ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പരസ്യമായി വാളുകള്‍ വിതരണം ചെയ്ത സംഭവത്തില്‍ ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകരായ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘടനയുടെ പ്രസിഡന്റ് ഭൂപേന്ദ്ര ചൗധരി ഉള്‍പ്പെടെയുള്ള 17 ഭാരവാഹികള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ഒളിവില്‍ കഴിയുന്ന ഭൂപേന്ദ്ര ചൗധരിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഗാസിയാബാദിലെ ഷാലിമാര്‍ ഗാര്ഡന് കോളനിയില്‍ ഇന്നലെയാണ് സംഭവം നടന്നത്. ഹിന്ദു അനുകൂല മുദ്രാവാക്യങ്ങളും മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളും മുഴക്കി പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറി വാളുകള്‍ [&Read More
കര്‍ണാടകയിലെ ‘ബുള്‍ഡോസര്‍ നടപടി’; കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് 2 ദിവസത്തിനകം വീടുകള്‍ നല്‍കും’- സിദ്ധരാമയ്യ
ബെംഗളൂരു: ബെംഗളൂരുവിൽ കുടിയൊഴിപ്പിച്ച കുടുംബങ്ങൾക്ക് രണ്ട് ദിവസത്തിനകം വീടുകൾ നൽകുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചു. നടപടി വിവാദമായതിന് പിന്നാലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടിയന്തര ഇടപെടൽ. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സ്ഥലം സന്ദർശിച്ച ഭവനവകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ ആണ് ഇക്കാര്യം അറിയിച്ചത്. കുടിയൊഴിപ്പിക്കപ്പെട്ടവരിൽ അർഹരായവർക്ക് സ്ലം ഡെവലപ്മെന്റ് ബോർഡിന് കീഴിലുള്ള വീടുകൾ 48 മണിക്കൂറിനുള്ളിൽ അനുവദിക്കാനാണ് തീരുമാനം. അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരാണെന്ന് ആരോപിച്ചായിരുന്നു ശനിയാഴ്ച ബിബിഎംപി ഉദ്യോഗസ്ഥർ കൊഗിലു ക്രോസിലെ വീടുകൾ ഇടിച്ചുനിരത്തിയത്. എന്നാൽ ഇവർ കർണാടകയിലെ [&Read More
‘ഹിന്ദുക്കള്‍ക്കെതിരായ അതിക്രമത്തില്‍ മോദിയുടെ മൗനം ബംഗ്ലാദേശിലെ അദാനിയുടെ ബിസിനസിനെ സംരക്ഷിക്കാന്‍’; ആരോപണവുമായി സഞ്ജയ്
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അക്രമസംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് വ്യവസായി ഗൗതം അദാനിയുടെ ബിസിനസ് താല്പര്യങ്ങള് സംരക്ഷിക്കാനാണെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) എംപി സഞ്ജയ് സിങ്. മോദിയുടെ ഉറ്റ സുഹൃത്തായ അദാനി ഇപ്പോഴും ബംഗ്ലാദേശിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നുണ്ടെന്നും, ഈ ബിസിനസില്‍നിന്നുള്ള വരുമാനം നിലയ്ക്കുമോ എന്ന ഭയമാണ് മോദിയുടെ മൗനത്തിന് പിന്നിലെന്നും സഞ്ജയ് സിങ് ആരോപിച്ചു. ‘അജണ്ട ആജ് തക് 2024’ പരിപാടിക്കിടെ ബിജെപി എംപി മനോജ് തിവാരിയുമായി നടന്ന [&Read More
‘മന്മോഹന് സിങ്ങിനെ വേട്ടയാടാനും ഫാസിസ്റ്റ് സര്‍ക്കാരിനു വഴിയൊരുക്കാനും മുന്നില്‍നിന്ന പ്രസ്ഥാനത്തിന്റെ ഭാഗമായതില്‍ ഖേദം’;
ന്യൂഡല്‍ഹി: മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള, യുപിഎ സർക്കാരിനെതിരെ താൻ കൂടി പങ്കാളിയായ 2011Read More
മുംബൈ: ശരദ് പവാറിനെ തന്റെ ഉപദേഷ്ടാവായും വഴികാട്ടിയായും വിശേഷിപ്പിച്ച് വ്യവസായ പ്രമുഖൻ ഗൗതം അദാനി. ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാൻ ക്യാമ്പസിൽ ‘ശരദ്ചന്ദ്ര പവാർ സെന്റർ ഫോർ എക്സലൻസ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ബന്ധമാണ് തങ്ങൾ തമ്മിലുള്ളതെന്നും പവാറിന്റെ ജ്ഞാനവും സഹാനുഭൂതിയും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അദാനി പറഞ്ഞു. പവാർ ബാരാമതിയിൽ നടപ്പിലാക്കിയ വികസന മാതൃകകൾ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദാനിയുടെ വളർച്ച കഠിനാധ്വാനികളായ യുവാക്കൾക്ക് [&Read More
‘പ്രധാനമന്ത്രിയുടെ പള്ളി സന്ദർശനം നാടകം: വിദേശികളെ കാണിക്കാൻ’; രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭ മുഖപത്രം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പള്ളി സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് കത്തോലിക്കാ സഭ മുഖപത്രമായ ദീപിക. രാജ്യത്ത് ക്രൈസ്തവർക്കെതിരെ ഹിന്ദുത്വ വർഗീയവാദികൾ അക്രമം അഴിച്ചുവിടുന്ന സാഹചര്യത്തിൽ, ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി പള്ളി സന്ദർശിച്ചത് വെറും നാടകമാണെന്ന് പത്രം ആരോപിച്ചു. ‘വർഗീയത വാനോളം, നിവേദനം പോരാ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് കേന്ദ്ര സർക്കാരിനും സംഘപരിവാറിനുമെതിരെ സഭ കടുത്ത വിമർശനം ഉയർത്തിയത്. ഹിന്ദുത്വ വർഗീയവാദികൾ തെരുവിൽ ക്രിസ്മസ് ആഘോഷങ്ങൾ അലങ്കോലപ്പെടുത്തുമ്പോൾ പ്രധാനമന്ത്രി പള്ളിക്കുള്ളിൽ പ്രാർത്ഥിക്കാനെത്തിയത് ഇന്ത്യൻ പൗരന്മാരെ കാണിക്കാനല്ല, [&Read More
ഉന്നാവ് ബലാത്സംഗക്കേസ്: കുല്‍ദീപ് സെന്‍ഗാറിന് ജാമ്യം നല്കിയ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം
ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതി ഉത്തരവിന് ഇടക്കാല സ്റ്റേ അനുവദിച്ചത്. ഇതോടെ സെന്‍ഗാര്‍ ജയിലില്‍ തന്നെ തുടരും. സെന്‍ഗാറിന്റെ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ജാമ്യം നല്കിയ നടപടിയെ ‘ഭയാനകം’ എന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വിശേഷിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് [&Read More
ബെംഗളൂരു: യെലഹങ്ക ഫക്കീർ കോളനിയിൽ വീടുകൾ പൊളിച്ചുനീക്കിയ സംഭവത്തിൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ നേരിട്ട് ഇടപെടുന്നതിനെതിരെ കർണാടക സിപിഎം ഘടകം രംഗത്ത്. ഫക്കീർ കോളനിയിലെ വിഷയം രാഷ്ട്രീയവൽക്കരിക്കുന്നത് ഗുണം ചെയ്യില്ലെന്നും, സമരം നടത്താൻ സംസ്ഥാനത്തെ പാർട്ടി സംവിധാനം പര്യാപ്തമാണെന്നും കർണാടക നേതാക്കൾ കേരളത്തിലെ സിപിഎം നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ”പുറത്തുനിന്നുള്ള ഇടപെടലുകൾ ഈ വിഷയത്തെ രാഷ്ട്രീയമായി മാറ്റാൻ മാത്രമേ ഉപകരിക്കൂ. അത് യഥാർത്ഥ ലക്ഷ്യത്തിന് ഗുണം ചെയ്യില്ല. യെലഹങ്കയിലെ കേസ് നടത്താനും ഇരകൾക്ക് വേണ്ടി പോരാടാനും കർണാടകയിലെ [&Read More
‘പാര്‍ലമെന്റിലും പുറത്തും വര്‍ഗീയശക്തികളോട് പടവെട്ടിയ ആളാണ് ഞാന്‍; ഗാന്ധിയുടെ ഘാതകരില്‍നിന്ന് എനിക്ക് ഒന്നും
ന്യൂഡല്‍ഹി: ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും സംഘടനാ പാടവത്തെ പ്രശംസിച്ചുകൊണ്ടുള്ള പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. താന്‍ അവരുടെ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്ന ആളാണെന്നും, പാര്‍ലമെന്റിലും നിയമസഭയിലും പുറത്തും വര്‍ഗീയ ശക്തികള്‍ക്കെതിരെ പടവെട്ടിയ ചരിത്രമാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് മുന്നോടിയായി ദിഗ്വിജയ് സിങ് എക്സില്‍ പങ്കുവച്ച ഒരു ചിത്രമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയും ഒന്നിച്ചുള്ള 1996Read More
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷ തള്ളി കമ്മീഷന്
പാട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലെയും സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നൽകിയ വിവരാവകാശ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. 243 മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് ദിവസത്തെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നുള്ള വിവരാവകാശ പ്രവർത്തകൻ അജയ് ബസുദേവ് ബോസ് നൽകിയ അപേക്ഷയാണ് നിരാകരിച്ചത്. 1961Read More