23/10/2026
[fontresizer_tawhidurrahmandear_widget]
India

‘ഗൗരി ലങ്കേഷിനെ കൊന്നവരുടെ സുഹൃത്തുക്കളല്ല ഞങ്ങൾ’: യുവാക്കളെ ‘ഫ്രണ്ട്‌സ്’ എന്ന് വിളിച്ച മോദിക്കെതിരെ

ബെംഗളൂരു: ഗൗരി ലങ്കേഷിനെപ്പോലുള്ളവരെ കൊന്നൊടുക്കിയവരുടെ സുഹൃത്തുക്കളല്ല രാജ്യത്തെ യുവാക്കളെന്ന് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) ജോയിന്റ് സെക്രട്ടറി ഡാനിഷ് അലി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളെ ‘ഫ്രണ്ട്‌സ്’ എന്ന് അഭിസംബോധന ചെയ്യുന്നതിനെ നിരാകരിച്ചുകൊണ്ടാണ് ഡാനിഷ് അലിയുടെ പരാമർശം. രാജ്യത്തെ യുവാക്കൾ കേന്ദ്രത്തിലെ ബിജെപി സർക്കാരുമായി തുടർച്ചയായ രാഷ്ട്രീയ പോരാട്ടത്തിലാണെന്നും, വിജയം നേടുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഗൗരി ലങ്കേഷിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് സെപ്തംബർ അഞ്ചിന് ബെംഗളൂരുവിൽ ഗൗരി മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഡാനിഷ് [&Read More

Kerala

‘മറ്റാരെങ്കിലും സൈബർ ആക്രമണം നടത്തിയാൽ അബ്ദുല്ല ബാസിൽ എങ്ങനെ പ്രതിയാകും?’- ജിന്റോ ജോൺ

കൊച്ചി: മാധ്യമപ്രവർത്തക അപർണ കുറുപ്പിന്റെ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത പൊലീസ് നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. അപർണയുടെ പരാതിയിൽ അബ്ദുല്ല ബാസിലിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത് അംഗീകരിക്കാനാകില്ലെന്നും തികച്ചും ജനാധിപത്യവിരുദ്ധമായ നടപടിയാണിതെന്നും ജിന്റോ ജോൺ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ അപർണ കുറുപ്പ് നടത്തിയത് ഇസ്‌ലാമോഫോബിക് പരാമർശങ്ങളാണെന്ന് ആരോപിച്ച് ബാസിൽ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിന് [&Read More

Main story

‘ആദ്യ പിഴ യൂത്ത് കോൺഗ്രസ് നൽകി, പുതിയ പിഴയായ 50,000 രൂപ അഭിഭാഷകർ

പത്തനംതിട്ട: ആറന്മുളയിലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മോഡിഫൈ ചെയ്ത ഓഫ് റോഡ് ജീപ്പിന് ഹൈക്കോടതി ചുമത്തിയ അരലക്ഷം രൂപയുടെ പിഴത്തുക ഹൈക്കോടതിയിലെ അഭിഭാഷകർ അടയ്ക്കുമെന്ന് അബിൻ വർക്കി എംഎൽഎ. ആറന്മുളയിൽ വള്ളസദ്യ നേർച്ചയായി നടത്തിയ അഭിഭാഷകരാണ്, രക്ഷാപ്രവർത്തനം നടത്തിയ അമലിനോടുള്ള അനുമോദനമായി തുക നൽകുന്നത്. അഭിഭാഷകർക്ക് ആറന്മുളക്കാരുടെ പേരിൽ നന്ദി അറിയിക്കുന്നതായി അബിൻ വർക്കി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പ്രളയകാലത്ത് അവശ്യസാധനങ്ങൾ വാങ്ങാൻ അടൂർ ടൗണിൽ എത്തിയപ്പോഴാണ് വാഹന രൂപമാറ്റത്തിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് ജീപ്പ് [&Read More

India

‘മഹാരാഷ്ട്രയിൽ 2 വർഷത്തിനിടെ 590-ലേറെ ആദിവാസി വിദ്യാർഥികൾ മരിച്ചു’: വെളിപ്പെടുത്തലുമായി അഭിജിത് ദിപ്കെ

മുംബൈ: മഹാരാഷ്ട്രയിലെ ആശ്രമ സ്‌കൂളുകളിൽ ആദിവാസി വിദ്യാർഥികൾ നേരിടുന്ന ദയനീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ രംഗത്ത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ സംസ്ഥാനത്തെ ആശ്രമ സ്‌കൂളുകളിൽ 590Read More

Kerala

മോശമായി നോക്കിയെന്ന് പെൺകുട്ടിയുടെ പരാതി; പൊലീസ് വീട്ടിലെത്തിയപ്പോൾ 53-കാരൻ മരിച്ച നിലയിൽ, തലയിൽ

ആലപ്പുഴ: തണ്ണീർമുക്കത്ത് മധ്യവയസ്കനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14Read More

Kerala

‘ഏതവൻ വിമർശിച്ചാലും ഞാൻ അവർക്കൊപ്പം, പ്രളയത്തിൽ നാട് മുങ്ങിയപ്പോൾ രക്ഷിക്കാൻ എത്തിയവരാണ്’: അബിൻ

പത്തനംതിട്ട: പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഓഫ് റോഡ് വാഹനത്തിന് നിയമലംഘനത്തിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് കൂടുതൽ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവിട്ട സംഭവത്തിൽ വിശദീകരണവുമായി ആറന്മുള എംഎൽഎ അബിൻ വർക്കി. സമൂഹമാധ്യമങ്ങളിൽ വിമർശനം കടുക്കുന്നതിനിടെ, പ്രളയകാലത്ത് ജനങ്ങളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ വാഹനാുടമകളായ അമലിനും ഭാര്യ ആർദ്രയ്ക്കും പൂർണ പിന്തുണ പ്രഖ്യാപിച്ച് എംഎൽഎ രംഗത്തെത്തി. ആറന്മുളയിലെ വെള്ളപ്പൊക്ക സമയത്ത് ക്ഷേത്ര പരിസരത്തുനിന്നുൾപ്പെടെ നിരവധിയാളുകളെ സ്വന്തം ജീപ്പിൽ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചവരാണ് ഈ ദമ്പതികളെന്ന് അബിൻ വർക്കി ഓർമിപ്പിച്ചു. ദുരന്തമുഖത്ത് [&Read More

Kerala

‘വീഴ്ചകളുടെ ഉത്തരവാദിത്തം നേതാക്കൾ നേരിട്ട് ഏറ്റെടുക്കണം, ജനങ്ങളോട് എപ്പോഴും വിനയത്തോടെ പെരുമാറണം’: നിർദേശങ്ങളുമായി

കോഴിക്കോട്: പാർട്ടിക്കുണ്ടാകുന്ന തിരിച്ചടികളുടെയും വീഴ്ചകളുടെയും ഉത്തരവാദിത്തം നേതാക്കൾ തന്നെ ഏറ്റെടുക്കണമെന്ന കർശന നിർദേശവുമായി സിപിഎം സംഘടനാ രേഖ. കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കുന്ന രേഖയിലാണ് ഈ നിർദേശമുള്ളത്. കമ്മിറ്റി എടുത്ത തീരുമാനങ്ങൾ പാളിയാൽ, ഇനി മുതൽ അതിന്റെ ഉത്തരവാദിത്തം ആ തീരുമാനം നിർദേശിച്ച നേതാവിനായിരിക്കും. കമ്മിറ്റി അംഗീകരിച്ചിരുന്നുവെന്ന ന്യായീകരണം ഇനി അംഗീകരിക്കില്ല. വീഴ്ചകൾ കമ്മിറ്റികളുടെ മേൽ ചാരുന്ന പ്രവണത അവസാനിപ്പിക്കാനും നിർദേശമുണ്ട്. ജനങ്ങളോട് നേതാക്കളും അണികളും എപ്പോഴും വിനയത്തോടെ പെരുമാറണം. പൊതുവേദികളിലെ പ്രസംഗങ്ങൾ കാര്യമാത്രപ്രസക്തമായിരിക്കണമെന്നും [&Read More

Kerala

20 പേർ മരിച്ച ചാല ഗ്യാസ് ടാങ്കർ ദുരന്തം: ലോറിയുടമയ്ക്ക് 1000 രൂപ

തലശ്ശേരി: 20 പേരുടെ മരണത്തിനിടയാക്കിയ ചാല ഗ്യാസ് ടാങ്കർ ദുരന്തക്കേസിൽ ടാങ്കർ ലോറി ഉടമയ്ക്ക് 1000 രൂപ പിഴ വിധിച്ച് കോടതി. തമിഴ്‌നാട് നാമക്കൽ സ്വദേശി ഡി. കൺമണിക്കാണ് (59) അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി കെ. രാജേഷ് കേന്ദ്ര മോട്ടർവാഹന നിയമലംഘനത്തിന് പിഴ ചുമത്തിയത്. നാഷനൽ പെർമിറ്റ് ലോറികളിൽ രണ്ട് ഡ്രൈവർമാർ വേണമെന്ന വ്യവസ്ഥയും ഡ്രൈവർക്ക് ഉറങ്ങാനുള്ള സൗകര്യം കാബിനിൽ ഒരുക്കിയില്ലെന്ന നിയമവും ലംഘിച്ചതിനാണ് 500 രൂപ വീതം പിഴയിട്ടത്. 2012 ഓഗസ്റ്റ് 27Read More

Main story

ടൂറിസ്റ്റ് യുവതി അബദ്ധത്തിൽ കയ്യിൽ പിടിച്ചു; സിപ് ലൈനിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു,

കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ് ലൈനിൽനിന്ന് വീണ് ഓപ്പറേറ്ററായ യുവാവ് മരിച്ചു. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതിൽമാടിയിലെ കൃഷ്‌ണന്റെ മകൻ സനൂപ് (25) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. സിപ് ലൈനിൽ സഞ്ചരിക്കാൻ സുരക്ഷാബെൽറ്റണിഞ്ഞ് പുറപ്പെടുന്നതിനിടെ ടൂറിസ്‌റ്റ് യുവതി അബദ്ധത്തിൽ സനൂപിന്റെ കയ്യിൽ കയറിപ്പിടിക്കുകയായിരുന്നു. യുവതിയോടൊപ്പം സിപ് ലൈനിൽ തൂങ്ങി 300 മീറ്ററോളം സഞ്ചരിച്ച സനൂപ്, ലാൻഡിങ് സ്ഥലത്തിന് സമീപമെത്തിയെങ്കിലും പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സനൂപ് ജോലിയിൽ പ്രവേശിച്ചത്. അമ്മ: ജാനകി. സഹോദരങ്ങൾ: [&Read More