ഗുരുവായൂര്‍: പ്രമുഖ വ്യവസായി മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം ഗുരുവായൂരപ്പന് കാണിക്ക അർപ്പിച്ച് പ്രത്യേക പൂജകളിൽ പങ്കെടുത്തു. ദേവസ്വം ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 15 കോടി രൂപ സംഭാവന നൽകുകയും ചെയ്തു. ഇന്ന് രാവിലെ 7.30നാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അദ്ദേഹം റോഡ് മാര്‍ഗം തെക്കേ നടയില്‍ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി. കുടുംബാംഗങ്ങളും മുകേഷ് അംബാനിക്കൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രം [&Read More
‘കേരളത്തിൽ സുരക്ഷിതയല്ല; നാട്ടിലേക്ക് തിരിച്ചുപോകുന്നു’, കോവളത്ത് തെരുവുനായയുടെ കടിയേറ്റ് റഷ്യൻ യുവതി
തിരുവനന്തപുരം: കോവളം ബീച്ചിൽ നായയുടെ കടിയേറ്റതിനു പിന്നാലെ കേരളത്തിലെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് റഷ്യൻ സ്വദേശിയായ ടൂറിസ്റ്റ്. റഷ്യൻ വനിതയായ പൗളിനക്കാണ് കഴിഞ്ഞ ദിവസം ബീച്ചിൽ നായയുടെ കടിയേറ്റത്. മൂന്ന് മാസത്തോളം കേരളത്തിൽ തങ്ങാൻ ആഗ്രഹിച്ച് എത്തിയതായിരുന്നു പൗളിന. കഴിഞ്ഞ വർഷവും ഇവർ കേരളത്തിൽ അവധിക്കാലം ചിലവഴിച്ചിരുന്നു. എന്നാൽ, സംഭവത്തോടെ ഇവിടെ സുരക്ഷിതമല്ലെന്ന ആശങ്കയുണ്ടെന്നും നാട്ടിലേക്ക് തിരിച്ചുപോകാൻ ആലോചിക്കുന്നതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വൈകുന്നേരം കോവളം ബീച്ചിലൂടെ നടന്നുപോകുമ്പോൾ ഉറങ്ങിക്കിടന്നിരുന്ന ഒരു തെരുവുനായയുടെ തലയിൽ നാട്ടുകാരനായ [&Read More
വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം:വിവാദമായപ്പോൾ റെയിൽവേ മുക്കി, പ്രതിപക്ഷം ആക്രമണം കടുപ്പിച്ചപ്പോൾ വീണ്ടും പോസ്റ്റ്
കൊച്ചി: കേരളത്തിൽ മൂന്നാമത് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ വീണ്ടും വിവാദത്തിൽ. വിദ്യാർത്ഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിക്കുന്ന വീഡിയോ ആണ് ഇന്ത്യൻ റെയിൽവേ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വിവാദമായതോടെ വിഡിയോ പിൻവലിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷ പാർട്ടികളും മുഖ്യമന്ത്രി പിണറായി വിജയൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കന്മാരും റെയിൽവേ നടപടിക്കെതിരെ വിമർശനം ശക്തമാക്കിയതോടെ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തിരിക്കുകയാണ്. നടപടി വീണ്ടും രാഷ്ട്രീയ [&Read More
‘രാഹുൽ അയോഗ്യനല്ല, ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല, ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ല’; വിശദീകരണവുമായി
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട വിഷയത്തില്‍ വിശദീകരണവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. രാഹുല്‍ അയോഗ്യനല്ല. ഇതുവരെ ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടുമില്ല. ഔദ്യോഗിക പരിപാടിയിലാണ് രാഹുലുമായി വേദി പങ്കിട്ടതെന്നും, ഒരാളെ ബോധപൂര്‍വം ചവിട്ടി താഴ്ത്തേണ്ട കാര്യമില്ല എന്ന നിലപാടാണ് തനിക്കുള്ളതെന്നും മന്ത്രി വ്യക്തമാക്കി. പാലക്കാട്ട് നടന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയുടെ ഉദ്ഘാടന ചടങ്ങിലാണ്് ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ രാഹുലുമായി ഒരുമിച്ച് വേദി പങ്കിട്ടത്. ‘ഞാന്‍ പങ്കെടുത്തത് ഔദ്യോഗിക പരിപാടിയാണ്. അയാളുടെ മണ്ഡലത്തില്‍ വെച്ചാണ് ഈ [&Read More
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വീണ്ടും റീൽസ് ചിത്രീകരിച്ച് സോഷ്യൽ മീഡിയ താരവും ചിത്രകാരിയുമായ ജസ്ന സലീം. ഹൈക്കോടതി ഉത്തരവ് ലംഘിച്ചായിരുന്നു നടപടി. സംഭവത്തിൽ ജസ്നയ്ക്കെതിരെ പോലീസ് കേസെടുത്തു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയിലാണ് ഗുരുവായൂർ പോലീസ് നടപടി സ്വീകരിച്ചത്. റീൽസ് ചിത്രീകരണത്തിൽ പങ്കെടുത്ത ആർ.എൽ ബ്രൈറ്റ് ഇൻ എന്ന വ്ലോഗർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിൽ വെച്ചാണ് ഇത്തവണ ജസ്ന റീൽസ് ചിത്രീകരിച്ചത്. ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് വിലക്കിക്കൊണ്ട് ഹൈക്കോടതി [&Read More
തിരുവനന്തപുരം: എപിജെ അബ്ദുല്‍ കലാം സ്റ്റഡി സെന്ററിന്റെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള ‘കേരളീയം’ പുരസ്കാരം സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപിയില്‍നിന്ന്, മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി എം.പി മുഹമ്മദ് കോയ പുരസ്കാരം ഏറ്റുവാങ്ങി. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. മലപ്പുറം ജില്ലയിലെ തിരുന്നാവായ സ്വദേശിയാണ് മുഹമ്മദ് കോയ. ഖിദ്മത്ത് കോളജ് ചെയര്മാന് കൂടിയാണ്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്ന പുരസ്കാരദാന ചടങ്ങ് വിദ്യാഭ്യാസ [&Read More
‘ആര്യ രാജേന്ദ്രന്റെ വിജയം മംദാനിക്ക് ആവേശമായി, ന്യൂയോർക്ക് മേയറാകാനുള്ള ശ്രമം തുടങ്ങിയത് അങ്ങനെ’
തിരുവനന്തപുരം: ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന് മംദാനിയെയും തിരുവനന്തപുരം കോര്പറേഷന് മേയര്‍ ആര്യാ രാജേന്ദ്രനുമായി ഉപമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. പ്രായം കുഞ്ഞ മേയറായി ആര്യാ രാജേന്ദ്രന് അധികാരമേറ്റപ്പോള്‍ ട്വിറ്ററില്‍ അഭിവാദ്യം ചെയ്യുകയും അതില്‍ ആവേശം കൊള്ളുകയും ചെയ്ത നേതാവാണ് മംദാനിയെന്ന് ഗോവിന്ദന് പറഞ്ഞു. അന്ന് ആര്യയെ അഭിവാദ്യം ചെയ്തുകൊണ്ടാണ് ന്യൂയോര്‍ക്ക് മേയറാകാനുള്ള ശ്രമങ്ങള്‍ക്ക് മംദാനി തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു. ‘ആര്യാ രാജേന്ദ്രന് എന്ന ചെറുപ്പക്കാരി, കേരളത്തിന്റെ തലസ്ഥാന പട്ടണത്തിലെ കോര്പറേഷന് മേയറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അഭിവാദ്യം [&Read More
‘തട്ടമിട്ട കുട്ടികളെ ഇഷ്ടമല്ല, പറയരും പുലയരും സംസ്കൃതം പഠിക്കേണ്ടെന്ന് പറഞ്ഞു’; കേരള സര്‍വകലാശാലാ
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ സംസ്കൃതം വിഭാഗം മേധാവ ജാതീയമായും മതപരമായും വിവേചനം കാണിച്ചെന്ന ഗുരുതര ആരോപണങ്ങള്‍. ഗവേഷണ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് വകുപ്പ് മേധാവിയായ ഡോ. സി.എന്‍ വിജയകുമാരിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ദലിത് വിദ്യാര്‍ത്ഥികളെയും മുസ്ലിം വിദ്യാര്‍ത്ഥിനികളെയും മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള വാക്കുകളും പ്രവൃത്തികളും മേധാവിയുടെ ഭാഗത്തുനിന്ന് ഉണ്ടായതായി പരാതിയില്‍ പറയുന്നു. പുലയരും പറയരും സംസ്കൃതം പഠിക്കേണ്ടതില്ലെന്ന് മേധാവി ആവര്‍ത്തിച്ച് പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. തട്ടമിട്ട കുട്ടികളെ അധ്യാപികയ്ക്ക് ഇഷ്ടമല്ല. ഇവരുടെ മുറിയില്‍ കയറിയതിന് ശേഷം, [&Read More
തിരുവനന്തപുരം: സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ നവംബർ 13Read More
‘മലപ്പുറത്തെ ക്രിമിനല്‍ ഹബ് ആയി ചിത്രീകരിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ അജണ്ട’; ആരോപണവുമായി രാജിവച്ച
തിരുവനന്തപുരം: രാഷ്ട്രീയ നേതൃത്വവും പോലീസിലെ ചില ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ‘സിസ്റ്റം’ വിചാരിച്ചാല്‍ ഒരു സാധാരണക്കാരനെ വലിയ കുറ്റവാളിയാക്കാനും, അതേസമയം യഥാര്‍ത്ഥ കുറ്റവാളികളെ നിയമനടപടികളില്‍ നിന്ന് സംരക്ഷിക്കാനും കഴിയുമെന്ന് മുന്‍ പോലീസ് ഉദ്യോഗസ്ഥന്. മലപ്പുറത്തെ ക്രിമിനല്‍ ഹബ് ആക്കാന്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നും കഴിഞ്ഞ ദിവസം സര്‍വീസില്‍ നിന്ന് രാജിവെച്ച എസ്ഐ ശ്രീജിത്ത് നരേന്ദ്രന് പറഞ്ഞു. എസ്പി സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയതിന് തന്നെയും കുടുംബത്തെയും വേട്ടയാടുന്നു എന്ന് ആരോപിച്ചായിരുന്നു ശ്രീജിത്ത് രാജിവച്ചത്. പോലീസിന് വളരെ നിസ്സാരമായ ഒരു എംഡിഎംഎയുടെ [&Read More