24/07/2026
[fontresizer_tawhidurrahmandear_widget]
Main story

‘ഗസ്സയിലെ കുഞ്ഞുങ്ങളുടെ മുറിവുകൾ നിങ്ങളെ തേടിയെത്തും, അവരുടെ മുറിച്ചുമാറ്റപ്പെട്ട കാലുകൾ നിങ്ങളെ പിന്തുടരും’:

ഗസ്സ: ഗസ്സയിലെ കുട്ടികൾ നേരിടുന്ന അതിതീവ്രമായ ദുരിതങ്ങളിലേക്ക് വിരൽ ചൂണ്ടി പ്രശസ്ത ഫലസ്തീനിയൻ എഴുത്തുകാരനും പുലിറ്റ്സർ ജേതാവുമായ മുസ്‌അബ് അബൂ തൂഹ. ഗസ്സയിലെ അംഗഭംഗം വന്ന കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പിനെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് ഇസ്രയേൽ വംശഹത്യ കുട്ടികളിൽ വരുത്തിവെച്ച ആഴത്തിലുള്ള മുറിവുകളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. 2023 ഒക്ടോബറിന് ശേഷം 1,500Read More

Kerala

ഉമ്മന്‍ ചാണ്ടിയുടെ പേരില്‍… വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കി

പാലക്കാട്: വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത സുനിൽ ചുവട്ടുപാടത്തിന്റെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വനംകൊള്ളക്കാരൻ വീരപ്പനെ ദൈവമായി കാണുന്നവരുണ്ടെങ്കിൽ അവരുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്യാൻ പറ്റുമോ എന്നും കോടതി ഈ ഹർജി പരിഗണിക്കവെ ചോദിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത 20 അംഗങ്ങളുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ നടപടിയും ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്തെ [&Read More

India

‘ബംഗാളിൽ സസ്യാഹാരം അടിച്ചേൽപ്പിക്കാനും കുട്ടികൾക്ക് പോഷകാഹാരം നിഷേധിക്കാനും ബിജെപി സർക്കാർ ശ്രമിക്കുന്നു, ഈ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ നിന്ന് മുട്ട ഒഴിവാക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) രാജ്യസഭാ നേതാവും ജോയിന്റ് സെക്രട്ടറിയുമായ ഡെറക് ഒബ്രയാൻ രംഗത്ത്. സർക്കാരിന്റെ ഈ നീക്കം കുട്ടികൾക്ക് പോഷകാഹാരം നിഷേധിക്കുന്നതാണെന്നും സംസ്ഥാനത്ത് സസ്യാഹാരം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സ്കൂൾ ഭക്ഷണത്തിൽ മുട്ടയ്ക്ക് പകരം പനീർ, സോയാബീൻ തുടങ്ങിയ സസ്യജന്യ പ്രോട്ടീൻ ഉറവിടങ്ങൾ ഉൾപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദം പുകഞ്ഞത്. കൊൽക്കത്ത മുനിസിപ്പൽ [&Read More

Football

ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഘാന

ബോസ്റ്റൺ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഘാന. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പന്തടക്കത്തിലും ആക്രമണത്തിലും ഇംഗ്ലണ്ട് ബഹുദൂരം മുന്നിട്ടുനിന്നെങ്കിലും ഘാനയുടെ കടുപ്പമേറിയ പ്രതിരോധ കോട്ട തകർക്കാൻ ഇംഗ്ലീഷ് പടയ്ക്കായില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇംഗ്ലണ്ട് മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും നിർഭാഗ്യവും ഘാന ഗോൾകീപ്പറുടെ തകർപ്പൻ പ്രകടനവും വിനയായി. മത്സരത്തിലുടനീളം പ്രതിരോധത്തിലൂന്നി കളിച്ച ഘാനയെ സമ്മർദ്ദത്തിലാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയായി. കളിയിലുടനീളം 78.8% പന്തടക്കം സൂക്ഷിച്ച [&Read More

Sports

രക്ഷകനായി മ്യൂനോസ്; കോംഗോയെ വീഴ്ത്തി കൊളംബിയ റൗണ്ട് ഓഫ് 32-ൽ 

ജലിസ്കോ: ലോകകപ്പ് ഫുട്ബോളിൽ ഡിആർ കോംഗോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കൊളംബിയ റൗണ്ട് ഓഫ് 32 യോഗ്യത നേടി. ഗ്രൂപ്പ് കെയിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കിയ കൊളംബിയ ആറ് പോയിന്റോടെയാണ് നോക്കൗട്ട് ഉറപ്പിച്ചത്. നാല് പോയിന്റുള്ള പോർച്ചുഗലാണ് ഗ്രൂപ്പിൽ രണ്ടാമത്. മത്സരത്തിലുടനീളം കൊളംബിയ മികച്ച ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും കോംഗോ ഗോൾകീപ്പർ ലയണൽ എംപാസിയുടെ തകർപ്പൻ സേവുകൾ അവർക്ക് തടസ്സമായി. ലൂയിസ് ഡയസ്, ജെയിംസ് റോഡ്രിഗസ് എന്നിവരുടെ ഉറച്ച ഗോൾശ്രമങ്ങളാണ് എംപാസി തട്ടിയകറ്റിയത്. എന്നാൽ, 76Read More

Kerala

‘ഓടിക്കാൻ ആഗ്രഹം തോന്നി, ഓടിച്ചു’; കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ടുപോയ യുവാവ് 18 ദിവസങ്ങൾക്ക്

പാലക്കാട്: ജീവനക്കാർ നോക്കിനിൽക്കെ ഡിപ്പോയ്ക്ക് സമീപത്തുനിന്ന് കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ടുപോയ യുവാവ് 18 ദിവസങ്ങൾക്ക് ശേഷം പിടിയിലായി. മേപ്പറമ്പ് സ്വദേശി ഫാസിലിനെയാണ് (25) പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ ഏഴിന് പുലർച്ചെയായിരുന്നു സംഭവം. മദ്യലഹരിയിൽ ബസ് ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വണ്ടിയെടുത്തതെന്നാണ് പ്രതിയുടെ മൊഴി. സംഭവത്തിന് ശേഷം തമിഴ്‌നാട്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ കറങ്ങിയ ഇയാൾ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പിടിയിലായത്. അന്ന് രാത്രി തന്നെ ഡിപിഒ റോഡിന് സമീപത്തുനിന്ന് ഒരു മിനിലോറിയും ഇയാൾ മോഷ്ടിച്ചിരുന്നതായി [&Read More

Main story

‘പിഎംശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള അവകാശം കേന്ദ്രത്തിന് മാത്രമെന്ന വ്യവസ്ഥയിൽ എൽഡിഎഫ് ഒപ്പിട്ടു’

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള പൂർണ്ണമായ അവകാശവും അധികാരവും കേന്ദ്ര സർക്കാരിന് മാത്രമാണെന്ന വ്യവസ്ഥയിൽ മുൻ എൽഡിഎഫ് സർക്കാർ ഒപ്പിട്ട് നൽകിയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. പിഎം ശ്രീയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം (എൽഡിഎഫ്) നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു മന്ത്രി. “പിഎം ശ്രീ പദ്ധതിയിൽ കഴിഞ്ഞ സർക്കാരാണ് ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായി കേന്ദ്രം തടഞ്ഞുവെച്ചിരുന്ന സമഗ്ര ശിക്ഷാ (എസ്എസ്) ഫണ്ടായ 99.27 കോടി രൂപ കഴിഞ്ഞ സർക്കാർ കൈപ്പറ്റുകയും [&Read More

Kerala

ബിജെപിക്ക് കനത്ത തിരിച്ചടി: തിരുവനന്തപുരം കോർപറേഷനിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി

കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനിലെ സത്യപ്രതിജ്ഞാവിവാദത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപിയുടെ 20 കൗണ്‍സിലര്‍മാരുടേയും സത്യപ്രതിജ്ഞ അസാധുവാണെന്ന് ഹൈക്കോടതി വിധിച്ചു. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സിപിഎം നേതാവും കൗണ്‍സിലറുമായ എസ്.പി ദീപക് നല്‍കിയ ഹരജിയിലാണ് സുപ്രധാന വിധി. കേരള മുൻസിപ്പാലിറ്റി നിയമം (1994) അനുസരിച്ച് ജനപ്രതിനിധികൾ ‘ദൈവനാമത്തിൽ’ അല്ലെങ്കിൽ ‘സഗൗരവം’ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാവൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി. ബിജെപി കൗൺസിലർമാർ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരുകൾ കൂട്ടിച്ചേർത്ത് സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണെന്ന് കോടതി വിലയിരുത്തി. [&Read More

Main story

‘ഞാൻ സംഘിയോ കമ്മിയോ അല്ല, ആരുടേയും പാവയാകാതിരിക്കാനാണ് എന്റെ രാജി’; ‘അമ്മ’യിലെ നാടകീയ

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡിക്ക് പിന്നാലെയുണ്ടായ നാടകീയ നീക്കങ്ങൾക്കും ഭരണസമിതിയുടെ കൂട്ടരാജിക്കും ശേഷം പ്രതികരണവുമായി നടി ശ്വേതാ മേനോൻ. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും അധിക്ഷേപവും തുടർച്ചയായതോടെയാണ് ഭരണസമിതി രാജിവെച്ചതെന്നും, ഇത് ദൗർബല്യമല്ല മറിച്ച് ആത്മാഭിമാനമുള്ളതുകൊണ്ടാണെന്നും ശ്വേത വ്യക്തമാക്കി. തങ്ങളുടേത് അടക്കം കഴിഞ്ഞ രണ്ട് ടേമുകളിലെയും അക്കൗണ്ടുകൾ സമഗ്രമായി പരിശോധിച്ച് ഫോറൻസിക് ഓഡിറ്റ് നടത്തണമെന്ന നിർണ്ണായക ആവശ്യവും താരം ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നോട്ടുവെച്ചു. ആരുടേയും പാവ ആകാതിരിക്കാനാണ് തന്റെ രാജി. അമ്മ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം [&Read More

Main story

കൊട്ടാരക്കര ടിപ്പർ അപകടം: മണ്ണ് മാറ്റിയപ്പോൾ കണ്ടത് മകന്റെ കാൽവിരൽ, രക്തം വാർന്ന

കൊട്ടാരക്കര: ആ ബസ് സ്‌റ്റോപ്പിൽ മകനുണ്ടായേക്കുമെന്ന് അറിയാമായിരുന്നെങ്കിലും മണ്ണിനുള്ളിൽ അവനുണ്ടെന്ന് ചിന്തിക്കാനുള്ള മനസ്സ് ആ ദുരന്തം കണ്ടപ്പോൾ സനിൽകുമാറിനുണ്ടായിരുന്നില്ല. മണ്ണ് നീക്കാൻ തുടങ്ങിയപ്പോൾ ഒരു കാൽവിരൽ കണ്ടു; അപ്പോഴും അത് സ്വന്തം മകനാണെന്ന് സംശയിക്കാനുള്ള ധൈര്യം ആ അച്ഛനുണ്ടായിരുന്നില്ല. അതിവേഗത്തിൽ മണ്ണ് നീക്കിയപ്പോൾ കണ്ടത് പൊന്നുമകനെയായിരുന്നു. ഒപ്പം തൊട്ടടുത്ത് കണ്ട മറ്റൊരു കുട്ടിയേയും സനിൽകുമാർ രക്ഷിച്ചു. ഇതിനിടെ മൂക്കിൽനിന്ന് രക്ത‌ം വാർന്നും ശരീരത്തിൽ ചതവേറ്റും പുറത്തെടുത്ത മകനെ വാരിയെടുത്ത് പല വാഹനങ്ങൾക്ക് മുൻപിലും കൈ കാണിച്ചെങ്കിലും ആരും [&Read More