ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന മലിനീകരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഡല്‍ഹിയില്‍ ഏതാനും ദിവസങ്ങള്‍ താമസിക്കുമ്പോള്‍ തന്നെ തനിക്ക് അലര്‍ജി അനുഭവപ്പെടാറുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇന്നലെ തലസ്ഥാനത്ത് നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു മന്ത്രിയുടെ തുറന്നുപറച്ചില്‍. ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ 40 ശതമാനവും ഗതാഗത മേഖലയില്‍ നിന്നാണെന്ന് മന്ത്രി സമ്മതിച്ചു. രാജ്യത്തിന്റെ വിദേശനാണ്യത്തിന്റെ വലിയൊരു പങ്കും ഫോസില്‍ ഇന്ധനങ്ങള്‍ക്കായി ചെലവഴിക്കുന്ന സാഹചര്യത്തില്‍ മലിനീകരണം കുറഞ്ഞ ബദല്‍ മാര്‍ഗ്ഗങ്ങളിലേക്ക് മാറേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. [&Read More
ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയും മുൻ ബിജെപി എംഎൽഎയുമായ കുൽദീപ് സിംഗ് സെൻഗാറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ പ്രതിഷേധിച്ച അതിജീവിതയ്ക്കും അമ്മയ്ക്കും നേരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്രൂരത. പ്രതിഷേധത്തിനിടെ അതിജീവിതയുടെ അമ്മയെ സിആർപിഎഫ് (Read More
ന്യൂഡൽഹി: മികച്ച ജീവിതസാഹചര്യം തേടി വിദേശത്തേക്ക് കുടിയേറിയ ഇന്ത്യക്കാർക്കിടയിൽ വൻ മാറ്റത്തിന്റെ കാറ്റ് വീശുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ തൊഴിൽRead More
ആകാശത്തെ ‘കുത്തക’ തകർക്കാൻ കേന്ദ്രം: 3 പുതിയ വിമാനക്കമ്പനികൾ വരുന്നു; കേരളത്തിൽനിന്നുള്ള കമ്പനിയും
ന്യൂഡൽഹി: വ്യോമയാന മേഖലയിലെ കുത്തക അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. ഇൻഡിഗോ എയർലൈൻസിലുണ്ടായ പ്രതിസന്ധിയെത്തുടർന്ന് യാത്രക്കാർ വലഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം തീരുമാനിച്ചത്. കേരളം ആസ്ഥാനമായുള്ള അൽഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ് എന്നീ കമ്പനികൾക്ക് പുതുതായി എൻ.ഒ.സി അനുവദിച്ചതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു അറിയിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള ശംഖ് എയറിന് നേരത്തെ തന്നെ അനുമതി ലഭിച്ചിരുന്നു. മൂന്ന് കമ്പനികളും 2026ഓടെ സർവീസ് ആരംഭിക്കുമെന്നാണ് കരുതുന്നത്. നിലവിൽ ഇൻഡിഗോയും എയർ [&Read More
‘ഇത് ഹിന്ദു രാഷ്ട്രമാണ്, ജഗന്നാഥന്റെ മണ്ണില്‍ ക്രിസത്യന്‍ സാധനങ്ങള്‍ വില്‍ക്കരുത്’; ഒഡീഷയില്‍ സാന്റാ
ഭുവനേശ്വര്‍: ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ രാജ്യവ്യാപകമായി ക്രിസ്ത്യന്‍വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. ഒഡീഷയില്‍ ക്രിസ്മസ് സാധനങ്ങള്‍ വിറ്റ വഴിയോര കച്ചവടക്കാര്‍ക്ക് നേരെ അതിക്രമം നടന്നതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. ‘ഇത് ഹിന്ദു രാഷ്ട്രമാണ്’ എന്ന് ആക്രോശിച്ചുകൊണ്ട് സാന്റാക്ലോസ് തൊപ്പിയും മുഖംമൂടിയും വില്ക്കുകയായിരുന്നവരെ ഒരാള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒഡീഷയിലെ ഒരു റോഡരികില്‍ സാന്റാ തൊപ്പികള്‍ വില്‍ക്കുകയായിരുന്ന രണ്ട് യുവാക്കളെയാണ് ഇയാള്‍ തടഞ്ഞത്. ‘ജഗന്നാഥന്റെ മണ്ണില്‍ എന്തിനാണ് ക്രിസ്ത്യന്‍ സാധനങ്ങള്‍ വില്‍ക്കുന്നത്? ഇതൊരു ഹിന്ദു രാഷ്ട്രമാണ്, ഇവിടെ ഇത്തരം [&Read More
ബഹിരാകാശത്ത് ‘ബാഹുബലി’യുടെ കരുത്ത്; ഏറ്റവും ഭാരമേറിയ യുഎസ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ
ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് വീണ്ടും ഇന്ത്യയുടെ വിജയഗാഥ. ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എൽവിഎം3 (Read More
ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദു യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഡൽഹിയിൽ വൻ പ്രതിഷേധം. ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്ത് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്റംഗ് ദൾ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സുരക്ഷാ ബാരിക്കേഡുകൾ തകർത്ത് ഹൈക്കമ്മീഷൻ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസും അർദ്ധസൈനിക വിഭാഗവും ചേർന്നാണ് തടഞ്ഞത്. ബംഗ്ലാദേശിലെ മൈമെൻസിംഗിൽ വസ്ത്രവ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയായ ദിപു ചന്ദ്ര ദാസിനെ (25) മതനിന്ദ ആരോപിച്ച് ഒരു സംഘം [&Read More
അഖ്ലാഖ് വധക്കേസില്‍ പ്രതികളെ രക്ഷിക്കാനുള്ള യുപി സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി; കേസ് പിന്‍വലിക്കാനാകില്ലെന്ന്
ലഖ്നൗ: രാജ്യത്തെ നടുക്കിയ ദാദ്രി ആള്‍ക്കൂട്ട കൊലപാതക കേസിലെ (മുഹമ്മദ് അഖ്ലാഖ് വധക്കേസ്) പ്രതികളെ രക്ഷിക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി. പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപേക്ഷ സുരാജ്പൂര് ജില്ലാ കോടതി തള്ളി. കേസ് പിന്‍വലിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് നിരീക്ഷിച്ചാണ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ജഡ്ജിഅഡീഷണല് ഡിസ്ട്രിക്റ്റ് ജഡ്ജി സൗരഭ് ദ്വിവേദി ഹരജി തള്ളിയത്. 2015ല്‍ നടന്ന ദാദ്രി ആള്‍ക്കൂട്ട കൊലപാതക കേസിലെ 18 പ്രതികളെയും വിചാരണ കൂടാതെ [&Read More
രാജസ്ഥാനിൽ 15 ഗ്രാമങ്ങളിൽ സ്ത്രീകൾക്ക് സ്മാർട്ട്ഫോൺ വിലക്ക്; വിചിത്ര ഉത്തരവുമായി സമുദായ സംഘടന
ജയ്പൂർ: രാജസ്ഥാനിലെ ജലോർ ജില്ലയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി സമുദായ സംഘടന. സുന്ദമാത പട്ടിയിലെ ചൗധരി സമുദായമാണ് 15 ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് മൊബൈൽ ഫോൺ നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചത്. ജനുവരി 26 മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ഗാസിപൂർ ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ച സമുദായ പ്രസിഡന്റ് സുജനറാം ചൗധരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിവാദപരമായ ഈ തീരുമാനം കൈക്കൊണ്ടത്. പ്രധാന നിയന്ത്രണങ്ങൾ ഇവയാണ്: കീപാഡ് ഫോണുകൾ മാത്രം: സ്ത്രീകൾക്കും പെൺകുട്ടികൾക്കും വോയ്സ് കോളുകൾ [&Read More
‘ഇന്ത്യയിലെ വന്‍കിട ബീഫ് കയറ്റുമതിക്കാര്‍ ഇവരാണ്; എന്നിട്ടും എന്തുകൊണ്ട് മുസ്ലിംകള് ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയാകുന്നു’-ജവഹര്‍
കൊല്‍ക്കത്ത: ഇന്ത്യയിലെ പ്രധാന ബീഫ് കയറ്റുമതിക്കാര്‍ മുസ്ലിംകളാണെന്ന സംഘ്പരിവാര്‍ പ്രചാരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ രാജ്യസഭാ എംപിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ജവഹര്‍ സിര്‍ക്കാര്‍. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ബിജെപി അനുകൂല പ്രൊഫൈലുകളുടെ (‘മോദി കാ പരിവാര്‍’) അവകാശവാദങ്ങളെ ചോദ്യം ചെയ്തത്. ഇന്ത്യയിലെ മുന്‍നിര ബീഫ് കയറ്റുമതി സ്ഥാപനങ്ങളുടെ ഉടമകള്‍ മുസ്ലിംകളല്ലെന്നും, അവര്‍ ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ളവരാണെന്നും കണക്കുകള്‍ നിരത്തി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇലോണ്‍ മസ്കിന്റെ എഐ പ്ലാറ്റ്ഫോമായ ‘ഗ്രോക്ക്’ നല്കുന്ന വിവരങ്ങള്‍ ഉദ്ധരിച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. [&Read More