09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Iran

Iran

‘ഇനി മര്യാദക്കാരനായിരിക്കില്ല, എത്രയും വേഗം കരാറിൽ ഒപ്പിടുന്നതാണ് നല്ലത്’; ഇറാനോട് കടുപ്പിച്ച് ട്രംപ്

വാഷിങ്ടൺ: ഇറാൻ്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വിഷയത്തിൽ ഉടൻ നയതന്ത്ര പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ചർച്ചകളുടെ മന്ദഗതിയിലുള്ള പുരോഗതിയിൽ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം, എത്രയും വേഗം ആണവ കരാറിൽ ഒപ്പിടുന്നതാണ് ഇറാന് നല്ലതെന്ന് വ്യക്തമാക്കി. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ തോക്ക് കൈവശം വെച്ചിരിക്കുന്ന ചിത്രത്തോടൊപ്പം “ഇനി മര്യാദക്കാരനായിരിക്കില്ല” എന്ന് കുറിച്ചുകൊണ്ടാണ് ട്രംപ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. മിസൈൽ [&Read More

World

‘അമേരിക്കയെ ഒന്നാകെയാണ് ഇറാൻ നിർത്തി അപമാനിക്കുന്നത്’; വിമർശനവുമായി ജർമൻ ചാൻസലർ

ബെർലിൻ: പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയുടെ നയതന്ത്ര പരാജയങ്ങളെയും യുദ്ധതന്ത്രങ്ങളെയും അതിരൂക്ഷമായി വിമർശിച്ച് ജർമൻ ചാൻസലർ ഫ്രെഡറിക് മെഴ്‌സ്. ഇറാന്റെ നയതന്ത്ര കരുത്തിന് മുന്നിൽ അമേരിക്ക എന്ന വൻശക്തി ലോകത്തിന് മുന്നിൽ അപമാനിക്കപ്പെടുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കൻ ഭരണകൂടം കടുത്ത നയതന്ത്ര വെല്ലുവിളിയാണ് നേരിടുന്നത്. ഇറാന്റെ നേതൃത്വം അമേരിക്കയെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുകയാണെന്നും സംഘർഷത്തിൽനിന്ന് എങ്ങനെ പുറത്തുകടക്കണമെന്ന് അറിയാതെ ട്രംപ് ഭരണകൂടം കുഴങ്ങുകയാണെന്നും ജർമൻ ചാൻസലർ വിമർശിച്ചു. കഴിഞ്ഞ ദിവസം മാർസ്ബർഗിലെ ഒരു വിദ്യാലയത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കവേയായിരുന്നു [&Read More

World

എണ്ണ ഉൽപാദനം നിർത്താനും കയറ്റി അയക്കാനും കഴിയുന്നില്ല; പഴയ കപ്പലുകളെ എണ്ണ സംഭരണിയാക്കി

ഹോർമുസിലെ അമേരിക്കൻ നാവിക ഉപരോധത്തെ തുടർന്ന് എണ്ണ കയറ്റുമതി തടസപ്പെട്ടതോടെ താൽക്കാലിക പരിഹാരവുമായി ഇറാൻ.Read More

World

കൂറ് അമേരിക്കയോട്; പാകിസ്താന് മധ്യസ്ഥനാകാനുള്ള യോഗ്യതയില്ലെന്ന് ഇറാൻ

തെഹ്റാൻ: അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ പാകിസ്താനെ മധ്യസ്ഥനായി അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഇറാൻ.പാകിസ്താൻ നിഷ്പക്ഷത പാലിക്കുന്നില്ലെന്നും അമേരിക്കൻ താല്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും ഇറാന്റെ ദേശീയ സുരക്ഷാRead More

World

അമേരിക്കയുടെ ‘പൊട്ടാത്ത ബങ്കർ ബസ്റ്റർ ബോംബ്’ നിർവീര്യമാക്കി ഇറാൻ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി

തെഹ്‌റാൻ: മധ്യ ഇറാനിലെ യസ്ദ് പ്രവിശ്യയിൽ പതിച്ച അമേരിക്കയുടെ ‘പൊട്ടാത്ത ബങ്കർ ബസ്റ്റർ ബോംബ് നിർവീര്യമാക്കി അധികൃതർ. ഫെബ്രുവരി 28ന് ശേഷം ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ജനവാസ മേഖലയിൽ പതിച്ച ബോംബാണ് നിർവീര്യമാക്കിയത്. ഭൂമിക്കടിയിൽ ഏകദേശം 13 മീറ്റർ താഴ്ചയിൽ പുതഞ്ഞുപോയ ബോംബ് അതീവ ജാഗ്രതയോടെയാണ് പുറത്തെടുത്തതെന്ന് യസ്ദ് പ്രവിശ്യയിലെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഇസ്മായിൽ ദെഹസ്താനി അറിയിച്ചതായി ഇറാന്റെ ഔദ്യോഗിക വാർത്ത ഏജൻസി തസ്‌നീം റിപ്പോർട്ട് ചെയ്തു. ജി.ബി.യുRead More

World

സ്‌പെയിനിനെ നാറ്റോയിൽനിന്ന് പുറത്താക്കാൻ യുഎസ് നീക്കം; പറ്റില്ലെന്ന് വ്യക്തമാക്കി നാറ്റോ

വാഷിങ്ടൺ/ബ്രസൽസ്: പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് ആവശ്യമായ പിന്തുണ നൽകാത്ത സഖ്യകക്ഷികളെ ശിക്ഷിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി പെന്റഗണിൽനിന്ന് ചോർന്ന ആഭ്യന്തര ഇRead More

Iran

‘മാരക പ്രഹരശേഷിയുള്ള മിസൈലുകളുടെ വലിയൊരു ഭാഗം ഇനിയും പുറത്തെടുത്തിട്ടില്ല’; ട്രംപിന് മറുപടിയുമായി ഇറാൻ

തെഹ്റാൻ: ഇറാന്റെ മിസൈൽ ശേഖരം അവസാനിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കു ശക്തമായ മറുപടിയുമായി ഇറാൻ. ഇറാന്റെ പക്കലുള്ള മാരക പ്രഹരശേഷിയുള്ള മിസൈലുകളുടെ വലിയൊരു ഭാഗം ഇനിയും യുദ്ധമുഖത്ത് ഉപയോഗിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ശത്രുക്കളെ നേരിടാൻ രാജ്യം പൂർണസജ്ജമാണെന്നും ഇറാൻ പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയർ ജനറൽ റെസ തലെയ്‌നിക് വ്യക്തമാക്കി. ഇറാൻ ഇതുവരെ നടത്തിയ മിസൈൽ ആക്രമണങ്ങൾ തങ്ങളുടെ ആയുധപ്പുരയുടെ ചെറിയൊരു ശതമാനം മാത്രമാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. ‘ഞങ്ങളുടെ പക്കലുള്ള [&Read More

World

ഒടുവിൽ സമ്മതിച്ച് യുഎസ്; ഇറാൻ ആക്രമണത്തിൽ 2,000 കോടിയുടെ ‘ട്രൈറ്റൻ’ ഡ്രോൺ തകർന്നു

വാഷിങ്ടണ്‍/തെഹ്റാന്‍: ഇറാനുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിൽ അമേരിക്കയ്ക്ക് വൻ പ്രഹരം. നിരീക്ഷണ പറക്കലിനായി നിയോഗിച്ച അത്യാധുനിക ആളില്ലാ വിമാനമായ എംക്യുRead More

World

ഹോർമുസിൽ മൈൻ നീക്കം ചെയ്യാനിറങ്ങിയ യുഎസ് സൈനികന് കുരങ്ങിന്റെ കടിയേറ്റു; വൈറസ് ബാധ

ബാങ്കോക്ക്: ഹോർമുസ് കടലിടുക്കിൽ അതീവ സുരക്ഷാ ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന അമേരിക്കൻ നാവികന് കുരങ്ങിന്റെ ആക്രമണത്തിൽ പരിക്കേറ്റു. ഇറാൻ ഹോർമുസ് കടലിടുക്കിൽ വിതറിയിരിക്കുന്ന അപകടകാരികളായ കടൽ മൈനുകൾ നീക്കം ചെയ്യാൻ നിയോഗിക്കപ്പെട്ട അമേരിക്കൻ നാവികസേനയുടെ യുഎസ്എസ് ചീഫ് എന്ന കപ്പലിലെ നാവികനാണ് അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കേറ്റത്. തായ്‌ലൻഡിലെ ഫുക്കറ്റിൽ കപ്പൽ നങ്കൂരമിട്ടപ്പോൾ കരയ്ക്കിറങ്ങിയ നാവികനെ കുരങ്ങ് മാന്തുകയും കടിക്കുകയുമായിരുന്നു. ഇലക്ട്രോണിക്സ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന നാവികനെ പരിക്കേറ്റതിനെത്തുടർന്ന് ജപ്പാനിലെ സാസെബോയിലുള്ള സൈനിക താവളത്തിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. ഹെർപസ് [&Read More

Main story

‘ഇറാനെതിരേ ആണവായുധം പ്രയോഗിക്കില്ല’; അല്ലാതെതന്നെ അവരെ തകർത്തു കഴിഞ്ഞെന്ന് ട്രംപ്

വാഷിങ്‌ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങളിൽ ആണവായുധങ്ങൾ പ്രയോഗിക്കില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ആണവായുധങ്ങൾ വിന്യസിക്കാൻ നിലവിൽ പദ്ധതിയൊന്നുമില്ലെന്ന് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിലൂടെ തന്നെ ഇറാന്റെ ശക്തി ഇതിനോടകം ക്ഷയിപ്പിച്ചു കഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. “ഞാൻ എന്തിന് ആണവായുധം പ്രയോഗിക്കണം? പരമ്പരാഗതമായ ആക്രമണങ്ങളിലൂടെ തന്നെ ഞങ്ങൾ അവരെ പൂർണമായും തകർത്തു കഴിഞ്ഞു. ആണവായുധങ്ങൾ ആരും ഉപയോഗിക്കാൻ പാടുള്ളതല്ല,” ട്രംപ് നിലപാട് വ്യക്തമാക്കി. പശ്ചിമേഷ്യയിൽ അമേരിക്കയുടെ മൂന്നാമത്തെ [&Read More