടെ നേതൃത്വത്തിലുള്ള [&Read More

Main story

തെരഞ്ഞെടുപ്പ് കഴിഞ്ഞാലും പെട്രോൾ, ഡീസൽ വില വർധിപ്പിക്കില്ല; അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്ന പ്രചാരണം തള്ളി കേന്ദ്ര സർക്കാർ. പശ്ചിമ ബംഗാളിലെ അവസാന ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29Read More

Main story

ഇങ്ങനെ പോയാല്‍ അടച്ചുപൂട്ടേണ്ടി വരും; ഇന്ധന വിലയിൽ സർക്കാർ ഇടപെടൽ തേടി വിമാനക്കമ്പനികള്‍

ന്യൂഡല്‍ഹി: വിമാന ഇന്ധനത്തിന്റെ വില കുറച്ചില്ലെങ്കിൽ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി വിമാനക്കമ്പനികൾ കേന്ദ്ര സർക്കാരിന് കത്തയച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ധനവില കുത്തനെ ഉയർന്നതോടെ സർവീസുകൾ വലിയ പ്രതിസന്ധിയിലാണെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്ഐഎ) കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ അറിയിച്ചു. ഇന്ധനവില വർധനവ് മൂലം വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൽ 40 ശതമാനത്തിന്റെ വർധനയാണുണ്ടായത്. സർക്കാർ അടിയന്തരമായി ഇടപെടാത്ത പക്ഷം കമ്പനികൾ അടച്ചുപൂട്ടേണ്ടതോ പ്രവർത്തനം ഭാഗികമായി നിർത്തേണ്ടതോ ആയ സാഹചര്യം വരുമെന്നും കത്തിൽ പറയുന്നു. ആഭ്യന്തര, രാജ്യാന്തര [&Read More

India

റഷ്യയിൽ നിന്നുള്ള നാലാമത്തെ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം മേയിൽ ഇന്ത്യയിലെത്തും; രാജസ്ഥാനിൽ

ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകരുന്ന റഷ്യയുടെ അത്യാധുനിക എസ്Read More

India

‘ദീദി പേടിപ്പിച്ചാൽ വെടിവെക്കും’: മമതയ്‌ക്കെതിരെ വധഭീഷണിയെന്ന് തൃണമൂൽ; ബംഗാളിൽ രാഷ്ട്രീയ പോര് മുറുകുന്നു

കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിലേക്ക് കടക്കവെ, മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ബിജെപി വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. ഉത്തർപ്രദേശിലെയും ബിഹാറിലെയും “വെടിവെച്ചു കൊല്ലുക”, “തട്ടി കളയുക” എന്നീ അക്രമാസക്തമായ രാഷ്ട്രീയ സംസ്കാരം ബിജെപി ബംഗാളിലേക്ക് ഇറക്കുമതി ചെയ്യുകയാണെന്ന് തൃണമൂൽ നേതൃത്വം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ദക്ഷിണ 24 പർഗാനാസിൽ തെരഞ്ഞെടുപ്പ് ഒബ്‌സർവർ അജയ് പാൽ ശർമ്മ തൃണമൂൽ സ്ഥാനാർഥി ജഹാംഗീർ ഖാനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ [&Read More

World

ഡയപ്പറും ഷൂസും അണിഞ്ഞ്,ബേബി സ്‌ട്രോളറിൽ സ്റ്റൈലായി കോഴികൾ; ചൈനക്കാർ ഇപ്പോൾ കോഴിക്ക് പിന്നാലെ!

ചൈനയിലെ മെട്രോ നഗരങ്ങളിൽ കോഴികൾ ഇനി തീൻമേശയിലെ വിഭവം മാത്രമല്ല, വീട്ടിലെ പ്രിയപ്പെട്ട അംഗങ്ങൾ കൂടിയാണ്. കുട്ടികളെപ്പോലെ പരിപാലിക്കപ്പെടുന്ന ‘പെറ്റ് ചിക്കൻ’ വീഡിയോകൾക്ക് ചൈനീസ് സോഷ്യൽ മീഡിയയിൽ 310 കോടിയിലധികം കാഴ്ചക്കാരാണുള്ളത്. നഗരങ്ങളിലെ വളർത്തുമൃഗ സംസ്കാരത്തിൽ വലിയ മാറ്റങ്ങളാണ് ഈ പുതിയ തരംഗം ഉണ്ടാക്കുന്നത്. ഗുവാങ്‌ഡോങ് പ്രവിശ്യയിൽ “ഒരു കോഴി പോലും ഇവിടെനിന്ന് ജീവനോടെ പോകില്ല” എന്നൊരു ചൊല്ലുണ്ട്. അത്രമേൽ കോഴിയിറച്ചി ഇഷ്ടപ്പെടുന്നവരാണ് അവിടുത്തുകാർ. എന്നാൽ അവിടെ അഗ്വായ് എന്ന യുവതിക്ക് ബന്ധുക്കൾ നൽകിയ മുട്ടകൾ വിരിഞ്ഞ് [&Read More

Main story

പൊന്നും വിലയുള്ള കോഴി! ലേലത്തുക 45,000 രൂപ

കടുത്തുരുത്തി: മാൻവെട്ടം സെയിന്റ് ജോർജ് പള്ളിയിൽ തിരുനാളിനോടനുബന്ധിച്ചു നടന്ന ലേലത്തിൽ ഒരു കോഴിക്ക് ലഭിച്ചത് 45,000 രൂപ. അരീച്ചിറയിൽ സ്റ്റീഫനാണ് ഈ തുകയ്ക്ക് കോഴിയെ ലേലത്തിൽ പിടിച്ചത്. ലേലത്തിൽ വിളിച്ചെടുത്ത കോഴിയെ അദ്ദേഹം പള്ളിക്കുതന്നെ തിരികെ നൽകി. തുടർന്ന് ഇതേ കോഴിയെ രണ്ടാമതും ലേലത്തിന് വെച്ചപ്പോൾ പതിനായിരം രൂപ കൂടി ലഭിച്ചു. അതിവേഗം പുരോഗമിച്ച ലേലത്തിലൂടെ മൂന്ന് ലക്ഷത്തോളം രൂപയാണ് പള്ളിക്ക് ലഭിച്ചത്. തിരുസ്വരൂപത്തിൽ ചൂടിയ ഏലയ്ക്കാമാല ലേലത്തിൽ വെച്ചപ്പോൾ 15,000 രൂപയും ലഭിച്ചു. നൂറ്റാണ്ടുകളായി മാൻവെട്ടം [&Read More

Entertainment

‘ഡാഡിക്ക് സന്തോഷമാവാനാണ് ഞങ്ങൾ ചിരിച്ചത്’; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി സിന്ധു കൃഷ്ണ

അന്തരിച്ച പിതാവിനെ അനുസ്മരിച്ചുകൊണ്ട് കുടുംബാംഗങ്ങൾ ഹോട്ടലിൽ ഒത്തുചേർന്നതിനെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ രംഗത്ത്. പിതാവിന്റെ വിയോഗത്തിൽ ദുഃഖിക്കുന്നതിന് പകരം എല്ലാവരും അണിഞ്ഞൊരുങ്ങി ചിരിച്ചുകൊണ്ട് പരിപാടിയിൽ പങ്കെടുത്തു എന്നതായിരുന്നു വിമർശകരുടെ പ്രധാന ആരോപണം. എന്നാൽ, ഇതൊരു ‘ലൈഫ് സെലിബ്രേഷൻ’ ആയിരുന്നുവെന്നാണ് പുതിയ വിഡിയോയിലൂടെ സിന്ധു കൃഷ്ണ വ്യക്തമാക്കുന്നത്. ഹോട്ടലിൽ വച്ചു നടന്നത് സഞ്ചയനമായാണ് പലരും കരുതിയിരുന്നത്. എന്നാൽ പിതാവിന്റെ സഞ്ചയന ചടങ്ങുകൾ കൃത്യമായി വീട്ടിൽ തന്നെ നടത്തിയിരുന്നുവെന്നും അതിനുശേഷമാണ് അടുത്ത സുഹൃത്തുക്കൾക്കും [&Read More

Kerala

കൊച്ചിയിൽ ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു

കുത്താട്ടുകുളം: പ്ലാവിൽ നിന്ന് ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു. ഒലിയപ്പുറത്താണ് നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ച അപൂർവ്വ സംഭവം നടന്നത്. വീടിന് സമീപത്തെ പ്ലാവിൽ നിന്നും വലിയ ശബ്ദത്തോടെ എന്തോ വീഴുന്നത് കേട്ടാണ് വീട്ടമ്മ ഓടിയെത്തിയത്. ഭാരം കൂടിയതിനെത്തുടർന്ന് പ്ലാവിൽ നിന്നും നാല് ചക്കകൾ ഒരുമിച്ച് നിലംപതിക്കുകയായിരുന്നു. ഇതിൽ ഏറ്റവും വലിയ ചക്ക വീണത് പ്ലാവിൻ ചുവട്ടിലുണ്ടായിരുന്ന മൂർഖൻ പാമ്പിന്റെ മുകളിലായിരുന്നു. ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയും അവർ എത്തി ചക്ക മാറ്റി നോക്കുകയായിരുന്നു.Read More