02/06/2026
[fontresizer_tawhidurrahmandear_widget]

‘ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു, മോദിയുടെ വലിയ ആരാധകനാണ്’; യുഎസ് സ്വാതന്ത്ര്യദിനാഘോഷത്തിൽ വിസ്‌മയമായി ട്രംപിന്റെ സന്ദേശം

 ‘ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു, മോദിയുടെ വലിയ ആരാധകനാണ്’; യുഎസ് സ്വാതന്ത്ര്യദിനാഘോഷത്തിൽ വിസ്‌മയമായി ട്രംപിന്റെ സന്ദേശം

ന്യൂഡൽഹി: ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള തൻ്റെ ആദരവും സ്നേഹവും വ്യക്തമാക്കി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഡൽഹിയിലെ യുഎസ് എംബസിയിൽ സംഘടിപ്പിച്ച അമേരിക്കയുടെ 250-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വെർച്വലായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ പ്രധാനമന്ത്രി തൻ്റെ അടുത്ത സുഹൃത്താണെന്ന് വിശേഷിപ്പിച്ച ട്രംപ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൻ്റെ ദൃഢത ആവർത്തിച്ചു പ്രഖ്യാപിച്ചു.

താൻ ഇന്ത്യയെ അത്രമേൽ സ്നേഹിക്കുന്നുവെന്നും ഇന്ത്യക്ക് എന്തിനും ഏതിനും നൂറ് ശതമാനവും അമേരിക്കയെ വിശ്വസിക്കാമെന്നും ട്രംപ് ഉറപ്പുനൽകി. നിലവിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയും ഓഹരി വിപണിയും റെക്കോർഡ് നേട്ടങ്ങളിലാണെന്നും ഇന്ത്യ ആവശ്യപ്പെടുന്നതെന്തും നൽകാൻ രാജ്യം സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ പങ്കെടുത്ത യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്റ്റേറ്റ് സെക്രട്ടറിയാകും എന്ന് ട്രംപ് പ്രശംസിച്ചു.

ഇന്ത്യ-യുഎസ് ബന്ധം പുതിയൊരു വിജയയുഗത്തിലേക്ക് കടക്കുകയാണെന്ന് യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു. ‘അമേരിക്ക ഫസ്റ്റ്’ എന്നാൽ ‘അമേരിക്ക മാത്രം’ എന്നല്ല അർത്ഥമെന്നും ഇരുരാജ്യങ്ങൾക്കും ഒരുപോലെ ലാഭകരമായ അവസരങ്ങളാണ് ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം 20.5 ബില്യൺ ഡോളറിന്റെ പുതിയ നിക്ഷേപമാണ് ഇന്ത്യ വഴി യുഎസിലേക്ക് എത്തിയത്. വരും ആഴ്‌ചകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക വ്യാപാര കരാറിൽ ഒപ്പുവെക്കുമെന്നും ‘പാക്‌സ് സിലിക്ക’ സഖ്യത്തിൽ ചേരാനുള്ള ക്ഷണം ഇന്ത്യ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

യുഎസ് അംബാസഡർ സെർജിയോ ഗോർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഓസ്‌കാർ ജേതാവ് എ.ആർ റഹ്മാന്റെ സംഗീതവിരുന്ന് പ്രധാന ആകർഷണമായി. മെയ് 26-ന് എസ്. ജയശങ്കറിന്റെ അധ്യക്ഷതയിൽ ഡൽഹിയിൽ നടക്കുന്ന ‘ക്വാഡ്’ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് മാർക്കോ റൂബിയോ ഇന്ത്യയിലെത്തിയത്. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയും പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളുമാണ് ഈ യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്.

Also read: