01/08/2026
[fontresizer_tawhidurrahmandear_widget]
Kerala

‘പ്രണയം നടിച്ച് 65 ലക്ഷം തട്ടി, നഗ്‌നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി’; ഷിയാസ് കരീമിനെതിരെ

കൊച്ചി: റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി പ്രവാസി യുവതി രംഗത്ത്. പ്രണയം നടിച്ച് തന്നിൽ നിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്തതായും, പണം തിരികെ ചോദിച്ചപ്പോൾ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. അഭിഭാഷകൻ മുഖേന പാലാരിവട്ടം പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്. ജിം നവീകരണത്തിനെന്ന പേരിൽ പലപ്പോഴായി തന്നിൽ നിന്നും വൻ തുക ഷിയാസ് കൈപ്പറ്റിയതായി യുവതി പറയുന്നു. എന്നാൽ പിന്നീട് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നഗ്നദൃശ്യങ്ങൾ പോൺ സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണിപ്പെടുത്തി [&Read More

India

എഎപിയുടെ കത്ത് തള്ളി; എംപിമാരുടെ കൂറുമാറ്റം അംഗീകരിച്ച് രാജ്യസഭ ചെയര്‍മാന്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലേക്ക് ഏഴ് എം.പിമാരുടെ കൂറുമാറ്റം അംഗീകരിച്ച് രാജ്യസഭ ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണൻ. ഇതോടെ രാജ്യസഭയില്‍ ബിജെപി എംപിമാരുടെ എണ്ണം 106 ല്‍ നിന്നും 113 ആയി ഉയര്‍ന്നു. പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ എംപിമാരായ അശോക് മിത്തല്‍, സന്ദീപ് പഥക്, ഹര്‍ഭജന്‍ സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മാലിവാള്‍ എന്നിവരാണ് എഎപിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേർന്നത്. കൂറുമാറിയവരെ അയോ​ഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി [&Read More

Kerala

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം: 15-30 മിനിറ്റ് വരെ പവർകട്ട്; എസ്എംഎസ് വഴി മുൻകൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ച സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. ഉപഭോഗം കൂടുതലുള്ള ‘പീക്ക്’ സമയങ്ങളിൽ 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്താനാണ് കെഎസ്ഇബി തീരുമാനം. നിയന്ത്രണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കും. വേനൽച്ചൂട് വർധിച്ചതോടെ ഏപ്രിൽ 18Read More

India

വീട്ടിൽ ഉറങ്ങുകയായിരുന്ന ഡിഎംകെ നേതാവിൻ്റെ ചെവി അറുത്തുമാറ്റി; ടിവികെ പ്രവർത്തകൻ പിടിയിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ വില്ലുപുരത്ത് ഡിഎംകെ നേതാവിനെ വീടിനുള്ളിൽ കയറി ക്രൂരമായി ആക്രമിച്ച സംഭവത്തിൽ തമിഴക വെട്രി കഴകം (ടിവികെ) പ്രവർത്തകൻ പിടിയിലായി. ഡിഎംകെ ജനറൽ കൗൺസിൽ അംഗം കെ ബാലകൃഷ്‌ണന്റെ വലതു ചെവിയാണ് അക്രമി സംഘം അറുത്തുമാറ്റിയത്. സംഭവത്തിൽ ടിവികെ പ്രവർത്തകനായ ഭവാനിഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിൽ പങ്കാളിയായ അജിത്ത് എന്നയാൾക്കായി തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ച രാത്രി മരക്കാണത്തിന് സമീപമുള്ള ബാലകൃഷ്ണന്റെ വീട്ടിലായിരുന്നു സംഭവം. അദ്ദേഹം ഉറങ്ങിക്കിടക്കുമ്പോൾ വീടിനുള്ളിൽ അതിക്രമിച്ചു കയറിയ ഭവാനിഷും അജിത്തും ചേർന്ന് [&Read More

Main story

തൃശൂർ വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ സ്വദേശി രാകേഷ് ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. രാഗേഷിന്റെ ശരീരത്തിൽ 85 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നതായാണ് റിപ്പോർട്ട്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയിലിരുന്ന എരുവപ്രക്കുന്ന് സ്വദേശി കണ്ണയിൽ പറമ്പിൽ ഉണ്ണികൃഷ്ണൻ (55) ഇന്നലെ രാത്രിയോടെ മരണപ്പെട്ടിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഉണ്ണികൃഷ്ണന്റെ മരണം സ്ഥിരീകരിച്ചത്. പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ടുസാമഗ്രികൾ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിൽ ഏപ്രിൽ 21Read More

Kerala

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി, ശിക്ഷാ മരവിപ്പിക്കണമെന്നാവശ്യം സുപ്രിംകോടതി തള്ളി

ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന മുൻ മന്ത്രി ആന്റണി രാജുവിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹരജി നിരസിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യത്തിനൊപ്പം ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന ആന്റണി രാജുവിന്റെ വാദവും കോടതി അംഗീകരിച്ചില്ല. ഇതോടെ ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവി കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. 1990Read More

India

‘നിങ്ങളുടെ വോട്ട് തരൂ, ഞങ്ങൾ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’; പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണത്തിന്റെ ആവേശകരമായ സമാപനത്തിൽ, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വിഖ്യാതമായ ആഹ്വാനം മാറ്റൊലി കൊള്ളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മതുവ മേഖലയിൽ നടന്ന പ്രചാരണ പരിപാടിയിലാണ് തൃണമൂൽ കോൺഗ്രസിന്റെ ‘ജംഗിൾ രാജി’ൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുമെന്ന വാഗ്ദാനവുമായി മോദി രംഗത്തെത്തിയത്. “നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന നേതാജിയുടെ വാക്കുകൾ കേട്ട് രാജ്യം ഒന്നടങ്കം പ്രതികരിച്ചു. ഇന്ന് ബംഗാളിനോട് എനിക്ക് പറയാനുള്ളത് ഇതാണ്Read More

India

‘എസി ഉപയോഗിക്കാറില്ല, ഉഷ്‌ണ തരംഗത്തെ മറികടക്കാൻ ഉള്ളി പോക്കറ്റിലിട്ടാൽ മതി’; കേന്ദ്രമന്ത്രി ജ്യോതിരാദിത്യ

ഭോപ്പാൽ: കഠിനമായ വേനൽച്ചൂടിനെ പ്രതിരോധിക്കാൻ പരമ്പരാഗത രീതികൾ പിന്തുടരണമെന്ന ഉപദേശവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിലെ ശിവ്‌പുരിയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് വേനൽചൂടിനെ നേരിടാൻ താൻ സ്വീകരിക്കുന്ന ലളിതമായ വഴികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. അതികഠിനമായ ചൂടിലും താൻ എയർ കണ്ടീഷണർ ഉപയോഗിക്കാറില്ലെന്ന് സിന്ധ്യ വെളിപ്പെടുത്തി. മേയ്, ജൂൺ മാസങ്ങളിലെ 51 ഡിഗ്രി ചൂടിൽ പോലും എസി ഇല്ലാതെ ജോലി ചെയ്യാൻ സാധിക്കുന്നത് ചമ്പൽ ചർമ്മത്തിന്റെ (ചമ്പൽ പ്രദേശത്തുകാരുടെ കരുത്തുള്ള ചർമ്മം) പ്രത്യേകത കൊണ്ടാണെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. [&Read More

Main story

മാലിയിൽ ചാവേറാക്രമണം; പ്രതിരോധ മന്ത്രി കാര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു

ബമാകോ: മാലിയില്‍ സൈനിക ഭരണകൂടത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് ചാവേറാക്രമണം. ആക്രമണത്തിൽ പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള കിറ്റയിലെ സാദിയോ കാമറയുടെ വീടിനു നേരെ നടന്ന കാർ ബോംബ് സ്ഫോടനത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയും രണ്ട് പേരക്കുട്ടികളും മരിച്ചതായി കുടുംബാംഗങ്ങളും ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാവാദ ഗ്രൂപ്പുകളും വിഘടനവാദികളും ഒരേസമയം നടത്തിയ ഏകോപിത ആക്രമണങ്ങളുടെ ഭാഗമായാണ് ഈ ദാരുണ സംഭവം. ആക്രമണകാരികളുമായി മന്ത്രി വെടിയുതിർക്കുകയും [&Read More

Kerala

‘കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണം; കഞ്ചാവടിച്ച് ആരും നശിച്ച ചരിത്രമില്ല’: ബിജു പ്രഭാകർ

തിരുവനന്തപുരം: സംസ്ഥാന സർവീസിൽ നിന്ന് വിരമിച്ച മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ നടത്തിയ വെളിപ്പെടുത്തലുകൾ കേരളത്തിൽ വലിയ ചർച്ചയാകുന്നു. കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്നും പൊതുമരാമത്ത്, സാമൂഹികനീതി വകുപ്പുകളിൽ വൻ അഴിമതികൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. രാസലഹരികളുടെ വ്യാപനം തടയാൻ കഞ്ചാവ് നിയമവിധേയമാക്കണമെന്നാണ് ബിജു പ്രഭാകറിൻ്റെ നിലപാട്. ‘റെസ്പോൺസിബിൾ ഡ്രിങ്കിങ്ങ്’ പോലെ ഉത്തരവാദിത്തപരമായ കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിക്കണം. കഞ്ചാവ് ഉപയോഗിച്ച് ആരും നശിച്ച ചരിത്രമില്ലെന്നും, കള്ള്, വൈൻ, ബിയർ എന്നിവ വ്യാപകമാക്കുന്നത് രാസലഹരികളിലേക്കുള്ള വഴി [&Read More