‘ലീഗിന്റെ മാനവികതയ്ക്കും പ്രൊഫഷണലിസത്തിനും നൂറു മാർക്ക്’; വയനാട്ടിലെ ഭവനപദ്ധതിയെ പ്രശംസിച്ച് ടൂറിസം മുൻ
കൽപ്പറ്റ: വയനാട് മുണ്ടക്കൈRead More
ലഖ്‌നൗ: ഉത്തർപ്രദേശിലെ മഹോബയിൽ ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി പാർട്ടിയിലെ വനിതാ നേതാവ് രംഗത്ത്. ഉന്നത പദവികൾ വാഗ്ദാനം ചെയ്ത് മഹോബ ബിജെപി ജില്ലാ പ്രസിഡന്റ് മോഹൻലാൽ കുശ്വാഹ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്നാണ് ബിജെപി മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന യുവതി വെളിപ്പെടുത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് പാർട്ടിയിൽനിന്ന് രാജിവെച്ചതായും അവർ അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. രാഷ്ട്രീയത്തിൽ ഉയർന്ന പദവികൾ നൽകണമെങ്കിൽ തന്നോടൊപ്പം ഒരു രാത്രി [&Read More
ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്. പാർട്ടിയുമായുള്ള ബന്ധം പിരിഞ്ഞതിനെക്കുറിച്ച് വിശദീകരണവുമായി ഛദ്ദ പങ്കുവെച്ച പുതിയ വീഡിയോയ്ക്ക് പിന്നാലെയാണ് താരത്തിന്റെ പരിഹാസം. സോഷ്യൽ മീഡിയയിൽ 10 ലക്ഷത്തോളം ഫോളോവേഴ്സിനെ ഛദ്ദയ്ക്ക് നഷ്ടമായത് ചൂണ്ടിക്കാട്ടിയാണ് ‘നമക് ഹറാമി’ (ചതിയൻ) എന്ന ഹാഷ്‌ടാഗോടെ പ്രകാശ് രാജ് രംഗത്തെത്തിയത്. തന്റെ രാഷ്ട്രീയ മാറ്റത്തെക്കുറിച്ച് വിശദീകരിച്ച ഛദ്ദ, ഒരുപക്ഷേ തനിക്ക് തെറ്റുപറ്റിയിരിക്കാമെന്നും എന്നാൽ തന്നോടൊപ്പം പാർട്ടി വിട്ട ഏഴ് [&Read More
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്തിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് 55 ലക്ഷം കൂടി നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സ്‌പോണ്‍സര്‍ഷിപ്പായി ലഭിച്ച തുകയില്‍ നിന്നാണ് 55 ലക്ഷം രൂപ കൈമാറിയത്. 1.06 കോടി രൂപയാണ് ഇനി കൈമാറാനുള്ളത്. ബാക്കി തുക സ്‌പോണ്‍സര്‍ഷിപ്പ് തുക കിട്ടിയ ശേഷം മാത്രമായിരിക്കും കൈമാറുക.അതേസമയം തുക പോരെന്ന നിലപാടിലാണ് ഊരാളുങ്കല്‍ സൊസൈറ്റി. ചെലവായ 7 കോടിയും കിട്ടണമെന്നാണ് കമ്പനിയുടെ നിലപാട്. സ്പോൺസർഷിപ്പായി ദേവസ്വം ബോർഡിന് കിട്ടിയത് 3.85 കോടി [&Read More
വാഷിങ്ടൺ: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അത്താഴവിരുന്നിനിടെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ റിപ്പോർട്ടറോട് തട്ടിക്കയറി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ’60 മിനിറ്റ്സ്’ എന്ന പരിപാടിയിൽ സിബിഎസ് റിപ്പോർട്ടർ നോറ ഒ ഡോണലിന്റെ ചോദ്യങ്ങളാണ് ട്രംപിനെ ചൊടിപ്പിച്ചത്. വെടിവെപ്പ് കേസിലെ പ്രതി കോൾ തോമസ് അലൻ തയ്യാറാക്കിയ മാനിഫെസ്റ്റോയിലെ പരാമർശങ്ങൾ റിപ്പോർട്ടർ ഉദ്ധരിച്ചതാണ് നാടകീയ രംഗങ്ങൾക്ക് കാരണമായത്. എപ്സ്റ്റൈൻ ഫയലുകളുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് തന്റെ നീക്കത്തിന് പിന്നിലെന്ന് അലൻ മാനിഫെസ്റ്റോയിൽ ആരോപിച്ചിരുന്നു. ട്രംപിനെ രാജ്യദ്രോഹി എന്നും ബലാത്സംഗി എന്നും [&Read More
ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ ഇരട്ടക്കൊലപാതകമെന്ന് സംശയം. പൊലീസ് നടത്തിയ പരിശോധനയിൽ വീടിൻ്റെ പരിസരത്ത് നിന്ന് മനുഷ്യൻ്റേതെന്ന് തോന്നുന്ന ശരീരഭാഗങ്ങൾ കണ്ടെടുത്തു. അമ്മയുടേയും മകന്റേയും തിരോധാനത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പില്‍ കുഴിച്ചു മൂടിയ നിലയില്‍ രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെ ഈ മാസം രണ്ട് മുതല്‍ കാണാതായിരുന്നു. ഇവരുടേതാണ് മൃതദേഹങ്ങള്‍ എന്നാണ് പൊലീസിന്റെ സംശയം. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. അഴുകിയ നിലയിലാണ്. [&Read More
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഹൈക്കോടതിയില്‍ ഹാജരാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി. കേസ് പരിഗണിക്കുന്ന ജസ്റ്റിസ് സ്വരണ കാന്ത ശര്‍മയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടെന്നും അതിനാല്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ കോടതി നടപടികളുമായി സഹകരിക്കില്ലെന്നും കെജരിവാള്‍ ജഡ്ജിക്ക് അയച്ച കത്തില്‍ അറിയിച്ചു. മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാനാണ് തന്റെ തീരുമാനമെന്നും മനസാക്ഷിയുടെ ശബ്ദം കേട്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് സ്വരണ കാന്തയ്ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് [&Read More
തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസിൽ ഇന്ന് കോടതിയിൽ നടക്കേണ്ടിയിരുന്ന വിചാരണാ നടപടികൾ അവസാന നിമിഷം റദ്ദാക്കി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി നെതന്യാഹുവിന്റെ അഭിഭാഷകൻ സമർപ്പിച്ച അപേക്ഷയെത്തുടർന്നാണ് നാടകീയമായ മാറ്റിവെക്കൽ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജെറുസലേമിന് പകരം തെൽ അവീവ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് വിചാരണ നിശ്ചയിച്ചിരുന്നത്. ഇറാനുമായുള്ള യുദ്ധം കാരണം രണ്ട് മാസമായി വിചാരണ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇതിനുമുൻപും ഗസ്സ യുദ്ധത്തിനിടയിലും കഴിഞ്ഞ വർഷം ഇറാനെതിരെ നടത്തിയ 12 ദിന യുദ്ധത്തിനിടയിലുമെല്ലാം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി [&Read More
കൊച്ചി: റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി പ്രവാസി യുവതി രംഗത്ത്. പ്രണയം നടിച്ച് തന്നിൽ നിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്തതായും, പണം തിരികെ ചോദിച്ചപ്പോൾ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. അഭിഭാഷകൻ മുഖേന പാലാരിവട്ടം പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്. ജിം നവീകരണത്തിനെന്ന പേരിൽ പലപ്പോഴായി തന്നിൽ നിന്നും വൻ തുക ഷിയാസ് കൈപ്പറ്റിയതായി യുവതി പറയുന്നു. എന്നാൽ പിന്നീട് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നഗ്നദൃശ്യങ്ങൾ പോൺ സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണിപ്പെടുത്തി [&Read More