24/07/2026
[fontresizer_tawhidurrahmandear_widget]
Main story

‘സിബിഎസ്ഇ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നതിന് അവർ ഞങ്ങളെ പാകിസ്താൻ ഏജന്റുമാരാക്കി’

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു മൂല്യനിർണയത്തിലെയും ടെൻഡർ പ്രക്രിയയിലെയും ഗുരുതരമായ ക്രമക്കേടുകൾ ചോദ്യം ചെയ്തതിന് സോഷ്യൽ മീഡിയയിൽ തങ്ങൾ ക്രൂരമായ സൈബർ ആക്രമണങ്ങൾക്കും അധിക്ഷേപങ്ങൾക്കും ഇരയാകേണ്ടി വന്നതായി വിദ്യാർത്ഥികൾ. വൻ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന പ്ലസ് ടു വിദ്യാർഥികളായ വേദാന്ത് ശ്രീവാസ്തവയും സഹോദരൻ സിദ്ധാന്തുമാണ് തങ്ങൾക്ക് നേരിട്ട ദുരനുഭവം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് തുറന്നുപറഞ്ഞത്. തനിക്ക് ലഭിച്ച തെറ്റായ ഉത്തരക്കടലാസിന്റെ പകർപ്പിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ചതിന് സോഷ്യൽ മീഡിയയിൽ ചിലർ തന്നെ ‘പാകിസ്താൻ ഏജന്റ്’ എന്ന് മുദ്രകുത്തിയതായി [&Read More

World

ഇസ്രയേൽ വിമാനത്തിന് അനുമതി നിഷേധിച്ച് സ്ലൊവേനിയ; ക്രോയേഷ്യയിലേക്ക് തിരിച്ചുവിട്ടു, നാടകീയ രംഗങ്ങൾ

ലുബ്ലിയാന: ഇസ്രയേൽ യാത്രാവിമാനത്തിന് പ്രവേശനാനുമതി നിഷേധിച്ച് സ്ലൊവേനിയൻ ഭരണകൂടം. തലസ്ഥാനമായ ലുബ്ലിയാനയിൽ ഇറങ്ങാൻ ശ്രമിച്ച ഇസ്രയേൽ എയർലൈൻസിന്റെ വിമാനത്തിനാണ് സ്ലൊവേനിയൻ സിവിൽ ഏവിയേഷൻ അധികൃതർ അവസാന നിമിഷം യാത്രാനുമതി നിഷേധിച്ചത്. വ്യോമപാതയിലൂടെ പറക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി ക്രോയേഷ്യയിലേക്ക് തിരിച്ചുവിട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിനോടുള്ള രാഷ്ട്രീയ എതിർപ്പാണു നടപടിക്കു കാരണമായി ചൂണ്ടിക്കാട്ടിയത്. റിപ്പോർട്ടുകൾ പ്രകാരം, ഇസ്രയേലിലെ തെൽ അവീവിൽനിന്നു പുറപ്പെട്ട വിമാനം കൃത്യമായ റൂട്ടിലൂടെ യൂറോപ്യൻ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയായിരുന്നു. എന്നാൽ, സ്ലൊവേനിയൻ [&Read More

Main story

‘ബഷീറിന്റെ കൊലയാളിക്കൊപ്പം ഇരിക്കില്ല’; ടി. സിദ്ദീഖിനൊ​പ്പം വാർത്തസമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ, മാധ്യമ​പ്രവർത്തകരുടെ പ്രതിഷേധത്തിനൊടുവിൽ

തിരുവനന്തപുരം: കൃഷിമന്ത്രിക്കൊപ്പം വാർത്താസമ്മേളനത്തിനെത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കനത്ത പ്രതിഷേധം. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വാർത്താസമ്മേളനത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന കടുത്ത നിലപാട് മാധ്യമപ്രവർത്തകർ സ്വീകരിക്കുകയായിരുന്നു. ഇതോടെ പ്രതിഷേധത്തിന് വഴങ്ങി ശ്രീറാം വെങ്കിട്ടരാമൻ ഹാളിന് പുറത്തേക്ക് ഇറങ്ങിപ്പോയി. നിലവിൽ കൃഷിവകുപ്പ് ഡയറക്ടറായ ശ്രീറാം, നിയമസഭയിലെ മീഡിയ റൂമിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം എത്തിയത്. സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു സിറാജ് ദിനപത്രത്തിന്റെ മാധ്യമപ്രവർത്തകനായിരുന്ന കെ.എം. ബഷീറിന്റെ മരണം. 2019 ഓഗസ്റ്റ‌് [&Read More

Kerala

‘ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചു’; മാനന്തവാടിയിൽ യുവതിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ കഴിഞ്ഞ ദിവസം ക്വാർട്ടേഴ്സിനുള്ളിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. കുപ്പാടിത്തറ തെറ്റത്ത് സ്വദേശിനി അഫ്സസില(27)യെയാണ് തിങ്കളാഴ്‌ച ഉച്ചയോടെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ മരണത്തിൽ ഭർത്താവ് എടവക പള്ളിക്കൽ വടക്കേ പുത്തൻപുരയിൽ ജാബിറിന് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. അഫ്സിലയുടെ മരണത്തെപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അമ്മാവൻ കേളോത്ത് സുലൈമാൻ മാനന്തവാടി പോലീസിൽ പരാതി നൽകി. ജാബിറും അദ്ദേഹത്തിന്റെ വീട്ടുകാരും അഫ്സിലയെ നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി [&Read More

Kerala

30 വർഷത്തെ അധ്യാപനത്തിന് ശേഷം വിരമിച്ചു, മകളുടെ സഹപാഠിയായി എംഎഡ് പഠനം; ഹുസൈന്

മൂവാറ്റുപുഴ: പ്രായം പഠനത്തിന് ഒരു തടസ്സമല്ലെന്ന് തെളിയിച്ച് മകൾക്കൊപ്പം ഒരേ ക്ലാസിലിരുന്ന് പഠിച്ച 58Read More

Business

‘രാഷ്ട്രീയക്കാർക്ക് ഫണ്ട് നൽകുന്നവർക്ക് മാത്രം പറ്റിയ രാജ്യം; ദുബൈയിൽ 100 മടങ്ങ് വരുമാനവും

ഇന്ത്യയിലെ വ്യവസ്ഥാപിത പരാജയങ്ങളും സമ്മർദങ്ങളും കാരണം രാജ്യം വിട്ടതായി വെളിപ്പെടുത്തി ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭകൻ സൗമേന്ദ്ര ജെന. ഇന്ത്യയിൽ ധാർമ്മികമായി ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്നും, ദുബൈയിലേക്ക് മാറിയതിനുശേഷം തന്റെ വരുമാനത്തിൽ നൂറുമടങ്ങ് വർധനവുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു. ടെക്, ടെലികോം, ഫിനാൻസ് മേഖലകളിൽ 18 വർഷത്തിലേറെ പരിചയസമ്പന്നനായ ജെന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. ബെംഗളൂരുവിൽ നിന്നുള്ള 27 കാരനായ ഒരു സ്റ്റാർട്ടപ്പ് സ്ഥാപകൻ ഇന്ത്യൻ സംവിധാനങ്ങളിലെ തളർച്ച മൂലം ദുബൈയിലേക്ക് [&Read More

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി പോര് മുറുകുന്നു, എൽഡിഎഫിന്റെ അർഥം സിപിഎം മനസ്സിലാക്കണമെന്ന് ബിനോയ്

തിരുവനന്തപുരം: ഇടതുമുന്നണിയിലെ പ്രമുഖ കക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലിയുള്ള ഭിന്നത കൂടുതൽ വഷളാകുന്നു. വിഷയം പരിഹരിക്കുന്നതിനായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തമ്മിൽ എ.കെ.ജി സെന്ററിൽ നടത്തിയ നിർണായക ചർച്ച പരാജയപ്പെട്ടു. അരമണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയിലും ഇരുപാർട്ടികളും തങ്ങളുടെ നിലപാടുകളിൽ നിന്ന് പിന്നോട്ടുപോകാൻ തയ്യാറാകാത്തതിനെ തുടർന്ന് മുന്നണിയിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. മുന്നണിയുടെ ഒത്തൊരുമയ്ക്കും സുഗമമായ മുന്നോട്ടുപോക്കിനും വിട്ടുവീഴ്ചകൾക്ക് സി.പി.ഐ സന്നദ്ധമാണെന്നും ഇതേ [&Read More

Main story

ഡൽഹിയിൽ റസ്റ്റോറന്റിൽ വൻ തീപിടിത്തം; 21 പേർ വെന്തുമരിച്ചു

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിലുള്ള റെസ്റ്റോറന്റിൽ രാവിലെയുണ്ടായ വൻ തീപിടിത്തത്തിൽ 21 പേർ മരിച്ചു. മരണപ്പെട്ടവരിൽ ഭൂരിഭാഗവും ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ്, മധ്യേഷ്യ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിദേശ പൗരന്മാരാണ്. പുക നിറഞ്ഞ കെട്ടിടത്തിൽ കുടുങ്ങിയ 40Read More