02/06/2026
[fontresizer_tawhidurrahmandear_widget]

‘യുദ്ധവിമാനങ്ങൾ ത‌കർന്നത് സൗഹൃദ വെടിവ‌യ്പ്പിൽ’; പുതിയ വിശദീകരണവുമായി അമേരിക്ക

 ‘യുദ്ധവിമാനങ്ങൾ ത‌കർന്നത്  സൗഹൃദ വെടിവ‌യ്പ്പിൽ’; പുതിയ വിശദീകരണവുമായി അമേരിക്ക

കുവൈറ്റ് സിറ്റി:കുവൈത്തിലെ അൽ-ജഹ്‌റയിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നുവീണ സംഭവത്തിൽ പുതിയ വിശദീകരണവുമായി യുഎസ് സൈനിക വൃത്തങ്ങൾ. ഇറാന്റെ മിസൈലാക്രമണത്തിലല്ല, മറിച്ച് ‘സൗഹൃദ വെടിവയ്പ്പിൽ’ ആണ് വിമാനങ്ങൾ തകർന്നതെന്നാണ് അമേരിക്കയുടെ പുതിയ വാദം.

​ഇറാന്റെ മിസൈലുകളെ തകർക്കാൻ തൊടുത്തുവിട്ട പ്രതിരോധ മിസൈലുകൾ അബദ്ധത്തിൽ സ്വന്തം യുദ്ധവിമാനങ്ങളിൽത്തന്നെ പതിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കൻ വ്യോമസേനയുടെ എഫ്-15 സ്ട്രൈക്ക് ഈഗിൾ വിമാനങ്ങളാണ് ഇത്തരത്തിൽ തകർക്കപ്പെട്ടത്. സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ ഇജക്ട് സീറ്റ് വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ടിരുന്നു.

​തങ്ങളുടെ മിസൈലാക്രമണത്തിലാണ് വിമാനങ്ങൾ തകർന്നതെന്ന ഇറാന്റെയും ഐആർജിസിയുടെയും അവകാശവാദങ്ങളെ തള്ളിക്കളയുകയാണ്പുതിയ വിശദീകരണത്തിലൂടെ അമേരിക്ക. അതേസമയം, ഗുരുതരമായ സുരക്ഷാ വീഴ്ചയെക്കുറിച്ച് അമേരിക്കൻ സൈന്യവും കുവൈത്ത് പ്രതിരോധ മന്ത്രാലയവും സംയുക്തമായി അന്വേഷണം നടത്തുന്നുണ്ട്.

Also read: