ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് കടുത്ത സംഘർഷത്തിലേക്ക് വഴിമാറി. പാർലമെന്റിന് സമീപം പ്രതിഷേധം ശക്തമായതിനെത്തുടർന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സമരത്തിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനത്തിൽ പങ്കുചേർന്ന സമാജ്‌വാദി പാർട്ടി ലോക്‌സഭാംഗം ഡിംപിൾ യാദവ് ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തലസ്ഥാന നഗരിയിൽ പ്രക്ഷോഭം അതിരൂക്ഷമായതോടെ, കേന്ദ്ര ആഭ്യന്തരമന്ത്രി [&Read More
Tags :CJP protest
നീറ്റ് ക്രമക്കേട്: ജന്തർ മന്തറിലെ പ്രതിഷേധത്തിന് മുന്നിൽ വഴങ്ങി കേന്ദ്രം; സിജെപി നേതാക്കളുമായി
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തിന് മുന്നിൽ കേന്ദ്ര സർക്കാർ വഴങ്ങുന്നു. സി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ട പ്രകാരം കേന്ദ്രമന്ത്രിയുമായി നേരിട്ട് സംസാരിക്കാൻ കേന്ദ്ര സർക്കാർ പ്രതിനിധികൾ അവസരമൊരുക്കി. പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യദിനത്തിൽ സി.ജെ.പി സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിന് വൻ ജനപിന്തുണയും പങ്കാളിത്തവും ലഭിച്ചതിന് പിന്നാലെയാണ് സമരക്കാരെ സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചത്. സർക്കാർ [&Read More
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ സിജെപി നടത്തുന്ന അനിശ്ചിതകാല സമരത്തിന് കോൺഗ്രസ് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസ് വക്താവും എംപിയുമായ പവൻ ഖേര ഇന്ന് സമരപ്പന്തലിൽ നേരിട്ടെത്തിയാണ് പാർട്ടിയുടെ ഐക്യദാർഢ്യം അറിയിച്ചത്. അതിനിടെ, സമരപ്പന്തലിൽ അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്ന സോനം വാങ്ചുക്കിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കി. വിവിധ പ്രതിപക്ഷ പാർട്ടികൾ നേരത്തെ തന്നെ ഈ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നെങ്കിലും, കോൺഗ്രസ് ഔദ്യോഗികമായി അനുകൂലിക്കാതിരുന്നത് വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. കഴിഞ്ഞ [&Read More
‘ഇന്ത്യൻ യുവാക്കൾ വിദേശകരങ്ങളിലെ കളിപ്പാവകളാകില്ല’; കോക്രോച്ച് ജനതാ പാർട്ടിക്കെതിരെ ബിജെപി ദേശീയ അധ്യക്ഷൻ
ഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ രംഗത്തെത്തി. രാജ്യത്തെ യുവാക്കൾ നെഗറ്റീവ് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നവരുടെ കൈകളിലെ കളിപ്പാവകളായി മാറില്ലെന്ന് നിതിൻ നബിൻ പറഞ്ഞു. ഇന്ത്യയിലെ യുവാക്കൾ രാഷ്ട്രനിർമാണത്തിലും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യുവതലമുറയുടെ ദിശ നിർണയിക്കാൻ ആർക്കും കഴിയില്ലെന്നും നിതിൻ നബിൻ വ്യക്തമാക്കി. “ഇന്ത്യയിലെ യുവാക്കളെ നെഗറ്റീവ് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കാൻ ആഗ്രഹിക്കുമ്പോൾ, യുവാക്കൾ പോസിറ്റീവ് രാഷ്ട്രീയത്തിലേക്ക് തിരിയുമെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു” എന്നും [&Read More
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ജന്തർ മന്തറിൽ ‘കോക്രോച്ച് ജനതാ പാർട്ടിRead More