24/07/2026
[fontresizer_tawhidurrahmandear_widget]
India

എബോള ലക്ഷണമെന്ന് സംശയം; ഇന്ത്യയിൽ എത്തിയ സുഡാൻ പൗരൻ നിരീക്ഷണത്തിൽ

ഹൈദരാബാദ്: ഇന്ത്യയിൽ എബോള വൈറസ് ബാധയുമായി ബന്ധപ്പെട്ട ആശങ്ക വീണ്ടും ശക്തമാകുന്നു. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ എബോളാ ലക്ഷണങ്ങളോടെ രണ്ടാമതൊരു സുഡാൻ സ്വദേശിയെ കൂടി പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. 20 വയസ്സുകാരനായ വിദ്യാർത്ഥിയെ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് വിദഗ്‌ധ പരിശോധനക്കായി സർക്കാർ നിയന്ത്രണത്തിലുള്ള ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ വെള്ളിയാഴ്ച്‌ പുലർച്ചയോടെ പുരോഗതി കണ്ടുതുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന് ഇപ്പോൾ പനി ഇല്ലെന്നും അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ കൂടെയുണ്ടായിരുന്ന [&Read More

Kerala

‘ധവളപത്രം തയ്യാറാക്കിയത് എഐ ഉപയോഗിച്ച്, ധനവകുപ്പിലെ രഹസ്യരേഖകള്‍ ചോര്‍ന്നു’; മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന്

തിരുവനന്തപുരം: എഐ ഉപയോഗിച്ചാണ് ധവളപത്രം തയ്യാറാക്കിയതെന്ന ആരോപണവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകൾ എഐ പ്ലാറ്റ്‌ഫോമുകൾക്ക് നൽകിയെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരം എകെജി സെന്ററിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തോമസ് ഐസക്. ഒരാഴ്ചയിൽ താഴെ സമയത്തിനുള്ളിൽ 190 ലധികം പേജുകളുള്ള ധവളപത്രം തയ്യാറാക്കിയപ്പോൾ തന്നെ അത്ഭുതം തോന്നിയെന്നും ഐസക് പറഞ്ഞു. എഐ കണ്ടന്റ് ഡിറ്റക്ഷൻ ടൂൾസ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ധവളപത്രത്തിന്റെ ഭൂരിഭാവും തയ്യാറാക്കിയത് എഐ ഉപയോഗിച്ചാണെന്ന് കണ്ടെത്തി. [&Read More

India

ബിജെപിയിൽ ചേരാൻ തീരുമാനിച്ചപ്പോൾ രജനീകാന്ത് വിളിച്ചു; അന്ന് ആവശ്യം നിരസിച്ചതിന് ക്ഷമ ചോദിക്കേണ്ടിവന്നു-

ചെന്നൈ: ബി.ജെ.പിയിൽനിന്നു രാജിവെച്ചതിന് പിന്നാലെ രാഷ്ട്രീയഭാവി സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളുമായി കെ. അണ്ണാമലൈ. തമിഴ്നാട്ടിൽ സ്വന്തമായി പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് തന്റെ മുൻകാല രാഷ്ട്രീയ യാത്രയെക്കുറിച്ചും ബി.ജെ.പി പ്രവേശനം സംബന്ധിച്ചുമുള്ള അഭ്യൂഹങ്ങൾക്കും അദ്ദേഹം മറുപടി നൽകിയത്. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് തമിഴ് സൂപ്പർതാരം രജനീകാന്ത് തന്നെ തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് അണ്ണാമലൈ വെളിപ്പെടുത്തി. ‘ഞാൻ ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ച സമയത്ത് രജനീകാന്ത് എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ സംഘടനയിൽ ചേരണമെന്ന് അദ്ദേഹം എന്നോട് [&Read More

India

‘മമതയുടെ ​ജനപ്രീതിയിൽ മാത്രം ജയിച്ചവർ, ബിജെപിയെ നേരിടാൻ ശേഷിയില്ലാത്തവർ’; തൃണമൂൽ വിമതർക്കെതിരെ മഹുവ

കൊൽക്കത്ത: പശ്ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസിലെ വിമത നേതാക്കൾക്കെതിരെ കടുത്ത ഭാഷയിൽ രൂക്ഷ വിമർശനവുമായി പാർട്ടി എംപി മഹുവ മൊയ്ത്ര രംഗത്ത്. മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ രാഷ്ട്രീയ നേതൃത്വവും ജനപ്രീതിയും മാത്രം ആശ്രയിച്ചാണ് ഇവർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചുകയറിയതെന്നും, പ്രതിപക്ഷ ബെഞ്ചുകളിൽ ഇരുന്ന് ബിജെപിയെ നേരിടാൻ ഒട്ടും ശേഷിയില്ലാത്ത പൂർണ്ണമായും ഉപയോഗശൂന്യരായ നേതാക്കളാണ് അവരെന്നും മഹുവ തുറന്നടിച്ചു. തൃണമൂലിന്റെ വിമത വിഭാഗം പാർട്ടിയിൽ മേൽക്കൈ അവകാശപ്പെടുകയും ഋതബ്രത ബാനർജിയെ പുതിയ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കുകയും [&Read More

India

‘വെള്ളം ആവിയായിപ്പോകുന്നു’; കുടിവെള്ള ക്ഷാമത്തിന് വിചിത്ര കാരണവുമായി ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ കുടിവെള്ള ക്ഷാമത്തിന് കാരണം ബാഷ്‌പീകരണമാണെന്ന് കുറ്റപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത. വലിയ പ്രതിഷേധമാണ് മുഖ്യമന്ത്രിയുടെ വാക്കുകൾക്കെതിരെ നിലവിൽ ഉയർന്നിരിക്കുന്നത്. ബിജെപി യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് ഡൽഹിയിലെ കുടിവെള്ള ക്ഷാമത്തെ കുറിച്ച് രേഖയുടെ വിവാദ പരാമർശം ഉണ്ടായത്. വേനൽക്കാലത്ത് വെള്ളത്തിന് ആവശ്യം വളരെ കൂടുതലാണെന്നും എന്നാൽ ഉയർന്ന താപനില കുടിവെള്ള വിതരണത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമാണ് ഇവരുടെ വാദം. ‘ആളുകൾ കടുത്ത ജലദൗർലഭ്യം നേരിടുകയാണ്. ചൂടിങ്ങനെ കൂടുമ്പോൾ, വിതരണത്തിനായി കൊണ്ടുപോകുന്ന വെള്ളം ബാഷ്‌പീകരിച്ച് പോകുന്നു. അതാണ് നിലവിലെ [&Read More

Main story

‘കോടിയേരി മരിച്ചശേഷം തിരിഞ്ഞുനോക്കിയില്ല, സിപിഎമ്മിന്‍റെ ഉന്നത നേതൃത്വം അവഗണിക്കുന്നു’; എം.വി ഗോവിന്ദനെ ലക്ഷ്യമിട്ട്

തിരുവനന്തപുരം: സി.പി.എം പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തി അന്തരിച്ച മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി. പാർട്ടിയിലെ ഒരു ഉയർന്ന പി.ബി (പോളിറ്റ് ബ്യൂറോ) അംഗത്തിൽ നിന്ന് തങ്ങൾക്ക് ക്രൂരമായ അവഗണനയാണ് നേരിടേണ്ടി വന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യം വച്ച് വിനോദിനി ആരോപിച്ചു. കേരളത്തിൽ നിലവിൽ വളരെ ഉന്നതമായ പദവി വഹിക്കുന്നയാളാണ് ആ നേതാവ്. കോടിയേരിയുടെ വിയോഗത്തിന് ശേഷം അദ്ദേഹം കുടുംബത്തെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ‘പച്ചക്കുതിര’ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനോദിനി തുറന്നടിച്ചു. [&Read More

Main story

‘മോദി എന്റെ നല്ല സുഹൃത്ത്, ഇന്ത്യയുമായി ഉടൻ വ്യാപാരക്കരാർ’; പ്രശംസയ്‌ക്കിടയിലും നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്ന് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് വ്യക്തമാക്കി. വർഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന വ്യാപാര അസന്തുലിതാവസ്ഥയിൽ നിന്ന് ഇന്ത്യ നേട്ടമുണ്ടാക്കുകയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ആ സാഹചര്യം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എനിക്ക് നിങ്ങളുടെ പ്രധാനമന്ത്രിയെ വലിയ ഇഷ്ടമാണ്. അദ്ദേഹം എന്റെ നല്ലൊരു സുഹൃത്താണ്. ഞങ്ങൾ തമ്മിൽ മികച്ച സൗഹൃദമാണുള്ളത്. വർഷങ്ങളായി [&Read More

Kerala

ദേവസ്വം ഭണ്ഡാരം കുത്തിത്തുറന്നത് കുൽസൂം ബീവി ആകാത്തത് ഭാഗ്യം; അതിന്റെ പേരിൽ കലാപം

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ ബി.ജെ.പിയെയും സി.പി.എമ്മിനെയും കടന്നാക്രമിച്ച് കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷ്. പാലക്കാട്ട് ദേവസ്വം ഭണ്ഡാരം കുത്തിത്തുറന്നതിന് ബിജെപി നേതാവാണ് അറസ്റ്റിലായത്. വല്ല കുൽസൂം ബീവി ആയിരുന്നെങ്കിൽ അത് മറ്റൊരു കലാപത്തിനു വേണ്ടി മുതലെടുക്കുമായിരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. അധികാരത്തിൽ അള്ളിപിടിച്ചു നിൽക്കുന്നതിനു പകരം, കമ്മ്യൂണിസം ഒരു ജീവിതസമരമാണെന്നു തിരിച്ചറിയാൻ കമ്മ്യൂണിസ്റ്റുകൾ തയാറായാൽ മാത്രമേ ഈ പ്രസ്ഥാനത്തിന് കേരളത്തിൽ ഉയിർത്തെഴുന്നേൽക്കാനാകൂ എന്നും മഹേഷ് ചൂണ്ടിക്കാട്ടി. ‘ബി.ജെ.പി അംഗം പരിഭവം പറയുന്നത് കേട്ടു. പറഞ്ഞ [&Read More

India

‘മാറ്റം വരുമെന്ന് കരുതി ബിജെപിക്ക് വോട്ട് ചെയ്തു; എന്നിട്ടും അവർ ഞങ്ങളുടെ കടയും

കൊൽക്കത്ത: ബംഗാളിൽ ബിജെപിക്ക് വോട്ട് ചെയ്തിട്ടും ബുൾഡോസർ രാജിനിരയായെന്നു പരാതിയുമായി കുടുംബം. ‘പരിബർത്തൻRead More