24/07/2026
[fontresizer_tawhidurrahmandear_widget]
Kerala

‘ഇടതുവശത്തെ കിഡ്നി സ്റ്റോണിന് വലതുവശത്ത് ശസ്ത്രക്രിയ’; കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചെന്ന്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. വാണിമേൽ സ്വദേശി റീജിത്താണ് മരണപ്പെട്ടത്. ഇടതുവശത്തെ കിഡ്നി സ്റ്റോൺ നീക്കം ചെയ്യുന്നതിനായി കഴിഞ്ഞ ഓഗസ്റ്റിലാണ് ഇദ്ദേഹം ചികിത്സ തേടിയത്. എന്നാൽ ഡോക്ടർമാർ വലതുവശത്താണ് ശസ്ത്രക്രിയ നടത്തിയതെന്ന് കുടുംബം ആരോപിക്കുന്നു. യൂറോളജി വിഭാഗത്തിലെ ഡോക്ടർ വേണുഗോപാലിനെതിരെയാണ് ബന്ധുക്കൾ ഗുരുതര ആരോപണം ഉന്നയിക്കുന്നത്. ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് പഴുപ്പ് രൂപപ്പെടുകയും, പിന്നീട് പലതവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടും ഡോക്ടർമാർ കൃത്യമായ മറുപടി നൽകിയില്ലെന്നും കുടുംബം പറയുന്നു. പഴുപ്പ് [&Read More

Kerala

സംസ്ഥാനത്ത് ഗുരുതര ധനപ്രതിസന്ധി; കടബാധ്യത 5.07 ലക്ഷം കോടിയെന്ന് ധവളപത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ധനപ്രതിസന്ധി അതീവ ഗുരുതരമെന്ന് വ്യക്തമാക്കുന്ന ധവളപത്രം മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്നും ട്രഷറി പ്രതിസന്ധി രൂക്ഷമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിൽ ശമ്പള, പെൻഷൻ കുടിശിക മാത്രം 48,733 കോടി രൂപയാണ്. കൂടാതെ, കിഫ്ബിയുടെ വായ്പാബാധ്യത 21,000 കോടിയും പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിതനഷ്ടം 78,851 കോടിയുമാണ്. നഷ്ടത്തിൽ കെഎസ്ആർടിസിയും ജല അതോറിറ്റിയുമാണ് മുന്നിൽ. വരുമാനത്തിന്റെ 77 ശതമാനവും നിർബന്ധിത ചെലവുകൾക്കായി മാറ്റിവെക്കേണ്ടി വരുന്നതിനാൽ ദൈനംദിന [&Read More

Kerala

വണ്ടിയുടെ നിറം മാറ്റാം, ലൈറ്റും സ്പീക്കറും വെക്കാം; വാഹന മോഡിഫിക്കേഷനിൽ ഇളവുകളുമായി എംവിഡി,

തിരുവനന്തപുരം: കേരളത്തിലെ വാഹനപ്രേമികൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയുമായി മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്ത് വാഹനങ്ങളിൽ വരുത്താവുന്ന മാറ്റങ്ങൾ സംബന്ധിച്ച കൃത്യമായ മാർഗ്ഗരേഖ എംവിഡി തയ്യാറാക്കി. അനുമതിയില്ലാതെ ചെയ്യാവുന്ന 18 ഇന മോഡിഫിക്കേഷനുകളും ആർസി ബുക്കിൽ മാറ്റം വരുത്തി ചെയ്യാവുന്ന 6 മോഡിഫിക്കേഷനുകളും അടങ്ങുന്ന പട്ടിക മോട്ടോർ വാഹന വകുപ്പ് സംസ്ഥാന സർക്കാരിന് കൈമാറും. വാഹനങ്ങൾ മോഡിഫൈ ചെയ്ത് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടായിരുന്നു പ്രതിപക്ഷ നേതാവായിരിക്കെ നിലവിലെ മുഖ്യമന്ത്രി വി.ഡി സതീശൻ സ്വീകരിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കാലത്തും ഈ [&Read More

Main story

നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ടു; മകൾക്ക് സർക്കാർ ജോലി

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിട്ടുകൊണ്ട് സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കുടുംബത്തിന്റെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ചാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അടിയന്തര തീരുമാനമുണ്ടായത്. അന്വേഷണം സിബിഐക്ക് കൈമാറുന്നതിനൊപ്പം, നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് ആശ്രിത നിയമനത്തിലൂടെ സർക്കാർ ജോലി നൽകാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ നവീൻ ബാബുവിന്റെ കുടുംബം തുടക്കം മുതൽക്കേ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ [&Read More

India

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; മൂന്ന് രോഗികൾ മരിച്ചു

പട്ന: ബിഹാറിലെ മുസാഫർപുരിലുള്ള സ്വകാര്യ ആശുപത്രിയിലെ ഐസിയു വാർഡിലുണ്ടായ വൻ തീപിടുത്തത്തിൽ മൂന്ന് രോഗികൾ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ആശുപത്രി കെട്ടിടത്തിൽ കനത്ത പുകയും വിഷവാതകവും നിറഞ്ഞത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. 12Read More

World

‘മുജ്തബ ഖാംനഇ ജീവിച്ചിരിപ്പുണ്ട്; എല്ലാ ചർച്ചകളിലും സജീവമായി ഇടപെടുന്നു’; ഒടുവിൽ സമ്മതിച്ച് യുഎസ്

വാഷിങ്ടൺ: പശ്ചിമേഷ്യൻ സമാധാന ചർച്ചകൾ തന്ത്രപ്രധാനമായ ഘട്ടത്തിലേക്ക് നീങ്ങവെ, പുതിയ വെളിപ്പെടുത്തലുമായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഇ പൂർണ ആരോഗ്യവാനായി ജീവിച്ചിരിപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ അമേരിക്കയുമായി നടക്കുന്ന എല്ലാ നയതന്ത്ര ചർച്ചകളിലും അദ്ദേഹം സജീവമായി ഇടപെടുന്നുണ്ടെന്നും റൂബിയോ തുറന്നുസമ്മതിച്ചു. പശ്ചിമേഷ്യൻ നയതന്ത്ര ചർച്ചകളെക്കുറിച്ചുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇറാന്റെ അധികാര സമവാക്യങ്ങളിൽ അന്തിമവാക്കായി മുജ്തബ ഖാംനഇ മാറുന്നു എന്നതിന്റെ സൂചനകൾ അമേരിക്കൻ വിദേശകാര്യ മന്ത്രാലയം തന്നെ [&Read More

Sports

വൈഭവിന് ഇഷ്ടം മട്ടൻ വിഭവങ്ങൾ; വിസ്മയ താരത്തിന്റെ ഫിറ്റ്‌നസ്-ഭക്ഷണ രഹസ്യങ്ങൾ പുറത്ത്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ സെൻസേഷനാണ് വൈഭവ് സൂര്യവംശി. പ്രീമിയർ ലീഗിലൂടെ (ഐപിഎൽ) ക്രിക്കറ്റ് ചരിത്രത്തിൽ തന്റേതായ ഇടം കണ്ടെത്തിയ ബിഹാറിൽനിന്നുള്ള കൗമാര വിസ്മയം. രാജസ്ഥാൻ റോയൽസ് താരമായ ഈ ഇടങ്കയ്യൻ ബാറ്റർ, ഐപിഎല്ലിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡും കേവലം 35 പന്തുകളിൽ നിന്ന് അതിവേഗ സെഞ്ച്വറി കുറിക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും സ്വന്തമാക്കി കായികലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സിക്‌സറുകളുടെ പെരുമഴ തീർക്കുന്ന താരത്തിന്റെ അസാധ്യ കരുത്തിന് പിന്നിലെ ഫിറ്റ്‌നസ് രഹസ്യങ്ങളും [&Read More

Main story

കാഫിർ സ്ക്രീൻഷോട്ടിൽ എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. കോഴിക്കോട് റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയ്ക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. തെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ നടന്ന പ്രചാരണങ്ങളെക്കുറിച്ചും സംഘം അന്വേഷിക്കും. കേസിൽ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെതിരെ ആദ്യം ആരോപണം ഉയർന്നിരുന്നെങ്കിലും, തുടർവിവാദങ്ങളെ തുടർന്ന് അദ്ദേഹം ഫോൺ പൊലീസിന് കൈമാറിയിരുന്നു. [&Read More

India

ബംഗാളിൽ മമതാ ബാനർജിക്ക് തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പുറത്താക്കിയ ഋതബ്രത ബാനർജി പ്രതിപക്ഷ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനർജി പശ്ചിമ ബംഗാൾ നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി ചുമതലയേറ്റു. പാർട്ടി അധ്യക്ഷ മമതാ ബാനർജിക്ക് കനത്ത പ്രഹരം നൽകിക്കൊണ്ട് 60 ടിഎംസി എംഎൽഎമാരാണ് ഋതബ്രതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്തിനായുള്ള ഋതബ്രതയുടെ അവകാശവാദം സ്പീക്കർ രതീന്ദ്ര ബോസ് അംഗീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കും ആഭ്യന്തര ഭിന്നതകൾക്കും പിന്നാലെയാണ് മമതയ്ക്ക് ഈ പുതിയ തിരിച്ചടി. ആകെ 80 എംഎൽഎമാരുള്ള പാർട്ടിയിൽ 60 പേരും വിമതർക്കൊപ്പം ചേർന്നതോടെ മമതയെ [&Read More