തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിൽ യുഡിഎഫിന്റെ മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. പ്രമുഖ സർവേ ഏജൻസികളെല്ലാം തന്നെ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രവചിക്കുമ്പോൾ, എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഐക്യ ജനാധിപത്യ മുന്നണിക്ക് 78 മുതൽ 90 വരെ സീറ്റ് ലഭിക്കുമെന്നാണ് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്ന ഏജൻസികളുമുണ്ട്. ആക്സിസ് മൈ ഇന്ത്യ: യുഡിഎഫിന് വൻ മുന്നേറ്റംഏറ്റവും ശ്രദ്ധേയമായ പ്രവചനം നടത്തിയത് ആക്സിസ് – [&Read More
കാസർകോട്: അഡൂരിലെ വീട്ടിലെ മേശവലിപ്പിൽ സ്വർണ മോതിരം ഉടക്കിയ നിലയിൽ ചേരയെ കണ്ടെത്തി. പതിക്കാലിലെ രവിയുടെ വീട്ടിലാണ് സംഭവം. മേശയിലുണ്ടായിരുന്ന സ്വർണ മോതിരം പാമ്പിന്റെ ശരീരത്തിൽ കുടുങ്ങുകയായിരുന്നു. കുട്ടികൾ മേശവലിപ്പ് തുറന്നെങ്കിലും പാമ്പിനെ കണ്ടയുടൻ മാറിയതിനാൽ അപകടമൊന്നും സംഭവിച്ചില്ല. വിവരമറിഞ്ഞെത്തിയ വനം വകുപ്പിന്റെ റെസ്ക്യൂവർമാർ പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തു. തുടർന്ന് ശരീരത്തിൽ മുറുകിക്കിടന്ന മോതിരം മുറിച്ചുമാറ്റി പാമ്പിനെ സ്വതന്ത്രമാക്കി.Read More
മലപ്പുറം: സംസ്ഥാനത്ത് പാമ്പുകടി ഭീതി വർധിക്കുന്നതിനിടെ മലപ്പുറത്ത് കൗതുകകരമായ ഒരു സംഭവം. തന്നെ കടിച്ച പാമ്പിനെ പിടികൂടി കുപ്പിയിലാക്കി ആശുപത്രിയിലെത്തിയ ആനപ്പടി സ്വദേശി നാസിമിന് ഒടുവിൽ ലഭിച്ചത് വലിയ ആശ്വാസം. കടിച്ച പാമ്പ് വിഷമില്ലാത്ത നീർക്കോലിയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതോടെയാണ് നാസിമിനും കുടുംബത്തിനും ആശ്വാസമായത്. കഴിഞ്ഞദിവസം വൈകിട്ടോടെയാണ് നാസിമിന്റെ ഇടതുകാലിലെ വിരലുകൾക്കിടയിൽ പാമ്പ് കടിച്ചത്. പരിഭ്രാന്തനാകാതെ ധൈര്യം സംഭരിച്ച നാസിം പാമ്പിനെ പിടികൂടി കുപ്പിയിലാക്കി നേരെ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. പരിശോധനയിൽ കടിച്ചത് വിഷപ്പാമ്പല്ലെന്ന് വ്യക്തമായതോടെ പ്രാഥമിക [&Read More
‘യുഡിഎഫ് 89 സീറ്റ് നേടും, പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട’; സര്‍വേയുമായി പി.വി. അന്‍വര്‍
കോഴിക്കോട്: വോട്ടെണ്ണാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിൽ യു.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്ന അവകാശവാദവുമായി ബേപ്പൂരിലെ സ്ഥാനാർഥി പി.വി. അൻവർ രംഗത്തെത്തി. ഫേസ്ബുക്ക് പോഡ്കാസ്റ്റിലൂടെയാണ് അൻവർ തന്റെ രാഷ്ട്രീയ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. സംസ്ഥാനത്തെ ആകെയുള്ള 140 മണ്ഡലങ്ങളിൽ 89 ഇടത്തും വിജയിച്ച് യു.ഡി.എഫ് അധികാരം തിരിച്ചുപിടിക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. മലപ്പുറം, വയനാട് ജില്ലകളിൽ എൽ.ഡി.എഫിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും യു.ഡി.എഫ് ഈ ജില്ലകൾ ‘മുഴുവൻ സീറ്റും തൂത്തുവാരും’ എന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. താൻ ജനവിധി [&Read More
ടൗൺഷിപ്പിലെ വീട്ടിലേക്ക് സൂക്ഷിച്ച ഉപകരണങ്ങൾ കവർന്നു; ദുരന്തബാധിതരുടെ കട്ടിലും അലമാരയുമടക്കം മോഷ്ടിച്ചു
കല്പറ്റ: ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈയിൽ ആൾതാമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമാകുന്നു. മുണ്ടക്കൈ ജിഎൽപി സ്കൂളിന് സമീപം താമസിച്ചിരുന്ന കെ.കെ സുൽത്താന്റെ വീട്ടിലാണ് ഏറ്റവും ഒടുവിലായി കവർച്ച നടന്നത്. വീടിനുള്ളിലുണ്ടായിരുന്ന കട്ടിൽ, അലമാര, വാഷ്ബേസിൻ, ഷവർ തുടങ്ങിയവയാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. ഉരുൾപൊട്ടലിൽ വീടിന് തകരാർ സംഭവിച്ചിരുന്നെങ്കിലും ഉപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടായിരുന്നില്ല. സർക്കാർ അനുവദിച്ച ടൗൺഷിപ്പിലെ പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ കൊണ്ടുപോകാനായി സൂക്ഷിച്ചതായിരുന്നു ഇവയെന്ന് സുൽത്താൻ പറഞ്ഞു. കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോഴാണ് സാധനങ്ങൾ നഷ്ടപ്പെട്ട വിവരം ഉടമ [&Read More
സോഷ്യൽ മീഡിയയിലും മറ്റും തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ തുറന്നടിച്ച് പ്രശസ്ത പാമ്പ് പിടിത്തക്കാരൻ വാവ സുരേഷ്. താൻ പാമ്പ് പിടിത്തത്തിലൂടെ കോടികൾ സമ്പാദിക്കുന്നുണ്ടെന്നും വിദേശ രാജ്യങ്ങളിൽ വരെ പോയി പാമ്പിനെ പിടിക്കുന്നുണ്ടെന്നുമുള്ള വാർത്തകൾക്കെതിരെ അദ്ദേഹം പ്രതികരിച്ചുRead More
‘ആടിനെ പട്ടിയാക്കരുത്, സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നടക്കുന്നത് തോന്നിവാസങ്ങൾ’; രൂക്ഷവിമർശനവുമായി എൻ പ്രശാന്ത്ര്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകളുണ്ടെന്ന രൂക്ഷവിമർശനവുമായി എൻ പ്രശാന്ത് ഐഎഎസ്. ബിജു പ്രഭാകർ ഐഎഎസിൻ്റെ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു അദ്ദേഹത്തിൻ്റെ തുറന്നുപറച്ചിൽ. പവർക്കട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ‘ആടിനെ പട്ടിയാക്കുന്ന’ നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെഎസ്ഇബി ചെയർമാനായിരുന്ന കാലത്തെ അനുഭവം മുൻനിർത്തിയായിരുന്നു പ്രശാന്തിൻ്റെ വിമർശനം. ആരും അറിയാതെ പവർക്കട്ട് നടപ്പിലാക്കാൻ സാധിക്കുമെന്നും പല പദ്ധതികളും കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോഡ്ഷെഡിങ്ങിൻ്റെ ഉത്തരവാദിത്തത്തിൽ സർക്കാരിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അത് [&Read More
മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല; കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്
കൊച്ചി: സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിരുന്ന റേഷൻ പഞ്ചസാര വിതരണം അനിശ്ചിതത്വത്തിലായി. അന്ത്യോദയ അന്ന യോജന (Read More
ആലപ്പുഴ: പുന്നപ്ര തീരദേശ മേഖലയിൽ പാമ്പ് ഭീഷണി ശക്തമാകുന്നു. പുന്നപ്ര തെക്ക് നർബോന ചാപ്പലിന് സമീപം മത്സ്യബന്ധന വലയിൽ കുടുങ്ങിയ എട്ടടി നീളവും 40 കിലോ തൂക്കവുമുള്ള മലമ്പാമ്പിനെ കണ്ടെത്തി. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തീരപ്രദേശത്ത് അപൂർവ്വമായാണ് മലമ്പാമ്പിനെ കാണുന്നത് എന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഒരാഴ്ച മുൻപ് കടൽഭിത്തിക്കിടയിൽ നിന്ന് മൂർഖൻ കുഞ്ഞുങ്ങളെയും കണ്ടെത്തിയിരുന്നു. വാടപ്പൊഴിക്ക് സമീപം കാടുപിടിച്ചു കിടക്കുന്ന ഭാഗം പാമ്പുകളുടെ കേന്ദ്രമായി മാറുന്നതായാണ് സംശയം. പ്രദേശത്തെ വീടുകളിൽ [&Read More
ആലുവ: വൈദ്യുതി നിലച്ചാൽ സാധാരണ ബഹളം വെക്കാനോ പരാതി പറയാനോ ആണ് ആളുകൾ കെഎസ്ഇബി ഓഫീസിലേക്ക് ഓടിയെത്തുക. എന്നാൽ ആലുവ തോട്ടയ്ക്കാട്ടുകരയിലെ കെഎസ്ഇബി ഓഫീസിന് മുന്നിൽ തിങ്കളാഴ്ച രാത്രി നടന്നത് കണ്ടവർ ഒന്ന് അമ്പരന്നു. വൈദ്യുതി മുടങ്ങിയതിൽ പ്രതിഷേധിക്കാൻ നാട്ടുകാർ എത്തിയത് വിഷുവിന് ബാക്കിവെച്ച പടക്കങ്ങളും കമ്പിത്തിരികളുമായാണ്. രാത്രി രണ്ടു തവണയായി ദീർഘനേരം കറന്റ് പോയതോടെ സഹികെട്ട പരിസരവാസികൾ ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും പ്രതിഷേധം ആഘോഷമാക്കി മാറ്റി. ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം [&Read More