ഫൈനലിൽ ബ്രസീൽ ഇല്ലാത്തതുകൊണ്ടാണോ സ്കൂളുകൾക്ക് അവധി നൽകാത്തത്? മറുപടി പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ഫുട്ബോൾ ലോകകപ്പ് ഫൈനലിന്റെ ഭാഗമായി സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. അവധി പ്രഖ്യാപിക്കുമ്പോൾ അധ്യയന ദിവസങ്ങൾ കുറയുന്നത് പ്രയാസമുണ്ടാക്കുമെന്നും പകരം ദിവസങ്ങൾ കണ്ടെത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
ഫൈനലിൽ ബ്രസീൽ ഇല്ലാത്തതുകൊണ്ടാണോ അവധി നൽകാത്തത് എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. താൻ പരമ്പരാഗതമായി ബ്രസീലിനെ പിന്തുണക്കുന്ന വ്യക്തിയാണെന്നും എന്നാൽ കഴിഞ്ഞ സീസണുകളിൽ അവരുടെ പ്രകടനം മോശമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.