03/06/2026
[fontresizer_tawhidurrahmandear_widget]

‘ഹോർമൂസ് തുറക്കാൻ ചൈന സഹായം വാഗ്ദാനം ചെയ്‌തു; ഇറാനെ അവ‍‍ർ സഹായിക്കില്ല’: അവകാശവാദവുമായി ട്രംപ്

 ‘ഹോർമൂസ് തുറക്കാൻ ചൈന സഹായം വാഗ്ദാനം ചെയ്‌തു; ഇറാനെ അവ‍‍ർ സഹായിക്കില്ല’: അവകാശവാദവുമായി ട്രംപ്

വാഷിങ്ടൺ: ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനായി ചൈന സഹായം വാഗ്ദാനം ചെയ്തതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബീജിങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കക്കെതിരായ യുദ്ധത്തിൽ ഇറാന് സൈനിക സഹായം നൽകില്ലെന്ന് ചൈന ഉറപ്പുനൽകിയതായും അദ്ദേഹം അവകാശപ്പെട്ടു.

ഒമ്പത് വർഷത്തിന് ശേഷം ഒരു യുഎസ് പ്രസിഡന്റ് നടത്തുന്ന ചൈന സന്ദർശനത്തിൽ ഇറാൻ യുദ്ധം, തായ്‌വാൻ, എഐ, ചിപ്പ് നിയന്ത്രണങ്ങൾ എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. പശ്ചിമേഷ്യൻ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെയും പണപ്പെരുപ്പത്തെയും ബാധിക്കുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് ഈ നീക്കം. അതേസമയം, വാഷിങ്ടണിൽ നടന്ന ഇസ്രയേൽ-ലെബനാൻ വെടിനിർത്തൽ ചർച്ചകളുടെ ആദ്യഘട്ടം ശുഭസൂചനകൾ നൽകുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു.

Also read: