ബെർലിൻ: അമേരിക്കൻ ഫെഡറൽ റിസർവിൽ സൂക്ഷിച്ചിരിക്കുന്ന ജർമനിയുടെ വൻ സ്വർണശേഖരം അടിയന്തരമായി തിരികെ എത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ പ്രവചനാതീതമായ നയങ്ങളും ഗ്രീൻലാൻഡിനെച്ചൊല്ലി യൂറോപ്പുമായി നിലനിൽക്കുന്ന തർക്കങ്ങളുമാണ് ജർമൻ നിയമനിർമ്മാതാക്കളെയും സാമ്പത്തിക വിദഗ്ധരെയും ഇത്തരമൊരു നിലപാടിലേക്ക് നയിച്ചത്. നിലവിൽ ജർമനിയുടെ ആകെ സ്വർണശേഖരമായ 3,350 ടണ്ണിൽ 37 ശതമാനവും (ഏകദേശം 1,236 ടൺ) ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിലാണുള്ളത്. എന്നാൽ, ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ മാറുന്ന സാഹചര്യത്തിൽ സ്വന്തം സ്വർണം വിദേശത്ത് സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് [&Read More
‘കപ്പൽപട കണ്ട് മുട്ടുമടക്കുമെന്ന് കരുതേണ്ട; 1980കൾ മുതൽ അമേരിക്ക പയറ്റുന്ന തന്ത്രമാണ്’-പ്രകോപിപ്പിച്ചാൽ തിരിച്ചടി
തെഹ്റാൻ: മേഖലയിൽ വിമാനവാഹിനിക്കപ്പലുകൾ വിന്യസിച്ചുകൊണ്ടുള്ള അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ ഇറാൻ മുട്ടുമടക്കില്ലെന്ന് ഇറാൻ സൈനിക മേധാവി. ഏതെങ്കിലും തരത്തിലുള്ള സൈനിക പ്രകോപനത്തിന് മുതിർന്നാൽ ശത്രുക്കൾക്ക് കനത്ത നാശനഷ്ടങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാന്റെ ഡെപ്യൂട്ടി ആർമി ചീഫ് ഫോർ കോർഡിനേഷൻ റിയർ അഡ്മിറൽ ഹബീബുല്ല സയ്യാരി മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള നീക്കങ്ങളെ ‘ഗൺബോട്ട് ഡിപ്ലോമസിRead More
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ, പശ്ചിമേഷ്യ ലക്ഷ്യമാക്കി കൂറ്റൻ യുദ്ധക്കപ്പൽ വ്യൂഹത്തെ അയച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘മനോഹരമായ ഒരു യുദ്ധക്കപ്പൽ പട’ ഇറാൻ ലക്ഷ്യമാക്കി നീങ്ങുകയാണെന്നാണ് ട്രംപ് അറിയിച്ചത്. അതേസമയം, യുദ്ധത്തിനല്ല, ഒത്തുതീർപ്പിനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്ളോറിഡയിലെ മാർRead More
കാൻബറ: ഇസ്ലാം വിരുദ്ധ പ്രചാരണങ്ങൾ കൊണ്ട് വിവാദം സൃഷ്ടിച്ച ഇസ്രയേലി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ സാമി യഹൂദിന് ഓസ്ട്രേലിയയിൽ വിലക്ക്. സാമിയുടെ വിസ ഓസ്ട്രേലിയൻ സർക്കാർ റദ്ദാക്കി. വെറുപ്പ് പ്രചരിപ്പിക്കുന്നത് ഓസ്ട്രേലിയ സന്ദർശിക്കാൻ നല്ലൊരു കാരണമല്ലെന്ന് ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്ക് പ്രതികരിച്ചു. വിദ്വേഷം പ്രചരിപ്പിക്കാൻ വരുന്ന സന്ദർശകരെ രാജ്യം സ്വാഗതം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിൽനിന്ന് ഓസ്ട്രേലിയയിലേക്കുള്ള വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പാണ് സാമി യഹൂദിന്റെ വിസ റദ്ദാക്കിയ വിവരം അധികൃതർ അറിയിച്ചത്. [&Read More
ആധുനിക ലോകത്തെ ഏറ്റവും വലിയ സമ്പത്തുള്ളയാൾ ആരാണെന്ന ചോദ്യത്തിന് ഇലോൺ മസ്ക് എന്നോ ജെഫ് ബെസോസ് എന്നോ നാം ഉത്തരം നൽകും. എന്നാൽ ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ, ഇന്നത്തെ കോടീശ്വരന്മാർ പഴയ ‘രാജാക്കന്മാർക്ക്’ മുന്നിൽ വെറും സാധാരണക്കാരായി മാറും. പണപ്പെരുപ്പവും അന്നത്തെ സമ്പദ്വ്യവസ്ഥയിലെ വിഹിതവും കണക്കിലെടുക്കുമ്പോൾ, ലോകം കണ്ട ഏറ്റവും വലിയ 10 ധനികരുടെ പട്ടിക ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ചുരുക്കത്തിൽ, ടെക്നോളജിയിലൂടെ മസ്കും ബെസോസും സമ്പത്തുണ്ടാക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഭൂമിയിലെ സമ്പത്ത് മുഴുവൻ കൈപ്പിടിയിലൊതുക്കിയ ഭരണാധികാരികൾ [&Read More
റിയാദ്: ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ വ്യോമപാതയോ പ്രദേശങ്ങളോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനെ നേരിട്ട് വിളിച്ചാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ഇക്കാര്യം ഉറപ്പ് നൽകിയത്. മേഖലയിൽ യുദ്ധഭീതി നിലനിൽക്കെയാണ് സൗദിയുടെ സുപ്രധാന പ്രഖ്യാപനം വരുന്നത്. ചൊവ്വാഴ്ച രാത്രി ടെലഫോൺ സംഭാഷണത്തിൽ, ഇറാന്റെ പരമാധികാരത്തെ മാനിക്കുന്നതായും കിരീടാവകാശി വ്യക്തമാക്കി. ആക്രമണം ആരുടെ ഭാഗത്തുനിന്നുള്ളതായാലും, അത് ഏത് ദിശയിൽ നിന്നായാലും, അതിനായി സൗദിയുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല. [&Read More
‘ശത്രുക്കൾ വേദനിക്കണം; ആണവ വികസനത്തിൽ വിട്ടുവീഴ്ചയില്ല, അടുത്ത പദ്ധതികൾ ഉടൻ’- ‘പണിയൊരുക്കി’ കിം
പ്യോങ്യാങ്ങ്: ശത്രുക്കൾക്ക് അതിശക്തമായ മാനസിക സമ്മർദ്ദവും വേദനയും നൽകുന്ന തരത്തിൽ രാജ്യത്തിന്റെ ആണവശേഷി വർദ്ധിപ്പിക്കുമെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. വരാനിരിക്കുന്ന ഭരണകക്ഷി കോൺഗ്രസിൽ നിർണ്ണായകമായ ആണവ വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ (Read More
കടലിൽ തീമഴ പെയ്യുമോ? യുഎസ് പടക്കപ്പലുകൾക്കെതിരെ ഇറാൻ പദ്ധതിയിടുന്നത് ‘ഡ്രോൺ സാച്ചുറേഷൻ അറ്റാക്ക്’;
വാഷിങ്ടൺ/തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി മുറുകുന്നതിനിടെ, മേഖലയിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന അമേരിക്കൻ നാവികസേനാ വ്യൂഹത്തിന് കനത്ത വെല്ലുവിളിയായി ഇറാന്റെ ‘ഡ്രോൺ പട’ മാറുമെന്ന് മുന്നറിയിപ്പ്. അത്യാധുനികമായ യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ ഉൾപ്പെടുന്ന സ്ട്രൈക്ക് ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഇറാൻ ചെലവ് കുറഞ്ഞ ഡ്രോണുകളുടെ കൂട്ട ആക്രമണം നടത്തിയേക്കാമെന്നാണ് സൈനിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കനേഡിയൻ ഡ്രോൺ കമ്പനി ‘ഡ്രാഗൺഫ്ലൈ’യുടെ സിഇഒയും ഡ്രോൺ യുദ്ധമുറകളിലെ വിദഗ്ധനുമായ കാമറോൺ ചെല്ല് നൽകുന്ന മുന്നറിയിപ്പ് പ്രകാരം, ഇറാന്റെ പക്കലുള്ളത് ചെലവ് കുറഞ്ഞതും എന്നാൽ മാരകമായതുമായ [&Read More
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്വർണ്ണം വിളയുന്ന പട്ടണം! പക്ഷേ ശമ്പളമില്ല, വെള്ളമില്ല, ശുദ്ധവായുവുമില്ല!
ലിമ: സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്റർ ഉയരത്തിൽ ആകാശത്തോട് ചേർന്നുനിൽക്കുന്ന ഒരു ഗ്രാമം. എന്നാൽ ആ ആകാശത്തിന് അവിടെ നീലിമയേക്കാൾ സ്വർണ്ണത്തിന്റെ നിറമാണ്. കിഴക്കൻ ആൻഡീസിലെ ‘ലാ റിങ്കോണഡ’ എന്ന ഈ ചെറു പട്ടണം മനുഷ്യ സഹനത്തിന്റെ പരിധികളെ വെല്ലുവിളിച്ചാണ് നിലനിൽക്കുന്നത്. ഓക്സിജന്റെ അളവ് പകുതി മാത്രമുള്ള, വായു തീരെ നേർത്ത പ്രദേശത്ത് ഏകദേശം 50,000 ആളുകളാണ് അധിവസിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സ്ഥിരവാസ കേന്ദ്രമാണെങ്കിലും, ഇവിടുത്തെ ജീവിതം അത്യന്തം ദുസ്സഹമാണ്. ഒഴുകുന്ന വെള്ളമോ, ശരിയായ മലിനജല [&Read More
ബഗ്ദാദ്: ഇറാനെതിരെ ആക്രമണമുണ്ടായാൽ സമ്പൂർണ യുദ്ധം നേരിടേണ്ടി വരുമെന്ന് ഇറാഖിലെ സായുധസംഘമായ കതാഇബ് ഹിസ്ബുല്ലയുടെ മുന്നറിയിപ്പ്. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ അമേരിക്കൻ വിമാനവാഹിനിക്കപ്പൽ ഇറാൻ സമുദ്രത്തിനു പരിസരത്ത് നിലയുറപ്പിച്ച വാർത്തകൾക്കു പിന്നാലെയാണ് കടുത്ത ഭീഷണിയുമായി ഇറാഖി സംഘം രംഗത്തെത്തിയത്. നേരത്തെ യമൻ സായുധസംഘമായ ഹൂത്തികളും യുഎസിനെതിരെ ചെങ്കടൽ ഓപറേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള കതാഇബ് ഹിസ്ബുല്ലയുടെ തലവൻ അബു ഹുസൈൻ അൽRead More