കോഴിക്കോട് : കോഴിക്കോട് പൂനൂരിലും 22 കാരന് പാമ്പു കടിയേറ്റു. പൂനൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറിനാണ് പാമ്പുകടിയേറ്റത്. പുലര്‍ച്ചെ കിടക്കയില്‍ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റ കാര്യം അറിയുന്നത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ‘രാത്രി ഞാൻ കിടന്നുറങ്ങിയായിരുന്നു. ഒരു 11 മണി ഒക്കെ ആയപ്പോൾ എനിക്കൊരു കോൾ വന്നു. കോൾ എടുത്ത സമയത്ത് കാലിൽ എന്തോ ഒന്ന് ഇങ്ങനെ ചുറ്റി നിൽക്കും പോലെ തോന്നി. അപ്പോൾ ജസ്റ്റ് ഒന്ന് ഫ്ലാഷ് ഓൺ ആക്കി പുതപ്പ് [&Read More
കോഴിക്കോട്: കുറ്റ്യാടിക്കടുത്ത് മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിലെ തലയണയ്ക്കടിയിൽ നിന്ന് വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തി.കാപ്പുമ്മല്‍ രമേശിന്റെ വീട്ടില്‍ നിന്നാണ് ഒരേ ദിവസം അഞ്ച് പാമ്പുകളെ പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയ കിടക്കയിലാണ് വിഷപ്പാമ്പിനെ കണ്ടത്. വീട്ടിൽ നടത്തിയ പരിശോധനയിൽ മറ്റു മുറികളിലും പാമ്പിനെ കണ്ടെത്തുകയായിരുന്നു. ആദ്യം തലയണയ്ക്ക് അടിയിലാണ് ഒരു പാമ്പിനെ കണ്ടത്. അതിനെ എടുത്തു മാറ്റി ഏറെനേരം കഴിയും മുമ്പേ തന്നെ എട്ടു വയസ്സുള്ള പെൺകുട്ടി ബാത്ത് റൂമിൽ കയറിയപ്പോൾ അവിടെയും വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തി. തുടർന്ന് രമേശൻ വീടിന്റെ [&Read More
എല്ലാ സിനിമക്കും അല്ലു അർജുൻ പ്രതിഫലമായി വാങ്ങുന്നത് ‘30 പൈസ’: വെളിപ്പടുത്തി നിർമാതാവ്
സിനിമയിലെ നായകരുടെ അമിത പ്രതിഫലം വലിയ ചർച്ചയാകുന്ന കാലത്ത്, തന്റെ പ്രതിഫല രീതിയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നിരിക്കുകയാണ് സൂപ്പർ താരം അല്ലു അർജുൻ. ഒരു സിനിമയ്ക്ക് നിശ്ചിത ശമ്പളം വാങ്ങുന്നതിന് പകരം, ആ ചിത്രം നേടുന്ന ലാഭത്തിന്റെ ഓരോ രൂപയിൽ നിന്നും 30 പൈസ വീതം പ്രതിഫലമായി സ്വീകരിക്കുന്ന രീതിയാണ് അദ്ദേഹം പിന്തുടരുന്നത് എന്ന് പ്രശസ്ത നിർമാതാവ് ജി. ധനഞ്ജയൻ വെളിപ്പെടുത്തി. ഈ കണക്ക് പ്രകാരം സിനിമ 1,000 കോടി രൂപ ലാഭം നേടിയാൽ അല്ലുവിന് 300 [&Read More
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകൾ എം.ബി.ബി.എസ്. കോഴ്‌സിന് അഞ്ചാംവർഷം ഫീസ് വാങ്ങരുതെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ. 2024ലെ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ചട്ടങ്ങൾപ്രകാരം നാലരവർഷം (54 മാസം) ആണ് കോഴ്‌സ് കാലാവധി. അതിനുശേഷം ഒരുവർഷം സ്റ്റൈപ്പെൻഡോടെ നിർബന്ധിത ഇന്റേൺഷിപ്പുമുണ്ട്. രാജ്യത്തെ പല കോളേജുകളും അഞ്ചാം വർഷവും ഫീസ് വാങ്ങുന്നെന്നും നിശ്ചിത സ്റ്റൈപ്പെൻഡ് നൽകുന്നില്ലെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ഇടപെടൽ. കമ്മിഷൻ നിർദേശം ആരോഗ്യസെക്രട്ടറിക്കും സംസ്ഥാന മെഡിക്കൽ കമ്മിഷൻ രജിസ്ട്രാർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും കൈമാറിയിട്ടുണ്ട്. അതേസമയം, കമ്മിഷന്റെ നിർദേശം [&Read More
തിരുവനന്തപുരം: മലയിൻകീഴ് പഞ്ചായത്തിലെ മണപ്പുറം വാർഡിൽ ഉൾപ്പെട്ട ആളിയോട്ടുകോണം, കാരക്കോണം പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ ചെളി കലർന്നതായി പരാതി. കഴിഞ്ഞ 10 ദിവസമായി തടസ്സപ്പെട്ട ജലവിതരണം ഇന്നലെ രാവിലെ മുതലാണ് പുനഃസ്ഥാപിച്ചത്. എന്നാൽ ഉച്ചയ്ക്ക് ശേഷം ലഭിച്ച വെള്ളം കടുത്ത നിറവ്യത്യാസത്തോടെയും ചെളി നിറഞ്ഞതുമാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. മണിക്കൂറുകളോളം ഈ അവസ്ഥ തുടർന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. എന്നാൽ കാളിപ്പാറ ശുദ്ധജല കേന്ദ്രത്തിലെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വാൽവുകൾ തുറന്നപ്പോൾ പൈപ്പ് ലൈനുകളിൽ അടിഞ്ഞുകൂടിയ [&Read More
ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് എഎപി. ഇക്കാര്യം ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് മുതിര്‍ന്നഎഎപി നേതാവും എംപിയുമായ സഞ്ജയ് സിങ് അപേക്ഷ നൽകി. വെള്ളിയാഴ്ചയാണ് എംപിമാരായ രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പാഠക്, ഹർഭജൻ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാൾ എന്നിവർ എഎപിയിൽനിന്ന് രാജിവെച്ച് ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. ഏഴ് എംപിമാരുടെ നീക്കത്തിലൂടെ ഉണ്ടായിരിക്കുന്നത് കൂറുമാറ്റ നിരോധന നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് സിങ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. എന്നാൽ, [&Read More
മൂലമറ്റം: ഇടുക്കി കാഞ്ഞാറിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു. കാഞ്ഞാർ കൂവപ്പള്ളി റോഡ് താന്നിക്കപ്പാറയിൽ തനിച്ച് താമസിച്ചിരുന്ന വിശാലാക്ഷി (86) ആണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിൽ മാങ്ങ പെറുക്കാൻ ഇറങ്ങിയപ്പോഴാണ് വിശാലാക്ഷിക്ക് കടിയേറ്റത്. അയൽക്കാർ ഉടൻ തന്നെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൊടുപുഴയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതയ്ക്ക് നാല് മക്കളുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്ഥാനത്ത് പാമ്പുകടി ഏൽക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കയാകുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഏഴു മരണങ്ങളാണ് റിപ്പോർട്ട് [&Read More
കണ്ണൂർ: പാനൂരിന് പിന്നാലെ പൊയിലൂരിലും വൻ ബോംബ് ശേഖരം കണ്ടെത്തി. തെങ്ങിൻതോപ്പിൽ ബക്കറ്റിൽ മണൽ നിറച്ച് കുഴിച്ചിട്ട നിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ. അഞ്ച് ഐസ്‌ക്രീം ബോംബുകളും ഒരു നാടൻ ബോംബുമാണ് (കെട്ടുബോംബ്) പോലീസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ബോംബുകൾ കണ്ടെത്തിയത്. കഴിഞ്ഞദിവസം തൊട്ടടുത്ത പ്രദേശമായ പാനൂരിലും സ്റ്റീൽ ബോംബുകൾ അടക്കമുള്ള സ്ഫോടകശേഖരം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. വോട്ടെണ്ണൽ നടക്കാനിരിക്കെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി പോലീസ് മേഖലയിൽ വ്യാപകമായ പരിശോധന നടത്തിവരികയാണ്. സമാധാനാന്തരീക്ഷം നിലനിർത്താൻ [&Read More
തൃശൂർ: തൃശൂർ കടമ്പോട് പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ മുഴുവൻ ചികിത്സാ ചെലവുകളും സർക്കാർ വഹിക്കും. കഴിഞ്ഞ 18ന് രാത്രി സഹോദരൻ ആൽജോയ്‌ക്കൊപ്പം (8) വീടിന്റെ ഹാളിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അനോഷിന് പാമ്പുകടിയേറ്റത്. ആൽജോ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അനോഷ് ചികിത്സയിൽ കഴിയുന്നത്. കുട്ടിയുടെ കൈവെള്ളയിലാണ് പാമ്പുകടിയേറ്റത്. നിലവിൽ അനോഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്. ബുധനാഴ്ച ഉച്ചയോടെ കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. സഹോദരങ്ങൾക്ക് പാമ്പ് കടിയേറ്റതിന് പിന്നാലെയും വീട്ടിനുള്ളിൽ നിന്ന് പല തവണ [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് മന്ത്രി ശശി പാഞ്ച. ഒരു വനിതയെ ബിജെപി ഇത്രയും ഭയപ്പെടുന്നത് എന്തിനാണെന്നും അവർ ചോദിച്ചു. ഒരു മലയാളം ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ബിജെപിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. സംസ്ഥാനത്തെ ബിജെപി നേതൃത്വം പൂർണ പരാജയമാണെന്ന് ശശി പാഞ്ച കുറ്റപ്പെടുത്തി. “ബംഗാളിലെ ബിജെപി നേതൃത്വം ഒരു [&Read More