22/10/2026
[fontresizer_tawhidurrahmandear_widget]
Kerala

‘ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ഗ്യാനേഷ് കുമാർ ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തലുകൾ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ച ഗ്യാനേഷ് കുമാറിന് പദവിയിൽ തുടരാൻ ഒരു നിമിഷം പോലും അർഹതയില്ലെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഗ്യാനേഷ് കുമാർ ബിജെപിയുടെ ഏജന്റായി പ്രവർത്തിച്ചു എന്നതിന് ഇനിയും തെളിവുകൾ ആവശ്യമില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ബിജെപിക്ക് കച്ചവടം നടത്തിയയാളായി ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തും. രാജ്യത്തെ [&Read More

Main story

‘സ്വകാര്യ വാഹനം സർക്കാർ ആവശ്യത്തിന് ഉപയോഗിക്കുന്നതിൽ തെറ്റില്ല, തനിക്കെതിരെ പ്രചരിപ്പിച്ചത് എഐ ചിത്രം’;

കോഴിക്കോട്: റേഞ്ച് റോവർ വിവാദത്തിൽ മാധ്യമ വാർത്തകൾക്കും ആരോപണങ്ങൾക്കും കൃത്യമായ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി. ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നാണ് നിയമമെന്നും, എന്നാൽ സ്വകാര്യ വാഹനങ്ങൾ സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ നിയമപരമായി തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം എന്നതുകൊണ്ട് അതിൽ യാത്ര ചെയ്യുന്ന എല്ലാവരും മന്ത്രിമാരാകില്ലെന്നും കോഴിക്കോട്ട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. റേഞ്ച് റോവർ വിഷയത്തിൽ മാധ്യമങ്ങൾ ഏകപക്ഷീയമായാണ് വാർത്തകൾ നൽകിയത്. താൻ ആഡംബര വാഹനത്തിൽ യാത്ര [&Read More

Kerala

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ്; ഗുരുതര സുരക്ഷാ വീഴ്ചയെന്ന്

കൊല്ലം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായതായി കാണിച്ച് ഡി.ജി.പിക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും ബി.ജെ.പി പരാതി നൽകി. ബി.ജെ.പി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാറാണ് പരാതി നൽകിയത്. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. കുണ്ടറയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ആശ്രാമം മൈതാനത്തെ ഹെലിപ്പാഡ് പരിസരത്തുവെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അമിത് ഷായെ കരിങ്കൊടി കാണിച്ചിരുന്നു. തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. [&Read More

Main story

‘ഗ്യാനേഷ് കുമാർ ബിജെപിയുമായി വളരെ അടുപ്പമുള്ളയാൾ; ജിജി തോംസൺ പറഞ്ഞ കാര്യങ്ങളിൽ അടിസ്ഥാനമുണ്ട്’:

കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തന്നോട് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഉപദേശിച്ചെന്ന മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തലിന് പിന്തുണയുമായി കേരളത്തിലെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ജിജി തോംസൺ പറഞ്ഞ കാര്യങ്ങളിൽ അടിസ്ഥാനമുണ്ടെന്നും ഗ്യാനേഷ് കുമാർ ബിജെപിയുമായി വളരെ അടുപ്പമുള്ള ആളാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനശൈലി കണ്ടതിനു ശേഷം കഴിഞ്ഞ നവംബറിൽ താൻ അദ്ദേഹത്തിന് കത്തയച്ചിരുന്നതായി മീണ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ [&Read More

Main story

കീർത്തനയുടെ ആൺസുഹൃത്തുക്കൾ ഭീഷണിപ്പെടുത്തി, ഇൻസ്റ്റഗ്രാം പോസ്റ്റും പ്രകോപനമായി; കീർത്തനയെ കുത്തിയതിന് പിന്നിലെ കാരണം

കോഴിക്കോട്: വടകര പൊലീസ് സ്റ്റേഷന് സമീപത്തുവെച്ച് കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന എം.ഡി.എം.എ കേസ് പ്രതി കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കീർത്തനയുള്ളത്. ആക്രമണം നടത്തിയ കീർത്തനയുടെ പങ്കാളി കൂടിയായ പ്രതി ജിനീഷിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ കമന്റിട്ടതും കീർത്തനയുടെ ആൺസുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിയതുമാണ് ആക്രമണത്തിന് പ്രേരകമായതെന്നാണ് പ്രതി ജിനീഷ് പൊലീസിന് നൽകിയ മൊഴി. ആറിലേറെ തവണ ഇയാൾ കീർത്തനയെ കത്തികൊണ്ട് കുത്തുകയായിരുന്നു. കഴുത്തിനും വയറിനും കാലിനുമാണ് കുത്തേറ്റത്. [&Read More

Kerala

‘മുട്ടിൽ മരംമുറി കേസ് ഒതുക്കിത്തീർക്കാൻ നോക്കി; കേസുകൾ വേണ്ടെന്നുവെക്കാൻ എ.കെ. ശശീന്ദ്രൻ നിർദേശിച്ചിരുന്നു’:

കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിന് നൽകിയ വിശദീകരണം വെറും പൊള്ളയാണെന്ന് മുൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു. മുറിച്ചു കടത്തിയ മരവും ലോറിയും കണ്ടുകെട്ടാൻ വൈകിയതിന് സ്റ്റേ ഓർഡർ തടസമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം നടന്ന് അഞ്ച് വർഷവും ഏഴ് മാസവും കഴിഞ്ഞാണ് വനംവകുപ്പ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി തിരിച്ചയച്ച കുറ്റപത്രം മണിക്കൂറുകൾക്കകം തിരികെ നൽകിയത് കേസ് എത്രമാത്രം ദുർബലമാണെന്ന് [&Read More

Main story

‘ഗ്യാനേഷിനെക്കൊണ്ട് വൃത്തികെട്ട കളി കളിപ്പിച്ചു; എങ്ങനെ നിയമവിരുദ്ധമായി പ്രവർത്തിക്കാം എന്നതിന്റെ ഉദാഹരണമാണ് മോദി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അധികാര ദുർവിനിയോഗം പൂർണ്ണമായി വെളിപ്പെട്ടുവെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബി. ഗ്യാനേഷിനെ മുന്നിൽ നിർത്തി ഇത്തരം വൃത്തികെട്ട കളി കളിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും അധികാര സ്ഥാനങ്ങൾ തകരാൻ പോകുകയാണെന്നും എം.എ ബേബി പറഞ്ഞു. ധർമ്മേന്ദ്ര പ്രാധാന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ബിജെപി സർക്കാർ എങ്ങനെയൊക്കെയാണ് ഇന്ത്യൻ ഭരണം കൈപ്പിടിയിലൊതുക്കിയതെന്നതിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും [&Read More

Entertainment

‘കുറി വരച്ചാലും കുരിശ് വരച്ചാലും നിസ്കരിച്ചാലും കേള്‍ക്കുന്നത് ദൈവം’; മമ്മൂട്ടിക്കെതിരായ വിദ്വേഷ കമന്റിന്

ദേശീയ ചലച്ചിത്ര പുരസ്കാരം വാങ്ങാൻ ഗുജറാത്തിലെത്തിയ നടൻ മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ കമന്റിട്ടയാൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി നടൻ ഹരിശ്രീ യൂസഫ്. കുറി വരച്ചാലും കുരിശ് വരച്ചാലും കേൾക്കുന്നത് ദൈവമാണെന്നും ഇടുങ്ങിയ ചിന്താഗതിയുള്ള ഇത്തരം വിമർശകരാണ് ഈ നാടിന്റെ ശാപമെന്നും വിഡിയോയിൽ യൂസഫ് വ്യക്തമാക്കുന്നു. ദേശീയ അവാർഡ് സ്വീകരിക്കാനായി ഗുജറാത്തിലെത്തിയ മമ്മൂട്ടിയെ നെറ്റിയിൽ കുറി തൊട്ട് സ്വീകരിക്കുന്ന വിഡിയോയ്ക്കാണ് അബ്ബാസ് എന്ന വ്യക്തി അധിക്ഷേപ കമന്റിട്ടത്. അവാർഡ് വാങ്ങാൻ പോയപ്പോൾ നെറ്റിയിൽ കുറി വരയ്ക്കാൻ [&Read More

Entertainment

‘ചുളു വിലയ്ക്ക് വാങ്ങിക്കൂട്ടിയത് ഏക്കറുകൾ, ഇന്ന് ആയിരം കോടിയുടെ ആസ്തി’; അംബിക-രാധ വഞ്ചനാ

തിരുവനന്തപുരം: സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് നടിമാരായ അംബികയും രാധയും തമ്മിലുള്ള കോടികളുടെ സ്വത്തുതർക്കവും സാമ്പത്തിക ആരോപണങ്ങളും വലിയ ചർച്ചയാകുന്നു. അമ്മ കല്ലറ സരസമ്മയുടെ കഠിനാധ്വാനത്തിലൂടെയും ദീർഘവീക്ഷണത്തിലൂടെയും കെട്ടിപ്പടുത്ത ശതകോടികളുടെ ആസ്തിയെച്ചൊല്ലി സഹോദരിമാർ നടത്തുന്ന പരസ്യ വിഴുപ്പലക്കലുകൾ ദൗർഭാഗ്യകരമാണെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകനും നടനുമായ ആലപ്പി അഷ്റഫ്. 1977Read More