09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Iran

Main story

‘ഇറാൻ യുദ്ധത്തിൽ കിതക്കുന്നത് അമേരിക്ക; ആയുധങ്ങൾ തീരുന്നു, തിരിച്ചടി മാത്രമുള്ള യുദ്ധത്തിൽ ജനതക്ക്

വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ അമേരിക്കൻ ഭരണകൂടത്തിന് വ്യക്തമായ സൈനിക പദ്ധതികളില്ലെന്നും രാജ്യം കടുത്ത ആയുധക്ഷാമം നേരിടുകയാണെന്നും ഡെമോക്രാറ്റിക് സെനറ്റർ മാർക്ക് കെല്ലി. യുദ്ധം രണ്ട് മാസം പിന്നിടുമ്പോൾ അമേരിക്കൻ സൈന്യത്തിന്റെ കരുത്ത് ചോരുകയാണെന്നും ഇത് മറ്റ് ആഗോള ഭീഷണികളെ പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ ശേഷിയെ ബാധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിബിഎസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിദേശനയങ്ങൾക്കെതിരെ കെല്ലി തുറന്നടിച്ചത്. ഇറാനുമായുള്ള സംഘർഷം നീണ്ടുപോകുന്നത് പശ്ചിമേഷ്യയെ ഭീതിയിലാഴ്ത്തുന്നതിനൊപ്പം അമേരിക്കയെ അശക്തരാക്കുകയാണെന്ന് കെല്ലി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ [&Read More

Middle East

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ബോട്ടിന് തീപ്പിടിച്ചു: ഒരാൾ മരിച്ചു, 17 പേരെ സാഹസികമായി

ദുബൈ: ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ ജീവനക്കാരുമായി പോയ ചരക്ക് ബോട്ടിന് തീപിടിച്ചു. അപകടത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിക്കുകയും നാല് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. 18 ഇന്ത്യൻ ജീവനക്കാരുമായി പോയ തടികൊണ്ടുണ്ടാക്കിയ ബോട്ട് തീപിടുത്തത്തെ തുടർന്ന് പൂർണമായും കടലിൽ മുങ്ങി. അഗ്നിബാധ ഉണ്ടായ ഉടൻ സമീപത്തുണ്ടായിരുന്ന മറ്റൊരു കപ്പൽ നടത്തിയ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. കടലിൽ അകപ്പെട്ട 17 ജീവനക്കാരെയും ഈ കപ്പലിലെ ആളുകൾ സാഹസികമായി രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. പരിക്കേറ്റ [&Read More

Iran

ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം; 2 ഇറാൻ എണ്ണക്കപ്പലുകൾ തകർത്ത് യുഎസ്

വാഷിങ്ടൺ/തെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ രണ്ട് ഇറാനിയൻ എണ്ണക്കപ്പലുകൾ അമേരിക്കൻ സൈന്യം വെടിവെച്ച് തകർത്തു. ഇറാനിയൻ സേനയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് പിന്നാലെയാണ് അമേരിക്കയുടെ നാടകീയമായ സൈനിക നീക്കം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ യുഎസ് പുറത്തുവിട്ടു. നിലവിൽ നിലനിൽക്കുന്ന ദുർബലമായ വെടിനിർത്തൽ കരാറിനെയും ആഗോള ഊർജ സുരക്ഷയെയും ഈ സംഭവം സങ്കീർണമായ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമിച്ച കപ്പലുകളെയാണ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് തകർത്തതെന്ന് യുഎസ് അവകാശപ്പെട്ടു. തങ്ങളുടെ നാവിക കപ്പലുകൾക്ക് നേരെയുണ്ടായ ഇറാൻ്റെ ആക്രമണശ്രമങ്ങളെ പ്രതിരോധിക്കുകയായിരുന്നുവെന്നും അമേരിക്കൻ വക്താക്കൾ അറിയിച്ചു. [&Read More

Main story

മൂന്ന് യുഎസ് കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം; തിരിച്ചടി നൽകിയെന്ന് അമേരിക്ക, ഹോർമുസിൽ

തെഹ്റാൻ: പശ്ചിമേഷ്യയിൽ വെടിനിർത്തൽ നിലനിൽക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് അവകാശപ്പെടുമ്പോഴും ഹുർമുസിൽ സംഘർഷം തുടരുന്നു. അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചതായും സിവിലിയൻ മേഖലകളിൽ ബോംബാക്രമണം നടത്തിയതായും ഇറാൻ ഔദ്യോഗികമായി ആരോപിച്ചു. തെക്കൻ ഇറാനിലെ ബന്ദർ ഖമീർ, സിരിക്, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളെയും ഒരു ഇറാനിയൻ എണ്ണ ടാങ്കറിനെയും യു.എസ് സൈന്യം ലക്ഷ്യമിട്ടതായാണ് റിപ്പോർട്ടുകൾ. അതേസമയം ഇറാനിയൻ സൈന്യത്തിന്റെ ആക്രമണത്തെ പ്രതിരോധിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് യു.എസ് സെൻട്രൽ കമാൻഡ് വിശദീകരിച്ചു. ഒമാൻ ഉൾക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന [&Read More

World

‘സൗദിയുടെ മണ്ണിൽനിന്ന് യുഎസ് യുദ്ധവിമാനങ്ങൾ പറന്നുയരാൻ അനുവദിക്കില്ല’- ഹോർമുസ് നീക്കത്തിന് ഉടക്ക്, ‘പ്രോജക്ട്

വാഷിങ്ടൺ/റിയാദ്: ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഉപരോധം തകർക്കാൻ ലക്ഷ്യമിട്ട് അമേരിക്ക പ്രഖ്യാപിച്ച ‘പ്രോജക്റ്റ് ഫ്രീഡം’ ദൗത്യം പെട്ടെന്ന് നിർത്തിവെക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രേരിപ്പിച്ചത് സൗദി അറേബ്യയുടെ കടുത്ത നിലപാടെന്ന് റിപ്പോർട്ട്. ദൗത്യത്തിൽ പങ്കെടുക്കുന്ന അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് സൗദി അറേബ്യയുടെ ആകാശപാത ഉപയോഗിക്കുന്നതിനും താവളങ്ങളിൽ നിന്ന് പറക്കുന്നതിനും റിയാദ് വിലക്കേർപ്പെടുത്തിയതോടെയാണ് ട്രംപ് തന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോയതെന്ന് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പ്രകോപിതരായി ഗൾഫ് സഖ്യകക്ഷികൾകഴിഞ്ഞ ഞായറാഴ്ച സോഷ്യൽ മീഡിയയിലൂടെ ട്രംപ് നടത്തിയ അപ്രതീക്ഷിത പ്രഖ്യാപനം [&Read More

Main story

ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ; കപ്പലുകൾക്ക് ഇനി ഇ-മെയിൽ അനുമതി നിർബന്ധം

തെഹ്റാൻ: ലോകത്തെ എണ്ണവ്യാപാരത്തിന്റെ 20 ശതമാനത്തോളം നിയന്ത്രിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ കടുത്ത നിയന്ത്രണങ്ങളുമായി ഇറാൻ. മേഖലയിൽ യുഎസ്Read More

Iran

പാകിസ്താന്റെ അഭ്യർത്ഥന മാനിച്ച് ‘പ്രൊജക്ട് ഫ്രീഡം’ ട്രംപ് നിർത്തിവെച്ചു; ഹോർമുസിൽ ഉപരോധം തുടരും

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സൈനിക അകമ്പടിയോടെ മോചിപ്പിക്കാനുള്ള ‘പ്രൊജക്ട് ഫ്രീഡം’ നടപടികൾ അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചു. പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. എന്നാൽ ഹോർമുസ് മേഖലയിലെ ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടി വലിയ വിജയമാണെന്ന് അവകാശപ്പെട്ട ട്രംപ്, ഇറാനുമായി അന്തിമവും സമ്പൂർണവുമായ കരാറിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നും കൂട്ടിച്ചേർത്തു. ഇറാനെതിരായ സൈനിക നീക്കമായ ‘ഓപറേഷൻ എപിക് ഫ്യൂറി’ ലക്ഷ്യം കണ്ടതായും പൂർത്തിയായതായും സ്റ്റേറ്റ് [&Read More

World

‘ഒറ്റുകാരെ’ വിടില്ലെന്ന് ഇറാൻ; രണ്ട് മൊസാദ് ചാരന്മാരെ കൂടി തൂക്കിലേറ്റി

തെഹ്‌റാൻ: രാജ്യത്തെ ചാരന്മാർക്കെതിരെ നടപടി കടുപ്പിച്ച് ഇറാൻ. ഇസ്രയേൽ ചാരസംഘമായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തുകയും തന്ത്രപ്രധാന വിവരങ്ങൾ ചോർത്തുകയും ചെയ്ത രണ്ട് പൗരന്മാരെ കൂടി ഇറാൻ തൂക്കിലേറ്റി. യഗൂബ് കരീംപൂർ, നാസർ ബക്കർസാദെ എന്നിവരുടെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയതെന്ന് ഇറാൻ ജുഡീഷ്യറിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ മിസാൻ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട ആണവനിലയമായ നതാൻസിലെ അതീവ രഹസ്യവിവരങ്ങൾ മൊസാദിന് കൈമാറിയതാണ് നാസർ ബക്കർസാദെയ്ക്കെതിരെയുള്ള കുറ്റം. കൂടാതെ രാജ്യത്തെ പ്രധാന മതനേതാക്കളുടെയും പ്രവിശ്യാ [&Read More

Iran

യുഎസ് പടക്കപ്പലുകൾ ചാരമാക്കും, മൈനുകൾ ഘടിപ്പിച്ച ‘ചാവേർ ഡോൾഫിനുകൾ’; ഹോർമുസിൽ വജ്രായുധം പുറത്തെടുക്കാൻ

തെഹ്‌റാൻ: പശ്ചിമേഷ്യൻ സമുദ്രത്തിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം തകർക്കാൻ കൗതുകണുർത്തുന്നതും അതിമാരകവുമായ യുദ്ധതന്ത്രവുമായി ഇറാൻ. ഹോർമുസ് കടലിടുക്കിൽ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ പടക്കപ്പലുകളെയും വിമാനവാഹിനിക്കപ്പലുകളെയും ആക്രമിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച ‘ചാവേർ ഡോൾഫിനുകളെ’ ഇറാൻ വിന്യസിച്ചേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയും ഇസ്രയേലും ഏറ്റവും ഭയപ്പെടുന്നൊരു ആയുധം ഉടൻ പുറത്തെടുക്കാനിരിക്കുകയാണെന്ന് കവിഞ്ഞ ദിവസം ഇറാൻ നാവിക സേന മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയുടെ ഉപരോധം മൂലം ഇറാന്റെ എണ്ണക്കയറ്റുമതി സ്തംഭിച്ച സാഹചര്യത്തിൽ, കടൽമാർഗമുള്ള തടസ്സങ്ങൾ നീക്കാൻ ഏത് [&Read More