ലഖ്നൗ: വ്യക്തികളുടെ സ്വകാര്യ സ്ഥലത്ത് മതപരമായ പ്രാർത്ഥനകളോ ചടങ്ങുകളോ നടത്തുന്നതിന് മുൻകൂർ അനുമതി വാങ്ങേണ്ടതില്ലെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഇന്ത്യൻ ഭരണഘടനയുടെ 25ാം അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണിതെന്നും കോടതി നിരീക്ഷിച്ചു. മറനാഥ ഫുൾ ഗോസ്പൽ മിനിസ്ട്രീസ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ, സിദ്ധാർത്ഥ് നന്ദൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി. സ്വകാര്യ പരിസരത്ത് പ്രാർത്ഥനാ യോഗങ്ങൾ നടത്തുന്നതിന് തടസ്സമില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. വിവേചനമില്ലാതെ എല്ലാ പൗരന്മാർക്കും നിയമത്തിന്റെ [&Read More
ന്യൂഡൽഹി: വിവാഹത്തിന് ‘ദാനം’ എന്ന പേരിൽ കോടികളുടെ ആസ്തി സ്ത്രീധനമായി സ്വീകരിച്ച പ്രമുഖ യൂട്യൂബർ അരുൺ പൻവാറിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. 2.4 ദശലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള പൻവാർ, തന്റെ വിവാഹ ചടങ്ങിൽ 71 ലക്ഷം രൂപ പണമായും 47ലക്ഷത്തിന്റെ സ്വർണവും സ്വീകരിക്കുന്ന വീഡിയോകൾ പുറത്തുവന്നതോടെയാണ് വിവാദം പുകഞ്ഞത്. യൂട്യൂബിൽ നിന്ന് മാത്രം പ്രതിമാസം 20 മുതൽ 25 ലക്ഷം രൂപ വരെ വരുമാനമുള്ള ഒരാൾ, ‘ദാനം’ (സമ്മാനം) എന്ന പേരിൽ പെൺവീട്ടുകാരിൽ നിന്ന് ഇത്ര വലിയ [&Read More
ന്യൂഡൽഹി: ലോക്സഭയിലെ ബജറ്റ് സമ്മേളനത്തിനിടെ ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ ധരിച്ച വിലകൂടിയ ലക്ഷ്വറി ബെൽറ്റ് മറയ്ക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു. പ്രതിപക്ഷ ബഹളത്തിനിടെ സഭയിൽ എഴുന്നേറ്റു നിൽക്കുമ്പോൾ തന്റെ ബ്രാൻഡഡ് ബെൽറ്റ് ക്യാമറയിൽ പതിഞ്ഞതോടെ, അത് മറയ്ക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളാണ് വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.സൻസദ് ടിവി തത്സമയം സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങളിൽ, അനുരാഗ് ഠാക്കൂർ പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ഠാക്കൂർ ധരിച്ച ലൂയി വിറ്റൺ (Read More
ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതിനായി സാധാരണക്കാരോട് പിതാവിന്റെ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ, ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സ്വന്തം മാതാപിതാക്കളുടെ ആശുപത്രിയിലെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെടണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ എസ്ഐആർ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ‘പണ്ട് കാലത്ത് വീടുകളിലായിരുന്നു കുട്ടികൾ ജനിച്ചിരുന്നത്, അല്ലാതെ ആശുപത്രികളിലല്ല. അതിനാൽ തന്നെ അന്നുള്ളവർക്ക് ഇത്തരം രേഖകൾ ഉണ്ടാകില്ല. പ്രധാനമന്ത്രിയോട് [&Read More
ന്യൂഡൽഹി: ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിട്ടുപോകാമെന്ന് വാട്ആസാപ്പിനോടും മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി. പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വാട്ആസാപ്പിന്റെ 2021ലെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (Read More
ചെന്നൈ: സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ്(70) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ച് ഇന്ന് രാവിലെയാണു അന്ത്യം. ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ ഹിറ്റ് മേക്കറായിരുന്നു അദ്ദേഹം. 150ലധികം സിനിമകൾക്ക് ഈണമൊരുക്കിയ എസ്.പി. വെങ്കിടേഷ്, ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി ഗാനങ്ങളിലൂടെയാണ് പ്രേക്ഷകമനസ്സുകളിൽ ഇടംപിടിച്ചത്. ‘പൈതൃകം’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. തമ്പി കണ്ണന്താനത്തിന്റെ ‘രാജാവിന്റെ [&Read More
വാഷിംഗ്ടൺ: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായക വ്യാപാര കരാർ യാഥാർത്ഥ്യമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് കരാർ പ്രഖ്യാപിച്ചത്. ഔദ്യോഗിക പ്രസ്താവനകൾക്ക് കാത്തുനിൽക്കാതെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ ട്രംപ് നേരിട്ട് വിവരങ്ങൾ പങ്കുവെക്കുകയായിരുന്നു. രണ്ട് വലിയ സാമ്പത്തിക ശക്തികൾ തമ്മിലുള്ള സഹകരണം ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും ഗുണകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. കരാറിലെ പ്രധാന മാറ്റങ്ങൾ ഇറക്കുമതി [&Read More
എസ്ഐആർ പട്ടികയിലെ ‘പരേതരെ’ ജീവനോടെ ഗ്യാനേഷ് കുമാറിനു മുന്നിൽ ഹാജരാക്കി മമത; കൂടിക്കാഴ്ചയിൽ
ന്യൂഡൽഹി: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഗ്യാനേഷ് കുമാർ അഹങ്കാരിയും നുണയനുമാണെന്ന് വിശേഷിപ്പിച്ച മമത, തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ നിർദേശാനുസരണമാണ് പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു. ഇന്ന് ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മമതയുടെ പ്രതികരണം. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, എംപി കല്യാൺ ബാനർജി എന്നിവർക്കൊപ്പമായിരുന്നു മമത കമ്മീഷണറെ കണ്ടത്. 90 മിനിറ്റോളം നേരം നീണ്ട കൂടിക്കാഴ്ച നാടകീയ [&Read More
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ സംഘ്പരിവാർ പ്രവർത്തകരുടെ ഭീഷണിയിൽനിന്ന് മുസ്ലിം വയോധികനെ രക്ഷിച്ച ജിം ഉടമ ദീപക് കുമാറിനെ ‘ഇന്ത്യയുടെ ഹീറോ’ എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറന്ന വ്യക്തിയാണ് ദീപക് എന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾക്കായി നിലകൊള്ളുന്ന ദീപക്കിന്റെ നടപടി ധീരമാണ്. അത്തരം പ്രവർത്തനങ്ങളാണ് ബിജെപിയെയും സംഘ്പരിവാറിനെയും അസ്വസ്ഥപ്പെടുത്തുന്നത്. അദ്ദേഹത്തെപ്പോലെയുള്ള ധീരന്മാരെയാണ് രാജ്യത്തിന് ആവശ്യമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ കുറിപ്പിന്റെ പൂർണരൂപം:‘ഉത്തരാഖണ്ഡിലെ [&Read More
ഹൈദരാബാദ്: ബിസിനസ് ആവശ്യത്തിനായി ഹൈദരാബാദിലെത്തിയ കോഴിക്കോട് സ്വദേശിയായ യുവാവിനെ വെടിവെച്ച് പരിക്കേൽപ്പിച്ച ശേഷം ആറ് ലക്ഷം രൂപ കവർന്നു. കോഴിക്കോട് സ്വദേശിയും വസ്ത്രവ്യാപാരിയുമായ റിൻഷാദിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച പുലർച്ചെ ഹൈദരാബാദിലെ കോട്ടി എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. കുട്ടികളുടെ വസ്ത്രങ്ങൾ മൊത്തവിലയ്ക്ക് വാങ്ങാനായി ജനുവരി ആദ്യവാരമാണ് റിൻഷാദ് ഹൈദരാബാദിലെത്തിയത്. ചാർമിനാറിന് അടുത്തുള്ള മദീന മാർക്കറ്റിൽ എത്തിയെങ്കിലും അന്ന് വസ്ത്രങ്ങൾ വാങ്ങിയില്ല. തുടർന്ന് കൈവശമുള്ള പണം ബാങ്കിന്റെ സിഡിഎം (Read More