ചാത്തന്നൂർ: ഭാര്യയെ ഫോണിലൂടെ നിരന്തരം ശല്യം ചെയ്ത യുവാവിനെ തന്ത്രപൂർവ്വം വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. കൊട്ടിയം നടുവിലക്കര ദിലീപ്ഭവനിൽ ദിലീപ് (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കല്ലുവാതുക്കൽ വിലവൂർകോണം സ്വദേശി വരുൺ (30), ഭാര്യ സോന എന്നിവരെ ചാത്തന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സോനയ്ക്ക് ദിലീപ് ഫോണിൽ നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നതിനെത്തുടർന്നുണ്ടായ തർക്കം സംസാരിച്ച് തീർക്കാനെന്ന വ്യാജേനയാണ് വരുൺ ദിലീപിനെ വിളിച്ചുവരുത്തിയത്. ഇന്നലെ രാവിലെ ഉളിയനാടുള്ള സുഹൃത്തിന്റെ വാടകവീട്ടിലെത്തിയ ദിലീപിനെ പ്രതികൾ ക്രൂരമായ മർദനത്തിന് ഇരയാക്കുകയായിരുന്നു. [&Read More
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പ്രഖ്യാപനം വന്നതിനു പിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫിലെ പ്രധാന കക്ഷികളായ സിപിഎമ്മും സിപിഐയും. സിപിഎം 86 സീറ്റുകളിലും സിപിഐ 25 സീറ്റുകളിലുമുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. സ്വതന്ത്രർ മത്സരിക്കുന്ന പാലക്കാട് ഉൾപ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളിൽ പിന്നീട് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചത്. സിപിഎമ്മിൽ 56 എംഎൽഎമാർ വീണ്ടും ജനവിധി തേടുന്നുണ്ട്. സിപിഎം പുറത്തിറക്കിയ പട്ടികയിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ട് പ്രമുഖ നേതാക്കളും സിറ്റിങ് എംഎൽഎമാരും ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, സ്പീക്കർ എ.എൻ [&Read More
മറയൂർ: കൂലിത്തർക്കത്തെത്തുടർന്നുള്ള വിരോധത്തിൽ തൊഴിലുടമയുടെ വീടിനും കാറിനും തീയിട്ട വയോധികൻ പിടിയിൽ. നാച്ചിവയൽ സ്വദേശി മുകളേൽ വീട്ടിൽ ജോണിയെയാണ് (64) മറയൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 6.45Read More
കൊച്ചി : ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകി പ്രശസ്ത നെഫ്രോളജിസ്റ്റും വിപിഎസ് ലേക്ഷോർ ആശുപത്രി ഡയറക്ടറുമായ തേവര പണ്ഡിറ്റ് കറുപ്പൻ റോഡ് ഉപരിക മാളിക 12Read More
കണ്ണൂർ: ക്രൈസ്തവസമുദായം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുന്ന രാഷ്ട്രീയ മുന്നണികൾക്ക് മാത്രമേ വോട്ടുള്ളൂവെന്ന കർശന നിലപാടുമായി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ആവശ്യങ്ങൾ വെറുതെ പറഞ്ഞാൽ പോരാ, അവ പാർട്ടികളുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്നും അത് നടപ്പാക്കാനുള്ള ആർജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരിൽ നടന്ന കത്തോലിക്കരുടെ ജന്മവാർഷിക റാലിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വന്യജീവി ശല്യത്തിനെതിരെ കടുത്ത ഭാഷയിലാണ് ബിഷപ്പ് പ്രതികരിച്ചത്. “വനഭൂമിയിൽ വളരുന്നവയാണ് വന്യമൃഗങ്ങൾ. എന്നാൽ നമ്മുടെ പറമ്പിൽ എത്തുന്നവയെ ഇനിമുതൽ [&Read More
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം.Read More
50 രൂപയുണ്ടോ? ഒരുദിവസത്തെ വിശപ്പടക്കാം; സാധാരണക്കാർക്ക് താങ്ങായി ഇന്ദിര കാന്റീൻ കൊച്ചിയിൽ പ്രവർത്തനം
കൊച്ചി: സാധാരണക്കാർക്ക് ആശ്വാസമേകി ഒരുദിവസത്തെ ഭക്ഷണം വെറും 50 രൂപയ്ക്ക് ലഭ്യമാക്കുന്ന കൊച്ചി കോർപറേഷൻ്റെ ഇന്ദിരാ കാൻ്റീൻ പദ്ധതിക്ക് തുടക്കമായി. നഗരസഭയുടെ ഇടപ്പള്ളി സോണൽ ഓഫീസിൽ ആരംഭിച്ച ആദ്യ കാൻ്റീൻ്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിച്ചു. സംസ്ഥാനത്തിനാകെ മാതൃകയാക്കാവുന്ന പദ്ധതിയാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ ഭരണസമിതി അധികാരമേറ്റ ശേഷം മേയർ പ്രഖ്യാപിച്ച 50 ദിന കർമപരിപാടിയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനമാണ് ഇതോടെ യാഥാർഥ്യമായത്. ഐഡിബിഐ ബാങ്കിൻ്റെ സിഎസ്ആർ ഫണ്ട് വിനിയോഗിച്ചാണ് ഇടപ്പള്ളിയിൽ ആദ്യ കാൻ്റീൻ [&Read More
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം. കൊട്ടാരത്തിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി പേരൂർക്കട പൊലീസിൽ പരാതി നൽകി. ഇരുമ്പ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന രത്നക്കല്ലുകൾ പതിപ്പിച്ച വിലപിടിപ്പുള്ള ആഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. 2025 നവംബറിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുന്നോടിയായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. ഇതിന് 10 ദിവസം മുൻപ് ആഭരണങ്ങൾ പുറത്തെടുത്ത് അടുക്കി വെച്ചിരുന്നതായും പരാതിയിൽ പറയുന്നു. [&Read More
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ പാളയത്തിൽ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി ഭിന്നത രൂക്ഷമാകുന്നു. തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ സീറ്റുകളിലെ അവകാശവാദമാണ് ബിജെപിയും ഘടകകക്ഷികളും തമ്മിലുള്ള തർക്കത്തിന് പ്രധാന കാരണം. തൃപ്പൂണിത്തുറയിൽ അഖിൽ മാരാരെ മത്സരിപ്പിക്കാനാണ് ട്വന്റി20 താൽപ്പര്യപ്പെടുന്നത് എങ്കിലും, സാബു എം. ജേക്കബ് നേരിട്ട് ഇറങ്ങണമെന്ന നിലപാടിലാണ് ബിജെപി. നഗരസഭാ ഭരണം പിടിച്ചെടുത്തതോടെ തൃപ്പൂണിത്തുറയിൽ മികച്ച ജയസാധ്യതയുണ്ടെന്നാണ് ബിജെപി വിലയിരുത്തുന്നത്. അതിനാൽ സാബു എം. ജേക്കബ് സ്ഥാനാർത്ഥിയാകുകയാണെങ്കിൽ മാത്രമേ ട്വന്റി20ക്ക് സീറ്റ് വിട്ടുനൽകേണ്ടതുള്ളൂ എന്നാണ് ബിജെപിയിലെ ഒരു [&Read More
കോഴിക്കോട്: സംസ്ഥാനത്ത് എൽപിജി സിലിണ്ടറുകളുടെ ലഭ്യതയിലുണ്ടായ പ്രതിസന്ധി ഹോട്ടൽ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമ്പോഴും തളരാതെ കോഴിക്കോട്ടെ പ്രശസ്തമായ റഹ്മത്ത് ഹോട്ടൽ. വർഷങ്ങളായി പിന്തുടരുന്ന വിറകടുപ്പിലെ പാചകരീതിയാണ് പ്രതിസന്ധി ഘട്ടത്തിലും ഹോട്ടലിന് തുണയാകുന്നത്. നിലവിൽ ഹോട്ടലിലെ 60 ശതമാനത്തിലധികം വിഭവങ്ങളും വിറകടുപ്പിലാണ് തയ്യാറാക്കുന്നത്. റഹ്മത്തിന്റെ പ്രശസ്തമായ ബിരിയാണി, ബീഫ് ഫ്രൈ, ചിക്കൻ കറി എന്നിവയ്ക്ക് പുറമെ പത്തിരി, പൊറോട്ട, ചപ്പാത്തി തുടങ്ങിയവയും വിറകടുപ്പിൽ തന്നെയാണ് പാചകം ചെയ്യുന്നത്. ഒറ്റത്തവണ 50 പത്തിരികൾ വരെ ചുട്ടെടുക്കാൻ കഴിയുന്ന വലിയ പത്തിരിക്കല്ലുകളാണ് [&Read More