വാഷിങ്ടൺ/തെഹ്റാൻ: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയ്ക്കുണ്ടായ സൈനിക നഷ്ടങ്ങളുടെ കൂടുതൽ കണക്കുകൾ പുറത്തുവരുന്നു. ഫെബ്രുവരി 28Read More
Tags :Iran
മൂന്ന് ദിവസത്തിനകം കരാറില്ലെങ്കിൽ കടുത്ത ആക്രമണം: അന്ത്യശാസനവുമായി ട്രംപ്; ‘സർപ്രൈസ്’ ഒരുക്കി കാത്തിരിക്കുകയാണെന്ന്
വാഷിംഗ്‌ടൺ/തെഹ്റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയുടെ നിഴലിലാഴ്ത്തി ഇറാനെതിരെ കടുത്ത സൈനിക നീക്ക മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ അനുകൂലമായ ഒരു സമാധാന കരാറിലേക്ക് എത്തിച്ചേർന്നില്ലെങ്കിൽ ഇറാൻ മുൻപെങ്ങുമില്ലാത്തവിധം കടുത്ത ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്നാണ് ട്രംപിൻ്റെ പുതിയ ഭീഷണി. എന്നാൽ അമേരിക്കയെ നേരിടാൻ തങ്ങൾ പൂർണ സജ്ജരാണെന്നും യുഎസിന് വലിയൊരു ‘സർപ്രൈസ്’ കരുതിവെച്ചിട്ടുണ്ടെന്നും ഇറാൻ ശക്തമായ ഭാഷയിൽ തിരിച്ചടിച്ചു. ഇറാനെതിരെ കഴിഞ്ഞ ദിവസം നടത്താനിരുന്ന വലിയ തോതിലുള്ള വ്യോമാക്രമണം മൂന്ന് ഗൾഫ് [&Read More
ട്രംപിനെയും നെതന്യാഹുവിനെയും ‘നരകത്തിലേക്ക്’ അയക്കുന്നവർക്ക് 558 കോടി; ലോക നേതാക്കളുടെ തലയ്ക്ക് വിലയിട്ട്
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വധിക്കുന്നവർക്ക് 58 ദശലക്ഷം ഡോളർ (ഏകദേശം 558.73 കോടി രൂപ) പാരിതോഷികം നൽകുന്നതിനുള്ള നിയമനിർമ്മാണ ബിൽ ഇറാൻ പാർലമെന്റിന്റെ പരിഗണനയിലുള്ളതായി റിപ്പോർട്ടുകൾ. ഇറാന്റെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അസീസിയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ എന്നിവരെ വധിക്കാൻ [&Read More
തെഹ്റാൻ/എർബിൽ: ഇറാന്റെ അതിർത്തി പ്രദേശങ്ങളിൽ അമേരിക്ക നടത്തിയ വമ്പൻ പടയൊരുക്കം തകർത്ത് ഇറാൻ സൈന്യം. വടക്കൻ ഇറാഖിലെ കുർദ് മേഖലയിൽനിന്ന് അതിർത്തി കടത്തി ഇറാനിലേക്ക് കടത്താൻ ശ്രമിച്ച നൂറുകണക്കിന് അത്യാധുനിക അമേരിക്കൻ ആയുധങ്ങളും വെടിക്കോപ്പുകളും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്(ഐആർജിസി) പിടിച്ചെടുത്തു. ഇറാൻ വാർത്താ ഏജൻസികളാണു വാർത്ത പുറത്തുവിട്ടത്. ഇറാന്റെ പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയായ കുർദിസ്ഥാനിലെ ബാനെ നഗരത്തിൽ വെച്ചാണ് അതീവ രഹസ്യമായി നടത്തിയ സൈനിക നീക്കത്തിലൂടെ അമേരിക്കയുടെ ആയുധക്കടത്ത് ശൃംഖലയെ ഐആർജിസി തകർത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. [&Read More
വാഷിങ്ടൺ: മിഡിൽ ഈസ്റ്റിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാനെതിരെ കടുത്ത സൈനിക ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഒത്തുതീർപ്പ് ചർച്ചകളിൽ ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കവേ, സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് പോർവിളി നടത്തിയത്. ഇറാൻ കപ്പലുകൾക്ക് നേരെയുള്ള മിസൈൽ ആക്രമണങ്ങൾ, ബഹിരാകാശ യുദ്ധങ്ങൾ, ഇറാന്റെ ഭൂപടത്തിന് മുകളിൽ യുഎസ് പതാക എന്നിവ ചിത്രീകരിക്കുന്ന ഇരുപതിലധികം എഐ ചിത്രങ്ങളാണ് ട്രംപ് ഒന്നിനുപുറകെ ഒന്നായി പങ്കുവെച്ചത്. ഇറാൻ്റെ അതിവേഗ ബോട്ടുകൾക്ക് നേരെ യുഎസ് [&Read More
വാഷിങ്ടൺ: റഷ്യൻ അസംസ്‌കൃത എണ്ണയ്ക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക ഉപരോധ ഇളവുകൾ നീട്ടേണ്ടതില്ലെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്‍റ് തീരുമാനിച്ചു. നിശ്ചിത കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചതോടെയാണിത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ ഊർജ പ്രതിസന്ധി മറികടക്കാൻ ട്രംപ് ഭരണകൂടം നൽകിയ ഒരു മാസത്തെ അടിയന്തര ഇളവാണ് ഇപ്പോൾ റദാക്കിയത്. ഇതോടെ കടലിൽ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ആഗോള ഇന്ധന ഇറക്കുമതിക്കാരെ യുഎസ് പൂർണമായും വിലക്കി. ഈ ഇളവ് കാലയളവിൽ പ്രതിദിനം 2.3 ദശലക്ഷം ബാരൽ എന്ന റെക്കോർഡ് [&Read More
ന്യൂഡൽഹി: അമേരിക്കയുടെ ഭീഷണികൾക്കും സമ്മർദ തന്ത്രങ്ങൾക്കുമെതിരെ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി. ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്. അമേരിക്കയുടെ സങ്കുചിത നിലപാടുകളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളേണ്ട സമയമായെന്ന് അദ്ദേഹം പറഞ്ഞു. തകർച്ച നേരിടുന്ന സാമ്രാജ്യങ്ങൾ തങ്ങളുടെ അനിവാര്യമായ വിധി തടയാൻ ആക്രമാസക്തമായി പെരുമാറുമെന്നും, മുറിവേറ്റ മൃഗം വീഴുന്നതിന് മുൻപുള്ള അലർച്ചയാണ് അമേരിക്ക ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. ബ്രിക്സ് അംഗരാജ്യങ്ങൾ [&Read More
വാഷിങ്ടൺ: ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനായി ചൈന സഹായം വാഗ്ദാനം ചെയ്തതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബീജിങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കക്കെതിരായ യുദ്ധത്തിൽ ഇറാന് സൈനിക സഹായം നൽകില്ലെന്ന് ചൈന ഉറപ്പുനൽകിയതായും അദ്ദേഹം അവകാശപ്പെട്ടു. ഒമ്പത് വർഷത്തിന് ശേഷം ഒരു യുഎസ് പ്രസിഡന്റ് നടത്തുന്ന ചൈന സന്ദർശനത്തിൽ ഇറാൻ യുദ്ധം, തായ്‌വാൻ, എഐ, ചിപ്പ് നിയന്ത്രണങ്ങൾ എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. [&Read More
വാഷിങ്ടൺ/തെഹ്‌റാൻ: യുദ്ധത്തിൽ ഇറാന്റെ സൈനിക ശേഷി പൂർണമായും തകർക്കപ്പെട്ടുവെന്ന ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദങ്ങൾ തള്ളി യുഎസ് ഇന്റലിജൻസ് ഏജൻസികളുടെ രഹസ്യ റിപ്പോർട്ട് പുറത്ത്. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ‘ഓപറേഷൻ എപിക് ഫ്യൂറി’ക്ക് ശേഷവും ഇറാന്റെ മിസൈൽ ശേഖരത്തിൽ വലിയൊരു ഭാഗം ഇപ്പോഴും സുരക്ഷിതമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹോർമുസ് തീരത്തുള്ള 33 മിസൈൽ താവളങ്ങലിൽ 30ന്റെയും നിയന്ത്രണം തിരിച്ചുപിടിച്ച ഇറാൻ ഇവ സർവസജ്ജമാക്കി നിർത്തിയിരിക്കുകയാണെന്നാണ് യുഎസ് ഇന്റലിജൻസ് കണ്ടെത്തിയിരിക്കുന്നത്. യുദ്ധത്തിനിടെ തകർന്ന 70 ശതമാനം ബാലിസ്റ്റിക് മിസൈൽ [&Read More
‘ഇനി ആക്രമിച്ചാൽ യുറേനിയം സമ്പുഷ്ടീകരണം ആയുധ നിലവാരത്തിലേക്ക് ഉയർത്തും’; യുഎസിനും ഇസ്രയേലിനും ഇറാന്റെ
തെഹ്‌റാൻ: അമേരിക്കയോ ഇസ്രയേലോ രാജ്യത്തിന് നേരെ വീണ്ടും സൈനിക ആക്രമണം നടത്തിയാൽ, യുറേനിയം സമ്പുഷ്ടീകരണം 90 ശതമാനമായി ആയുധ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ആണവ ചർച്ചകൾ സ്തംഭനാവസ്ഥയിലായ സാഹചര്യത്തിൽ ഇറാൻ പാർലമെന്ററി കമ്മീഷൻ വക്താവ് ഇബ്രാഹിം റെസായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം പുനരാരംഭിച്ചാൽ പരിഗണനയിലുള്ള പ്രധാന ഓപ്ഷനുകളിലൊന്ന് സമ്പുഷ്ടീകരണ തോത് വർധിപ്പിക്കുക എന്നതാണെന്ന് റെസായി പറഞ്ഞു. “മറ്റൊരു ആക്രമണം ഉണ്ടായാൽ 90 ശതമാനം സമ്പുഷ്ടീകരണത്തിലേക്ക് ഇറാൻ നീങ്ങിയേക്കാം,” അദ്ദേഹം എക്സിലൂടെ അറിയിച്ചു. നിലവിൽ 60 ശതമാനം [&Read More