20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Jantar Mantar

Main story

ജന്തർ മന്തറിലെ സമരത്തിനിടെ വനിതാ മാധ്യമപ്രവർത്തകരോട് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം; ഡൽഹി എസിപിയുടെ

ന്യൂഡൽഹി: ജന്തർമന്തറിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ വനിതാ മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെത്തുടർന്ന് ഡൽഹി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ (എ.സി.പി) വിവേക് ഭഗവാന്റെ സ്ഥാനക്കയറ്റ ഉത്തരവ് ഡൽഹി സർക്കാർ തടഞ്ഞുവെച്ചു. പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മൂന്ന് വനിതാ മാധ്യമപ്രവർത്തകരാണ് തങ്ങൾക്ക് നേരെ ഡൽഹി പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും ലൈംഗികാതിക്രമം ഉണ്ടായതായി പരാതി നൽകിയത്. നേരത്തെ പുറത്തിറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരം വിവേക് ഭഗവാൻ ഉൾപ്പെടെ 12 ഉദ്യോഗസ്ഥർക്ക് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ആയി താൽക്കാലിക [&Read More

Main story

ജന്തർ മന്തർ പ്രക്ഷോഭത്തിനിടെ വനിതാ മാധ്യമപ്രവർത്തകയോട് പൊലീസ് മോശമായി പെരുമാറി; അമിത് ഷാ

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകയോട് പോലീസ് ലൈംഗികമായി മോശമായി പെരുമാറിയെന്ന് ആരോപണം. സംഭവത്തിൽ പോലീസിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുമെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോക്രോച് ജനതാ പാർട്ടി, ഐസ നേതാക്കളും രംഗത്തെത്തി. പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകയോട് ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന ആരോപണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ആരോപണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ മണിക്കൂറുകളോളം പ്രതിഷേധിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും [&Read More

Main story

‘പേര് ദുരുപയോഗം ചെയ്തു’; ഇൻഫ്ലുവൻസർ ഭരദ്വാജിനെതിരെ പരാതിയുമായി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

ന്യൂഡൽഹി: കൊലപാതകശ്രമം അടക്കമുള്ള അക്രമം നടത്തിയിട്ട് അത് അഭിമാനത്തോടെ തുറന്നുപറയുകയും തന്റെ പേര് ദുരുപയോഗം ചെയ്യുകയും ചെയ്ത വലതുപക്ഷ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജിനെതിരെ കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി (രാം വിലാസ്) അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ പോലീസിൽ ഔദ്യോഗിക പരാതി നൽകി. ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലാണ് ചിരാഗ് പാസ്വാന്റെ പാർട്ടിയുടെ ലീഗൽ സെൽ പരാതി നൽകിയത്. സംഭവത്തിൽ സ്വതന്ത്ര ഭരദ്വാജിനെ ഡൽഹി പോലീസ് ഉത്തർപ്രദേശിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഡൽഹി ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിനിടെ [&Read More

Main story

രാഹുലിന്റെ മിന്നൽ സമരം വിജയം കണ്ടു; പെല്ലറ്റ് ആക്രമണത്തിൽ കേസെടുത്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി സമരത്തിനിടെ വിദ്യാർഥിക്ക് പെല്ലറ്റ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ അഞ്ചു മണിക്കൂർ നീണ്ട മിന്നൽ പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് എഫ്ഐആർ ഇടാൻ തയാറായത്. എന്നാൽ, പ്രതിസ്ഥാനത്ത് ആരുടെയും പേര് ചേർക്കാതെയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. ജൂലൈ 20Read More

India

‘അറപ്പ് തോന്നുന്നു, ഇത് വിദ്വേഷ പ്രസംഗത്തിൻ്റെ ഏറ്റവും ഭീകരമായ രൂപം’; ടി.ജി മോഹൻദാസിനെതിരെ

ഡൽഹി ജന്തർ മന്തറിൽ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസ് നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായിക അഞ്ജലി മേനോൻ. വിദ്വേഷ പ്രസംഗത്തിൻ്റെ ഏറ്റവും ഭീകരമായ രൂപമാണിതെന്നും തികഞ്ഞ അറപ്പ് തോന്നുന്നുവെന്നും ഇൻസ്റ്റാഗ്രാം കുറപ്പിലൂടെ അവർ വ്യക്തമാക്കി. വൃത്തികെട്ട ഇത്തരം വിദ്വേഷ പ്രചരണങ്ങളെ അവഗണിക്കരുതെന്നും ചോദ്യം ചെയ്യുകയും അപലപിക്കുകയും വേണമെന്നും അഞ്ജലി മേനോൻ പറഞ്ഞു. ഇത് കോപവും അറപ്പും ഉണ്ടാക്കുന്നുണ്ടെങ്കിലും എതിർക്കപ്പെടേണ്ടതുണ്ട്. പരാമർശം നടത്തിയ വ്യക്തിക്കും അത് റെക്കോർഡ് ചെയ്ത് യൂട്യൂബിൽ പങ്കുവെച്ചവർക്കും [&Read More

Main story

സിജെപി സമരം: 18 വയസ്സിൽ താഴെയുള്ള ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെയും മോചിപ്പിക്കണം -സുപ്രീംകോടതി

ന്യൂഡൽഹി: പരീക്ഷാ ചോർച്ചയ്ക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളിൽ തടങ്കലിലാക്കപ്പെടുകയോ അറസ്റ്റിലാകുകയോ ചെയ്ത വിദ്യാർത്ഥികളിൽ 18 വയസ്സിൽ താഴെയുള്ളവരെയും ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെയും ഉടനടി മോചിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നിർദേശം. ഡൽഹി ജന്തർ മന്തറിലും വിവിധ സംസ്ഥാനങ്ങളിലുമായി ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരായ എഫ്.ഐ.ആറുകളിൽ തുടർനടപടികളോ കർശന നടപടികളോ സ്വീകരിക്കരുതെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. അതേസമയം, പ്രതിഷേധക്കാർക്കെതിരായ [&Read More

Kerala

‘സിജെപിയെ വിളിക്കാൻ ഉദേശിക്കുന്നത് ചൈനീസ് ജനത പാർട്ടി എന്നോ കോക്ക്റോച്ച് ജമാഅത്ത് പാർട്ടി

തിരുവനന്തപുരം: ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികളുടെ പേരിൽ നടക്കുന്ന നീറ്റ് വിരുദ്ധ പ്രതിഷേധം വിദേശ ശക്തികളും നിഗൂഢ സംഘടനകളും ഹൈജാക്ക് ചെയ്തതായി നിയമവിദഗ്‌ധൻ അഡ്വ. കെ. രാംകുമാർ. സമരത്തിന് ചൈനയുമായും ജമാഅത്തെ ഇസ്‌ലാമിയുമായും ബന്ധമുണ്ടെന്ന് കേന്ദ്രസർക്കാരിന് ഇന്റലിജൻസ് വിവരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിജെപി എന്നതിനെ ‘ചൈനീസ് ജനത പാർട്ടി’ എന്നോ ‘കോക്ക്റോച്ച് ജമാഅത്ത് പാർട്ടി’ എന്നോ വിളിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തിൽ പങ്കെടുക്കുന്നത് യഥാർഥ വിദ്യാർഥികളല്ലെന്നും മറ്റ് പല വിഭാഗങ്ങളിൽപ്പെട്ടവരാണെന്നും അദ്ദേഹം സൂചിപ്പിച്ചു. [&Read More

Kerala

‘അവസരം ലഭിച്ചിരുന്നെങ്കിൽ ജന്തർ മന്ദറിൽ കർഫ്യൂ പ്രഖ്യാപിച്ച് വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലുമായിരുന്നു’; ആഎസ്എസ്

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലുമായിരുന്നുവെന്ന് ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസ്. Read More

Main story

ജന്തർ മന്തറിലെ സമരത്തെ വിമർശിക്കാൻ ബിജെപിയുടെ വൻ തുക വാഗ്ദാനം; പിആർ തന്ത്രം

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തെ വിമർശിക്കാനും, കേന്ദ്ര സർക്കാരിന് അനുകൂലമായി പ്രചാരണം നടത്താനും തനിക്ക് വലിയ തുക വാഗ്ദാനം ലഭിച്ചതായി കണ്ടന്റ് ക്രിയേറ്ററുടെ വെളിപ്പെടുത്തൽ. രൂപേഷ് യാദവ് എന്ന യുവാവാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഗുരുതരമായ ഈ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ‘എവോറ കമ്മ്യൂണിക്കേഷൻസ്’ എന്ന മീഡിയ ഏജൻസിയിൽ നിന്നും പുലർച്ചെ മൂന്ന് മണിയോടെയാണ് ഈ പെയ്ഡ് ക്യാമ്പെയ്‌നിനായുള്ള [&Read More