ഓസ്ലോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിച്ച നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലയെങ്ങിൻ്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ മെറ്റ റദ്ദാക്കി. മോദിക്ക് നേരെ ചോദ്യമുന്നയിച്ചതിന് പിന്നാലെ ഹെല്ലെ ലയെങ്ങിനെതിരെ കടുത്ത സൈബർ ആക്രമണം ഉയർന്നിരുന്നു. ഓസ്ലോ ആസ്ഥാനമായുള്ള ‘ദാഗ്സാവിസെൻ’ പത്രത്തിലെ മാധ്യമപ്രവർത്തകയാണ് ഹെല്ലെ ലയെങ്. അക്കൗണ്ടുകൾ റദ്ദാക്കിയതിന്റെ സ്ക്രീൻഷോട്ടുകൾ അവർ പങ്കുവെച്ചു. “പത്രസ്വാതന്ത്യ്രത്തിന് വേണ്ടി നൽകേണ്ടി വന്ന ചെറിയ വില മാത്രം” എന്നാണ് ഹെല്ലെ ഇതിനെക്കുറിച്ച് കുറിച്ചത്. മുൻപ് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. [&Read More
ഹൈദരാബാദ്: കുടുംബ തർക്കങ്ങളെത്തുടർന്ന് 25Read More
മുംബൈ: ബോളിവുഡ് താരം പരിനീതി ചോപ്രയുടെയും രാഘവ് ചദ്ദയുടെയും ഉദയ്പൂരിൽ വെച്ച് നടന്ന വിവാഹം അടുത്ത കാലത്ത് രാജ്യം കണ്ട ഏറ്റവും കനത്ത സുരക്ഷാ ക്രമീകരണങ്ങളുള്ള ഒന്നായിരുന്നു. ഇപ്പോഴിതാ, ആ ആഡംബര വിവാഹ ചടങ്ങുകൾക്ക് നേതൃത്വം നൽകിയ പൂജാരിയും ഗായകനുമായ അങ്കിത് ബത്ര ആരും കാണാത്ത ചില പിന്നാമ്പുറ വിശേഷങ്ങൾ തൻ്റെ യൂട്യൂബ് ചാനലായ ‘വോയ്സ് ഓഫ് വോവ്സ്’ ലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. ചടങ്ങിൽ രാഷ്ട്രീയ നേതാക്കൾ നൃത്തം ചെയ്തതും കർശനമായ സുരക്ഷാ നിയമങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം തുറന്നുപറഞ്ഞു. ഉദയ്പൂരിലെ [&Read More
‘കേന്ദ്രത്തിലെ ബിജെപി ഭരണം അധികം വൈകാതെ അവസാനിപ്പിക്കും’: ടിഎംസി എംഎൽഎമാരുടെ യോഗത്തിൽ മമത
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ, കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് ആഹ്വാനം ചെയ്ത് തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷ മമത ബാനർജി. വരും ദിവസങ്ങളിൽ ഡൽഹിയിലെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന് കാളിഘട്ടിൽ നടന്ന പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ മമത ബാനർജി പ്രഖ്യാപിച്ചു. എന്ത് പ്രതിസന്ധിയുണ്ടായാലും ബിജെപിക്കെതിരായ പോരാട്ടത്തിൽ നിന്ന് പാർട്ടി ഒരടി പോലും പിന്നോട്ടില്ലെന്ന് യോഗത്തിൽ പങ്കെടുത്ത ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും [&Read More
‘ബുദ്ധിമാനും എന്നാൽ അൽപ്പം അലോസരപ്പെടുത്തുന്ന മനുഷ്യൻ’; മോദിയെ ‘പാമ്പാട്ടി’യായി ചിത്രീകരിച്ച് നോര്വെ പത്രം,
ഓസ്ലോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് നോർവീജിയൻ പത്രം. ‘ആഫ്റ്റൻ പോസ്റ്റൻ’ എന്ന പത്രമാണ് മോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. കാർട്ടൂണിൽ പാമ്പാട്ടിയായാണ് മോദിയെ ചിത്രീകരിച്ചത്. കാർട്ടൂണിൽ മോദിയുടെ കയ്യിൽ ഒരു മകുടിയുണ്ട്. അത് ഊതുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. മുന്നിൽ പാമ്പിൻ്റെ രൂപത്തിലുള്ള ഒരു ഇന്ധന പൈപ്പാണുള്ളത്. ‘ബുദ്ധിമാനും എന്നാൽ അൽപ്പം അലോസരപ്പെടുത്തുന്ന മനുഷ്യൻ’ എന്ന തലക്കെട്ടിലാണ് കാർട്ടൂൺ പങ്കുവച്ചിരിക്കുന്നത്. മോദിയുടെ നോർവേ സന്ദർശനത്തിനെ കുറിച്ചെഴുതിയ ലേഖനത്തിനൊപ്പമാണ് കാർട്ടൂണുള്ളത്. കാർട്ടൂൺ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. [&Read More
സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്; പക്ഷേ, തെരുവിലിറങ്ങി പ്രശ്നമുണ്ടാക്കരുത്: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ തെരുവിലിറങ്ങി കുഴപ്പങ്ങൾ സൃഷ്ടിക്കരുതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്(Read More
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ബലാത്സംഗ കേസിൽ 9 മാസത്തെ ശിക്ഷക്ക് ശേഷം പുറത്തിറങ്ങിയ പ്രതിയെ പൂമാലയിട്ട് തോളിലേറ്റി സ്വീകരിച്ച് സംഘപരിവാർ പ്രവർത്തകർ.Read More
‘രോഗബാധിതയായ അമ്മയെ പരിചരിക്കാനെന്ന ആവശ്യം ന്യായമല്ല’; ഉമർ ഖാലിദിന്റെ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി
രോഗബാധിതയായ അമ്മയെ പരിചരിക്കുന്നതിനും അമ്മാവന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനുമായി ആക്ടിവിസ്റ്റും മുൻ ജെഎൻയു വിദ്യാർത്ഥിയുമായ ഉമർ ഖാലിദ് സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി.Read More
‘ബലിപെരുന്നാളിന് കന്നുകാലികളെ വാങ്ങില്ല’; പ്രഖ്യാപനവുമായി ബംഗാൾ മുസ്ലിംകൾ; ആടിനെ വാങ്ങാൻ നിർദേശിച്ച് മതപണ്ഡിതർ
കൊൽക്കത്ത: ഈ വർഷത്തെ ബലിപെരുന്നാളിന് മുന്നോടിയായി കന്നുകാലികളെ വാങ്ങില്ലെന്ന് പ്രഖ്യാപിച്ച് ബംഗാൾ മുസ്ലിംകൾ. പുതുതായി ഭരണത്തിലെത്തി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ, മൃഗബലി നിയന്ത്രിക്കുന്നതിനുള്ള 1950ലെ നിയമവും 2018ലെ കൊൽക്കത്ത ഹൈക്കോടതി ഉത്തരവും കർശനമായി നടപ്പാക്കാൻ മെയ് 14ന് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 14 വയസ്സിന് മുകളിൽ പ്രായമുള്ളതോ അല്ലെങ്കിൽ പൂർണ്ണമായി ആരോഗ്യം ക്ഷയിച്ചതോ ആയ കന്നുകാലികളെ മാത്രമേ അറക്കാൻ പാടുള്ളൂ എന്നും ഇതിനായി വെറ്ററിനറി ഉദ്യോഗസ്ഥരുടെ പ്രത്യേക സർട്ടിഫിക്കറ്റ് വേണമെന്നുമാണ് നിയമം. കൂടാതെ പൊതുസ്ഥലങ്ങളിലെ [&Read More
‘ഒന്നും ഒളിക്കാനില്ലെങ്കിൽ എന്തിനാണ് ഭയം?’; നോർവേയിൽ മാധ്യമപ്രവർത്തകയുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ മോദിക്കെതിരെ
ഓസ്ലോ: ഔദ്യോഗിക നോർവേ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടന്നുനീങ്ങിയത് ചർച്ചയാകുന്നു. ചോദ്യങ്ങൾ കേട്ട ഭാവം നടിക്കാതെ പ്രധാനമന്ത്രി പോകുന്നതിന്റെ ദൃശ്യങ്ങൾ ഒരു നോർവീജിയൻ മാധ്യമപ്രവർത്തകയാണ് എക്സിൽ പങ്കുവെച്ചത്. ഈ വിഡിയോ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഓസ്ലോയിൽ നോർവേ പ്രധാനമന്ത്രി ജൊനാസ് ഗർ സ്റ്റോറുമായി നടത്തിയ ഉഭയകക്ഷിചർച്ചയ്ക്ക് ശേഷം ഇരുനേതാക്കളും മാധ്യമങ്ങൾക്ക് മുന്നിൽ പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചില ചോദ്യങ്ങൾ ചോദിക്കണമെന്ന് നോർവീജിയൻ [&Read More