തിരുവനന്തപുരം: തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജിലെ പരേഡ് ഗ്രൗണ്ട് കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ‘അതിഥി’യുടെ സന്ദർശനത്തിനായിരുന്നു. ചിട്ടയായ ചുവടുകളുമായി പരിശീലനം നടത്തിക്കൊണ്ടിരുന്ന പൊലീസുകാർക്കിടയിലേക്ക് ഒരു ചേര അപ്രതീക്ഷിതമായി ഇഴഞ്ഞെത്തിയതോടെ സീൻ പാടേ മാറി. അച്ചടക്കത്തോടെ നീങ്ങിയ സേനാംഗങ്ങൾ ജീവനും കൊണ്ടോടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാമ്പിനെ കണ്ട് പേടിച്ചോടുന്ന പോലീസും, ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടിൽ കൂളായി ഗ്രൗണ്ട് മുറിച്ചുകടക്കുന്ന ചേരയും ചേർന്ന് പരേഡ് ഗ്രൗണ്ടിനെ ഒരു നിമിഷം കോമഡി വേദിയാക്കി [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി ഉന്നതതല യോഗം തീരുമാനിച്ചു. രാത്രി 6 മണിക്കും 12 മണിക്കും ഇടയിലുള്ള സമയത്ത് അരമണിക്കൂർ വീതമായിരിക്കും നിയന്ത്രണം. രാജ്യത്താകെയുള്ള ഉഷ്ണതരംഗം കാരണം ദേശീയ വിപണിയിൽ വൈദ്യുതി ലഭ്യത കുറഞ്ഞതും സംസ്ഥാനത്തെ ഉപഭോഗം അപ്രതീക്ഷിതമായി വർധിച്ചതുമാണ് ഈ തീരുമാനത്തിന് പിന്നിൽ. ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്നും വാങ്ങുന്ന കേരളത്തിന് വിപണിയിലെ ഈ കുറവ് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. നിലവിൽ കേന്ദ്ര വിഹിതത്തിലുണ്ടായ 200 [&Read More
കല്പ്പറ്റ: മുണ്ടക്കൈRead More
കടുത്തുരുത്തി: മാൻവെട്ടം സെയിന്റ് ജോർജ് പള്ളിയിൽ തിരുനാളിനോടനുബന്ധിച്ചു നടന്ന ലേലത്തിൽ ഒരു കോഴിക്ക് ലഭിച്ചത് 45,000 രൂപ. അരീച്ചിറയിൽ സ്റ്റീഫനാണ് ഈ തുകയ്ക്ക് കോഴിയെ ലേലത്തിൽ പിടിച്ചത്. ലേലത്തിൽ വിളിച്ചെടുത്ത കോഴിയെ അദ്ദേഹം പള്ളിക്കുതന്നെ തിരികെ നൽകി. തുടർന്ന് ഇതേ കോഴിയെ രണ്ടാമതും ലേലത്തിന് വെച്ചപ്പോൾ പതിനായിരം രൂപ കൂടി ലഭിച്ചു. അതിവേഗം പുരോഗമിച്ച ലേലത്തിലൂടെ മൂന്ന് ലക്ഷത്തോളം രൂപയാണ് പള്ളിക്ക് ലഭിച്ചത്. തിരുസ്വരൂപത്തിൽ ചൂടിയ ഏലയ്ക്കാമാല ലേലത്തിൽ വെച്ചപ്പോൾ 15,000 രൂപയും ലഭിച്ചു. നൂറ്റാണ്ടുകളായി മാൻവെട്ടം [&Read More
കുത്താട്ടുകുളം: പ്ലാവിൽ നിന്ന് ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു. ഒലിയപ്പുറത്താണ് നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ച അപൂർവ്വ സംഭവം നടന്നത്. വീടിന് സമീപത്തെ പ്ലാവിൽ നിന്നും വലിയ ശബ്ദത്തോടെ എന്തോ വീഴുന്നത് കേട്ടാണ് വീട്ടമ്മ ഓടിയെത്തിയത്. ഭാരം കൂടിയതിനെത്തുടർന്ന് പ്ലാവിൽ നിന്നും നാല് ചക്കകൾ ഒരുമിച്ച് നിലംപതിക്കുകയായിരുന്നു. ഇതിൽ ഏറ്റവും വലിയ ചക്ക വീണത് പ്ലാവിൻ ചുവട്ടിലുണ്ടായിരുന്ന മൂർഖൻ പാമ്പിന്റെ മുകളിലായിരുന്നു. ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയും അവർ എത്തി ചക്ക മാറ്റി നോക്കുകയായിരുന്നു.Read More
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: വഴിത്തിരിവായി നാട്ടുകാരുടെ സംശയം; പിതാവിന്റെ തിരോധാനത്തിലും ദുരൂഹത, സജിക്കായി അന്വേഷണം
നെടുങ്കണ്ടം: നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ നിർണായകമായത് നാട്ടുകാരുടെ കൃത്യമായ ഇടപെടലും സംശയവും. ശാരീരികമായി അവശത അനുഭവിച്ചിരുന്നെങ്കിലും മേരിയെ ഇടയ്ക്കിടെ പുറത്തുകാണാറുണ്ടായിരുന്ന നാട്ടുകാർ, കുറച്ചുനാളായി അവരെ കാണാതായതോടെയാണ് അന്വേഷണം തുടങ്ങിയത്. മകനായ സജിയോട് മേരിയെക്കുറിച്ച് തിരക്കിയവർക്കെല്ലാം വ്യത്യസ്തമായ മറുപടികളാണ് ലഭിച്ചത്. ഇതോടെ സംശയം ബലപ്പെട്ട നാട്ടുകാർ വിവരം മേരിയുടെ മകൾ സിനിയെയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നു. പ്രതിയായ സജിയുടെ സമീപകാലത്തെ പെരുമാറ്റവും വലിയ രീതിയിലുള്ള ദുരൂഹതകൾ പടർത്തിയിരുന്നു. കഴിഞ്ഞയാഴ്ച സ്വന്തം വിവാഹം ക്ഷണിക്കാനായി ഇയാൾ പല വീടുകളിലും എത്തി. ആദ്യം [&Read More
മലപ്പുറം: കോഴിക്കോട് വിമാനത്താവള വികസനത്തിനായി പുൽപ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂർ പ്രദേശത്ത് വ്യാപകമായി മണ്ണെടുക്കുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള അഞ്ച് മലകളാണ് വികസനത്തിന്റെ പേരിൽ തുരന്നുനീക്കുന്നത്. പരിസ്ഥിതി ആഘാത പഠനം നടത്താതെയുള്ള നടപടി കടുത്ത ശുദ്ധജലക്ഷാമത്തിനും മണ്ണൊലിപ്പിനും കാരണമാകുമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മണ്ണുമായി പോകുന്ന വലിയ വാഹനങ്ങൾ സൃഷ്ടിക്കുന്ന അപകടഭീതിയും രൂക്ഷമായ പൊടിശല്യവും പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കുകയാണ്. പ്രത്യേകിച്ച് സ്കൂൾ സമയങ്ങളിൽ ഈ വാഹനങ്ങൾ വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയാകുന്നു. പ്രശ്നത്തിൽ ഇടപെടണമെന്നും മണ്ണെടുപ്പ് നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് [&Read More
വയറുവേദനയ്ക്ക് ചികിത്സ തേടിയ യുവാവിന്റെ സ്കാനിങില് ‘ഗർഭപാത്രം’; മെഡിക്കൽ കോളജിനെതിരെ പരാതിയുമായി 23-
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ലഭിച്ച സ്കാനിങ് റിപ്പോർട്ടിലെ ഗുരുതര പിഴവിനെതിരെ പരാതിയുമായി യുവാവ് രംഗത്ത്. വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ കഴക്കൂട്ടം സ്വദേശിയായ ഷിഹാസ് (23) എന്ന യുവാവിനാണ് മറ്റേതോ യുവതിയുടെ സ്കാനിങ് റിപ്പോർട്ട് മാറി നൽകിയത്. റിപ്പോർട്ടിൽ യുവാവിന് ‘ഗർഭപാത്രം’ ഉള്ളതായാണ് രേഖപ്പെടുത്തിയിരുന്നത്. വൃക്കയിലെ കല്ല് സംശയിച്ചാണ് ഡോക്ടർമാർ ഷിഹാസിന് സ്കാനിങ് നിർദേശിച്ചത്. എന്നാൽ സ്കാനിങ് റിപ്പോർട്ട് വാങ്ങാൻ വൈകിയ യുവാവ്, പിന്നീട് ഹോമിയോ ചികിത്സയ്ക്കായി ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളജിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. [&Read More
‘13 മണ്ഡലങ്ങളിലെയും വിവിപാറ്റുകൾ എണ്ണണം’; കോഴിക്കോട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന് യുഡിഎഫ്
കോഴിക്കോട്: ജില്ലയിൽ നിയമസഭാ തെഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും അതിനാൽ 13 മണ്ഡലങ്ങളിലെയും മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്നും യുഡിഎഫ്. നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പേരാമ്പ്ര, കൊയിലാണ്ടി, കുന്ദമംഗലം തുടങ്ങി ആറ് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഇക്കാര്യമുന്നയിച്ച് സംസ്ഥാന ചീഫ് ഇലക്ട്രറൽ ഓഫീസർക്ക് പരാതി നൽകി. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂമിനോട് ചേർന്നുള്ള ഭാഗങ്ങളിൽ ഉദ്യോഗസ്ഥർ അനധികൃതമായി പ്രവേശിച്ചത് ദുരൂഹമാണെന്ന് നേതാക്കൾ ആരോപിച്ചു. വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാമിലെ സ്ട്രോങ് റൂമിന് സമീപമുള്ള മെറ്റീരിയൽ റൂം തുറന്നതും, കൊയിലാണ്ടി റിട്ടേണിങ് [&Read More
‘ലീഗിന്റെ മാനവികതയ്ക്കും പ്രൊഫഷണലിസത്തിനും നൂറു മാർക്ക്’; വയനാട്ടിലെ ഭവനപദ്ധതിയെ പ്രശംസിച്ച് ടൂറിസം മുൻ
കൽപ്പറ്റ: വയനാട് മുണ്ടക്കൈRead More