01/08/2026
[fontresizer_tawhidurrahmandear_widget]

‘സിപിഎം പ്രതിഷേധം പിണറായിയോടുള്ള സ്നേഹം കൊണ്ടല്ല, ലക്ഷ്യം പൊതുമുതൽ നശിപ്പിക്കൽ’: കെ. മുരളീധരൻ

 ‘സിപിഎം പ്രതിഷേധം പിണറായിയോടുള്ള സ്നേഹം കൊണ്ടല്ല, ലക്ഷ്യം പൊതുമുതൽ നശിപ്പിക്കൽ’: കെ. മുരളീധരൻ

തിരുവനന്തപുരം: ഇ.ഡി റെയ്ഡിനെതിരെ സിപിഐഎം നടത്തുന്ന പ്രതിഷേധങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള സ്നേഹം കൊണ്ടല്ലെന്നും, മറിച്ച് പൊതുമുതൽ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കെ. മുരളീധരൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) കോൺഗ്രസിനും വിശ്വാസമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിശ്വസിക്കാൻ കൊള്ളാത്ത അന്വേഷണ ഏജൻസിയായ ഇ.ഡി നാളെ ഒരുപക്ഷേ സെക്രട്ടേറിയറ്റിലും പരിശോധനയ്ക്ക് കയറിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയ ശേഷം ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. ക്ഷേത്രസ്വത്തുക്കളിൽ കൈയിട്ടു വാരുന്നവരെല്ലാം കള്ളന്മാരാണെന്നും, അത് ശബരിമലയിലായാലും പത്മനാഭസ്വാമി ക്ഷേത്രത്തിലായാലും വ്യത്യാസമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈ വിഷയം ആഭ്യന്തര മന്ത്രിയുമായി നേരിട്ട് ചർച്ച ചെയ്തിട്ടുണ്ടെന്നും, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചിട്ടുണ്ടെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

Also read: