മസ്കത്ത് : ഒമാൻ തീരത്ത് ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ചരക്ക് കപ്പൽ കടലിൽ മുങ്ങി. ഗുജറാത്തിൽ നിന്നുള്ള ‘ഹാജി അലി’ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ നാവികരെയും ഒമാൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ 3:30 ഓടെ ഒമാന്റെ വടക്കൻ തീരത്തുള്ള ലിമയ്ക്ക് സമീപമായിരുന്നു സംഭവം. സോമാലിയയിൽ നിന്ന് കന്നുകാലികളുമായി ഷാർജയിലേക്ക് പോവുകയായിരുന്നു കപ്പൽ. യാത്രയ്ക്കിടെ അജ്ഞാത സ്ഫോടകവസ്തു കപ്പലിൽ വന്ന് ഇടിക്കുകയായിരുന്നു. ഇത് ഡ്രോണോ മിസൈലോ ആയിരിക്കാമെന്നാണ് സംശയിക്കുന്നത്. [&Read More
മസ്കത്ത്: ഒമാനിൽ പ്ലാസ്റ്റിക് കാരി ബാഗുകളുടെ നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി പരിസ്ഥിതി അതോറിറ്റി. നിയമലംഘനം നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 50 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. കുറ്റം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാക്കുമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനുമാണ് നടപടി. പൊതുജനങ്ങളും വാണിജ്യ സ്ഥാപനങ്ങളും പരിസ്ഥിതി നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും, പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപയോഗിക്കണമെന്നും അതോറിറ്റി നിർദേശിച്ചു. നിയമലംഘകർക്കെതിരെ [&Read More
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ നിർമ്മാതാക്കളായ ഇമാർ പ്രോപ്പർട്ടീസിന്റെ സ്ഥാപകൻ മുഹമ്മദ് അലബ്ബാർ, ഇന്ത്യൻ ജീവനക്കാരോടുള്ള തന്റെ പ്രത്യേക താൽപ്പര്യത്തിന്റെ കാരണം വെളിപ്പെടുത്തിയത് ആഗോളതലത്തിൽ ശ്രദ്ധനേടുന്നുRead More
ദോഹ: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് തടസ്സപ്പെട്ടിരുന്ന ഇന്ത്യRead More
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കുവൈത്ത് വിമാനത്താവളം തുറന്നു; വിമാന സർവീസുകൾ ഘട്ടംഘട്ടമായി
കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് രണ്ട് മാസമായി അടച്ചിട്ടിരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. ഫെബ്രുവരി 28 മുതൽ പ്രവർത്തനം നിർത്തിവെച്ചിരുന്ന വിമാനത്താവളം ഇന്നലെ വൈകുന്നേരത്തോടെയാണ് വീണ്ടും പ്രവർത്തനസജ്ജമായത്. വരും ദിവസങ്ങളിൽ വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച മുതൽ ആദ്യഘട്ടമെന്ന നിലയിൽ ടെർമിനൽ 4, ടെർമിനൽ 5 എന്നിവ വഴി നിശ്ചിത കേന്ദ്രങ്ങളിലേക്കുള്ള സർവീസുകൾ ആരംഭിക്കും. ഇറാൻ നടത്തിയ ആക്രമണങ്ങളിലും തുടർന്നുണ്ടായ സംഘർഷങ്ങളിലും വിമാനത്താവളത്തിനുണ്ടായ കേടുപാടുകൾ സാങ്കേതിക [&Read More
കാസർകോട്: ചികിത്സാ ബില്ലായി നൽകേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയിൽ ഉഴറി, പ്രിയപ്പെട്ടവന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാതെ വിഷമിച്ച മലയാളി കുടുംബത്തിന് ആശ്വാസമായി സാദിഖലി ശിഹാബ് തങ്ങൾ. തങ്ങളുടെ ഇടപെടലിനെ തുടർന്ന് വിവിധ പ്രവാസി സംഘടനകളുടെ സഹായത്തോടെ കാഞ്ഞങ്ങാട് അത്തിക്കോത്ത് സ്വദേശിയായ വേണുഗോപാലിൻരെ മൃതദേഹം നാട്ടിലെത്തിച്ചു. ബന്ധുവും കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലറുമായ സീമയാണ് സോഷ്യൽ മീഡിയ കുറിപ്പിലൂടെ ഈ വിവരം പരസ്യമാക്കിയത്. കഴിഞ്ഞ മാർച്ച് 17Read More
മനാമ/തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിനിടയിൽ ആഗോള സാങ്കേതിക ഭീമനായ ആമസോണിന് നേരെ ഇറാന്റെ കനത്ത പ്രഹരം. ബഹ്റൈനിലെ ആമസോൺ വെബ് സർവീസസിന്റെ(എഡബ്ല്യൂഎസ്) ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടന്നത്. ആക്രമണത്തിൽ ആമസോണിന്റെ ഡാറ്റാ സെന്ററുകൾക്കും അനുബന്ധ സംവിധാനങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന് സാങ്കേതിക പിന്തുണ നൽകുന്ന ആഗോള കമ്പനികളെ ലക്ഷ്യം വെക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബഹ്റൈനിലെ ആമസോൺ [&Read More
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. വയനാട് വൈത്തിരി സ്വദേശിനി ഹിദ നൗറിൻ (23) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞ് വെറും ഏഴ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഹിദയെ മരണം തട്ടിയെടുത്തത്. ദമാമിൽ നിന്നും റിയാദിലേക്കുള്ള യാത്രയ്ക്കിടെ ഉമ്മുൽ അറാറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റിയാദിലുള്ള മാതാപിതാക്കളെ കാണാനായി ഭർത്താവ് യാസീനൊപ്പം യാത്ര ചെയ്യവേയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഹിദ മരണപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് [&Read More
ദോഹ: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിൽ വർധിച്ചുവരുന്ന സൈനിക സംഘർഷം ആഗോള ഹീലിയം വിതരണ ശൃംഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ലോകത്തെ ഹീലിയം ഉൽപ്പാദനത്തിന്റെ മൂന്നിലൊന്ന് കൈയാളുന്ന ഖത്തറിലെ ഊർജ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണവും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളുമാണ് ലോകമെമ്പാടുമുള്ള ആശുപത്രികളിലെ എംആർഐ സ്കാനിങ്ങിനെയും സെമികണ്ടക്ടർ വ്യവസായത്തെയും ആശങ്കയിലാഴ്ത്തുന്നത്. ലോകത്തെ ഏറ്റവും വലിയ എൽഎൻജി (Read More
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുമായി ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഈ ഉറപ്പ് നൽകിയത്. ജി.സി.സി രാജ്യങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയിൽ കുറവുണ്ടാകാതിരിക്കാൻ ലുലു ഗ്രൂപ്പ് സ്വീകരിച്ചിട്ടുള്ള മുൻകരുതലുകൾ യൂസഫലി പ്രധാനമന്ത്രിയെ വിശദീകരിച്ചു. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് പ്രത്യേക വിമാനങ്ങളും കപ്പൽ സർവീസുകളും വഴി പ്രതിദിനം ടൺ കണക്കിന് [&Read More