20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Delhi Police

India

സിജെപി സമരത്തിനിടെ വിദ്യാർഥികളെയും സ്ത്രീകളെയും മർദിച്ച സംഭവം; നാല് ഹിന്ദു രക്ഷാദൾ പ്രവർത്തകർ

ന്യൂഡൽഹി: കോക്‌റോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെ വിദ്യാർഥികളെയും സ്ത്രീകളെയും ക്രൂരമായി മർദിച്ച കേസിൽ തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദു രക്ഷാദളിന്റെ നാല് പ്രവർത്തകരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 10Read More

Main story

‘ഡൽഹിയിൽ പോലീസ് രാജ്, കേന്ദ്രം ജനങ്ങളോട് യുദ്ധം ചെയ്യുന്നു’; സർക്കാരിന്റെ അവസാനം അടുത്തുവെന്ന്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് അപമാനമാണെന്നും കേന്ദ്ര സർക്കാർ സ്വന്തം ജനങ്ങളോട് യുദ്ധം ചെയ്യുകയാണെന്നും ആരോപിച്ചു കൊണ്ട് കോക്ക്റോച്ച് ജനതാ പാർട്ടി രംഗത്ത്. ജയിൽ മോചിതരായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട പാർട്ടി വക്താക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസുമാണ് സർക്കാരിനും ഡൽഹി പോലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി ഏതറ്റവരെയും പോകുമെന്ന് തെളിഞ്ഞതായി അശുതോഷ് റാങ്ക ആരോപിച്ചു. അടിയന്തരാവസ്ഥയെപ്പോലും മറികടക്കുന്ന സംഭവവികാസങ്ങളാണ് കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ രാജ്യത്തുണ്ടായത്. തങ്ങളെ [&Read More

India

സിജെപി പ്രതിഷേധം: ‘ഗുരുദ്വാരയിൽ ചെരിപ്പിട്ട് പ്രവേശിച്ചു, വിശ്വാസികളുടെ തലപ്പാവ് ബലമായി നീക്കി’; പൊലീസിനെതിരെ

ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ ഡൽഹിയിലെ ഗുരുദ്വാരയിൽ സിഖ് വിശ്വാസികൾക്കെതിരെ പൊലീസ് അതിക്രമം ഉണ്ടായെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ (നാപ). സമരക്കാരെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ചെരിപ്പ് ധരിച്ച് ആരാധനാലയത്തിൽ പ്രവേശിച്ചതിലും, വിശ്വാസികളുടെ തലപ്പാവ് ബലമായി അഴിച്ചുമാറ്റിയതിലും സംഘടന ശക്തമായ പ്രതിഷേധവും വിശദീകരണവും തേടി. സിഖ് മതാചാരങ്ങളോടുള്ള അനാദരവ്, തലപ്പാവ് ബലമായി നീക്കം ചെയ്യൽ, പ്രതിഷേധത്തിൽ പങ്കെടുത്ത വനിതകളോട് മോശമായി പെരുമാറിയ സംഭവം എന്നിവ രാജ്യത്തിനകത്തും പുറത്തുമുള്ള സിഖ് സമൂഹത്തിൽ വലിയ ആശങ്കയുണ്ടാക്കിയതായി നാപ [&Read More

India

‘അന്യായ തടങ്കൽ പാടില്ല, തടസ്സമില്ലാതെ ഇൻ്റർനെറ്റ് സേവനങ്ങൾ തുടരണം, റോഡിലെ ബാരിക്കേഡുകൾ മാറ്റണം’:

ന്യൂഡൽഹി: സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെതിരെ കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും സുപ്രിംകോടതിയുടെ കടുത്ത വിമർശനം. പ്രതിഷേധക്കാരുടെ അന്യായ തടങ്കൽ പാടില്ലെന്നും റോഡുകളിലെ ബാരിക്കേഡുകൾ നീക്കം ചെയ്യണമെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. അവധി ദിവസമായ ഇന്ന് പ്രത്യേക സിറ്റിങ് ചേർന്നാണ് കോടതി ഹരജികൾ പരിഗണിച്ചത്. പ്രതിഷേധക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പൊതുജനങ്ങളുടെ സുഗമമായ സഞ്ചാരം തടസ്സപ്പെടുത്തരുതെന്നും കോടതി നിർദേശിച്ചു. ഇൻ്റർനെറ്റ് സേവനങ്ങൾ തടസ്സമില്ലാതെ തുടരണമെന്നും ഉത്തരവിലുണ്ട്. സ്റ്റേറ്റിന് മുകളിലല്ല പൊലീസെന്നും ഭരണകൂടത്തിന് അതീതമായി ഉദ്യോഗസ്ഥർക്ക് വ്യക്തിഗത അവകാശമില്ലെന്നും ഡൽഹി [&Read More

India

കയ്യിൽ കാവിക്കൊടി, പെൺകുട്ടിയുടെ വസ്ത്രം വലിച്ചുമാറ്റി; പൊലീസ് നോക്കിനിൽക്കെ ഡൽഹിയിൽ ക്രൂരമായ സംഘ്പരിവാർ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് യുവജന സംഘടനകൾ നടത്തുന്ന സമരത്തിനിടെ വ്യാപക അതിക്രമം. പ്രതിഷേധങ്ങളിൽ പങ്കാളികളാകാനെത്തിയ യുവാക്കൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും നേരെ പോലും ക്രൂരമായ ആക്രമണങ്ങളാണ് അരങ്ങേറുന്നത്. പൊലീസ് നോക്കിനിൽക്കെ സിജെപി പ്രതിഷേധത്തിനിടെ വിദ്യാർഥിനികള്‍ക്ക് നേരെ സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണം. പ്രതിഷേധത്തിൽ പങ്കെടുത്ത കൗമാരക്കാരിയായ പെൺകുട്ടിയെ ഏതാനും പേർ ചേർന്ന് കൂട്ടംചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് രാജ്യമെങ്ങും ഉയർന്നത്. ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്ന ഒരാളുടെ [&Read More

India

അഭിജീത്ത് ദിപ്‌കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കളെ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും; അറസ്റ്റ്

ന്യൂഡൽഹി: കോക്‌റോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അഭിജീത്ത് ദിപ്കെ, അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരുടെ ഔദ്യോഗിക അറസ്റ്റ് ഡൽഹി പോലീസ് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഇവരെ ഇന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. സിജെപിയുടെ ലീഗൽ സെൽ മേധാവി അഡ്വ. രത്ന സിങ്ങിനെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവറുടെ നേതൃത്വത്തിലുള്ള പ്രമുഖ അഭിഭാഷക സംഘമാണ് സിജെപി നേതാക്കൾക്കായി കോടതിയിൽ ഹാജരാകുന്നത്. അഭിജീത്ത്, അശുതോഷ്, സൗരവ് എന്നിവരെ ഇന്ന് രാവിലെ [&Read More

Main story

‘ഫ്രണ്ട്…നിങ്ങൾ ഭയപ്പെടുന്നുണ്ടല്ലേ? ജാധിപത്യത്തെ കൊലചെയ്യാൻ അനുവദിക്കില്ല; ഇത് നീണ്ടൊരു പോരാട്ടമാണ്, ഗെയിം ഓൺ’:

ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രക്ഷോഭത്തിൽ പങ്കെടുക്കാനെത്തിയ രാഷ്ട്രീയ നേതാക്കളെയും സമരക്കാരെയും പോലീസ് വ്യാപകമായി കസ്റ്റഡിയിലെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രമുഖ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. പൗരന്മാരുടെ ജനാധിപത്യപരമായ പ്രതിഷേധങ്ങളിൽ നിന്ന് അധികാരികൾ എത്രകാലം ഒളിച്ചോടുമെന്ന് ചോദ്യമുന്നയിച്ച അദ്ദേഹം, ഇത് നീണ്ടൊരു പോരാട്ടമാണെന്നും തങ്ങൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുമെന്നും എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ തടഞ്ഞതും വിമാനത്തിനുള്ളിൽവെച്ച് സിജെപി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തെയും അദ്ദേഹം കടുത്ത ഭാഷയിൽ അപലപിച്ചു. [&Read More

Main story

ഡൽഹി പ്രക്ഷോഭം: പൊലീസ് കസ്റ്റഡിയിലായവരിൽ ബിജെപി മുൻ എം.എൽ.എയുടെ മകളും

ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെ പോലീസിന്റെ കസ്റ്റഡിയിലായവരിൽ ഉത്തർപ്രദേശിൽ നിന്നുള്ള മുൻ ബിജെപി എംഎൽഎ വിക്രം സിങ്ങിന്റെ മകൾ യശസ്വിനി രാജെ സിങ്ങും ഉൾപ്പെടുന്നു. യുപിയിലെ ഫത്തേപൂർ സദർ മണ്ഡലത്തെ പ്രതിനിധീകരിച്ച പ്രമുഖ ബിജെപി നേതാവാണ് വിക്രം സിങ്. തന്റെ കസ്റ്റഡി സംബന്ധിച്ച വിവരങ്ങൾ യശസ്വിനി തന്നെയാണ് എക്സിലൂടെ പുറത്തുവിട്ടത്. “പാർക്കിൽ ഇരുന്നതിന് ബംഗ്ലാ സാഹിബിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തു. നിലവിൽ കേശവ് പുരം പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചിരിക്കുകയാണ്,” എന്ന് അവർ [&Read More

India

സിജെപി പ്രതിഷേധം: കസ്റ്റഡിയിലായ അഭിഭാഷകർക്കായി ചീഫ് ജസ്റ്റിസിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീം

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ അഭിഭാഷകർക്കെതിരെ പോലീസിന്റെ ഭാഗത്തുനിന്ന് ബലപ്രയോഗമുണ്ടായ സംഭവത്തിൽ ചീഫ് ജസ്റ്റിസ് ഒഫ് ഇന്ത്യ സൂര്യ കാന്ത് അടിയന്തരമായി ഇടപെടണമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. മുതിർന്നവരും യുവാക്കളുമായ നിരവധിയാളുകളെ കസ്റ്റഡിയിലെടുത്ത നടപടിയെ എസ്സിബിഎ പ്രമേയത്തിലൂടെ അപലപിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന, ഫോം 6Read More

India

‘ഓരോ എഫ്.ഐ.ആറും എന്റെ നെഞ്ചിലെ മെഡൽ, ലക്ഷ്യം 100 കേസ്; ഭയന്ന് പിന്മാറില്ല,

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ ആകാശവാണി ഭവനിലേക്ക് അതിക്രമിച്ചു കയറിയെന്നാരോപിച്ച് ഡൽഹി പൊലീസ് കേസെടുത്തതിന് പിന്നാലെ കേന്ദ്ര സർക്കാരിന് കടുത്ത ഭാഷയിൽ മറുപടിയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തനിക്കെതിരെ രജിസ്റ്റർ ചെയ്യുന്ന ഓരോ എഫ്.ഐ.ആറും നെഞ്ചിലെ മെഡൽ പോലെയാണെന്നും, കേസുകളെ ഭയന്ന് പിന്മാറില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. “ഓരോ എഫ്.ഐ.ആറും എന്റെ നെഞ്ചിലെ മെഡലാണ്. നിലവിൽ എനിക്കെതിരെ 45 കേസുകളുണ്ട്, എന്റെ ലക്ഷ്യം 100 എഫ്.ഐ.ആറുകളാണ്. അത്രയും ആയാലും ഭരണഘടന സംരക്ഷിക്കാനുള്ള [&Read More