പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പുതുതായി ചുമതലയേറ്റ ബി.ജെ.പി മന്ത്രി ദിലീപ് ഘോഷ് ഹെൽമെറ്റില്ലാതെ ആഡംബര ബൈക്കിൽ യാത്ര ചെയ്തത് വിവാദമാകുന്നുRead More
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിയും ഖാർഗെയുമായി കൂടിക്കാഴ്ച്ച; ഹൈക്കമാൻഡിന് മുന്നിൽ
കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ഡൽഹിയിലെത്തി പാർട്ടി ഹൈക്കമാൻഡുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തിRead More
‘തൃണമൂൽ കോൺഗ്രസ് ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കും’; മമതയ്ക്കെതിരെ കടുത്ത വിമർശനവുമായി പാർട്ടി എംപി
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നു. വരും ദിവസങ്ങളിൽ പാർട്ടി പൂർണ്ണമായും തകരുമെന്ന ഗുരുതരമായ പ്രവചനവുമായി ടിഎംസി മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖർ റോയ് രംഗത്തെത്തി. ഏതാനും ദിവസങ്ങൾക്കുള്ളിൽ തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടി ഇല്ലാതാകുമെന്നും ദേശീയ രാഷ്ട്രീയത്തിൽ പോലും പ്രസ്ഥാനത്തിന്റെ വിശ്വാസ്യത പാടെ നഷ്ടപ്പെട്ടതായും അദ്ദേഹം തുറന്നടിച്ചു. ഇനി ഒരു രാഷ്ട്രീയ പാർട്ടിയും തൃണമൂലുമായി സഖ്യത്തിനില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ദേശീയ മാധ്യമത്തോട് [&Read More
ഒടുവിൽ കുറ്റസമ്മതവുമായി കേന്ദ്രമന്ത്രി; സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ധര്‍മേന്ദ്ര
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഓൺ സ്ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളിൽ ഒടുവിൽ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഡിജിറ്റൽ മൂല്യനിർണ്ണയ പ്രക്രിയയിലെ പൊരുത്തക്കേടുകളുടെയും വിദ്യാർഥികൾ നേരിട്ട കടുത്ത മാനസിക സമ്മർദ്ദത്തിന്റെയും പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും വീഴ്ചകൾ കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്തതിലെ പിഴവുകളും പുനർമൂല്യനിർണ്ണയത്തിലെ അപാകതകളും വലിയ ചർച്ചയാകുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളെ കൂടുതൽ ആശങ്കയിലേക്ക് തള്ളിവിടരുതെന്ന് മന്ത്രി അഭ്യർത്ഥിച്ചു. “ഈ [&Read More
രാജ്യസഭാ സീറ്റ് വേണ്ടെന്ന് സിദ്ധരാമയ്യ; എംഎൽഎയായി തുടരും, മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവയ്ക്കും
ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു. മുൻപുണ്ടാക്കിയ അധികാരം പങ്കിടൽ ധാരണപ്രകാരം താൻ സ്ഥാനം ഒഴിയുകയാണെന്ന് അദ്ദേഹം മന്ത്രിസഭാംഗങ്ങളെ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകും. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന പ്രഭാതഭക്ഷണ യോഗത്തിലാണ് സിദ്ധരാമയ്യ തന്റെ രാജി തീരുമാനം വ്യക്തമാക്കിയത്. യോഗത്തിനെത്തിയ ഡി.കെയെ അദ്ദേഹം കെട്ടിപ്പിടിച്ച് സ്വീകരിക്കുകയും, ഹൈക്കമാൻഡ് നിർദേശപ്രകാരം സ്ഥാനമൊഴിയുന്ന തനിക്ക് പകരം ഇനിയുള്ള കാലം ഡി.കെ. ശിവകുമാറിനെ ശക്തമായി പിന്തുണയ്ക്കണമെന്ന് [&Read More
ചെന്നൈ: തമിഴ്നാട്ടിൽ ഗോവധം പൂർണമായി നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഈ നിരോധന ഉത്തരവ് സംസ്ഥാനത്ത് ഉടനടി നടപ്പിലാക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്. ബക്രീദ് ദിനത്തിലോ മറ്റ് ഏതെങ്കിലും ദിവസങ്ങളിലോ സംസ്ഥാനത്ത് ഒരിടത്തും പശുക്കളെയോ കന്നുകുട്ടികളെയോ കശാപ്പുചെയ്യുന്നില്ലെന്ന് കൃത്യമായി ഉറപ്പാക്കാൻ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ചീഫ് സെക്രട്ടറിയോടും ഡി.ജി.പി.യോടും ആവശ്യപ്പെട്ടു. ഉത്തരവിൻമേൽ സർക്കാർ സ്വീകരിച്ച നടപടികൾ വിലയിരുത്തുന്നതിനായി കേസ് വരും ദിവസങ്ങളിൽ വീണ്ടും പരിഗണിക്കാൻ രജിസ്ട്രിക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്. [&Read More
ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനത്തിനിടെ സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങളും വിവിധ വികസന പദ്ധതികളും അടങ്ങിയ നിവേദനം അദ്ദേഹം പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. കർണാടക കാവേരി നദിക്ക് കുറുകെ നിർമിക്കാൻ ആലോചിക്കുന്ന മേക്കേദാട്ടു ബാലൻസിങ് റിസർവോയർ പദ്ധതിക്ക് യാതൊരു കാരണവശാലും അനുമതി നൽകരുതെന്ന് വിജയ് കൂടിക്കാഴ്ചയിൽ ശക്തമായി ആവശ്യപ്പെട്ടു. ഈ പദ്ധതി യാഥാർത്ഥ്യമായാൽ തമിഴ്നാടിന് ലഭിക്കേണ്ട കാവേരി ജലവിഹിതത്തെ അത് [&Read More
കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക്. മുമ്പ് ഇടതുപക്ഷത്തിന് ബംഗാളിൽ സംഭവിച്ചതിന് സമാനമായ പതനമാണ് ഇപ്പോൾ തൃണമൂലിനെ കാത്തിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പാർട്ടിയിലെ 20 ലോക്സഭാ എംപിമാരും 50 എംഎൽഎമാരും ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് വരുന്നത്. മമത ബാനർജിയുടെ വിശ്വസ്ത കാക്കോലി ഘോഷ് ദസ്തിദാറിന്റെ രാജിയും പാർട്ടിയെ വൻ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അധികാരം നഷ്ടപ്പെട്ട മമത ബാനർജി ദുർബലയാണെന്ന [&Read More
‘സര്‍ക്കാര്‍ ഓഫീസുകള്‍ കത്തിച്ചുകളയണം, തീവ്രവാദ ആക്രമണം വേണം’; തെലങ്കാനയില്‍ കര്‍ഷക സമരത്തിനിടെ വിവാദ
ഹൈദരാബാദ്: തെലങ്കാനയിൽ കർഷക പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവിന്റെ തീവ്രവാദ സ്വഭാവമുള്ള വിവാദ പരാമർശം പുറത്ത്. സർക്കാർ ഓഫീസുകൾ തീയിട്ട് നശിപ്പിക്കണമെന്നും തീവ്രവാദ രീതിയിലുള്ള ആക്രമണങ്ങളാണ് ആവശ്യമെന്നും പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് ബിആർഎസ് നേതാവ് ബാൽക്ക സുമൻ അടക്കമുള്ളവർ പങ്കെടുത്ത വേദിയിൽ നിന്ന് ഈ വിവാദ പ്രസ്താവനകൾ ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ [&Read More
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മുന്ദ്ര പോർട്ടിന് സമീപം വൻ ലഹരിമരുന്ന് വേട്ട. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും (എടിഎസ്) സംയുക്തമായി നടത്തിയ പാതിരാത്രി ഓപറേഷനിൽ ഏകദേശം 115 കിലോഗ്രാം കൊക്കൈയ്ൻ പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയിൽ ഇതിന് ഏകദേശം 1,150 കോടി രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദേശ പൗരന്മാരെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തു. ഗുജറാത്ത് എ.ടി.എസ് നൽകിയ കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു [&Read More