02/06/2026
[fontresizer_tawhidurrahmandear_widget]

’45 ദിവസത്തോളം തുടർച്ചയായി പൊരുതാൻ കഴിയും’; റഷ്യൻ താവളങ്ങൾ പിടിച്ചെടുത്ത് യുക്രൈന്റെ ‘ഓൾ റൗണ്ടർ’ റോബോ ആർമി

 ’45 ദിവസത്തോളം തുടർച്ചയായി പൊരുതാൻ കഴിയും’; റഷ്യൻ താവളങ്ങൾ പിടിച്ചെടുത്ത് യുക്രൈന്റെ ‘ഓൾ റൗണ്ടർ’ റോബോ ആർമി

Unmanned Ground Vehicles

യുക്രൈൻ– റഷ്യക്ക് എതിരെ യുദ്ധഭൂമിയിൽ മനുഷ്യർക്ക് പകരം റോബോട്ടുകളെ വിന്യസിച്ച് യുക്രൈൻ സൈന്യം നടത്തുന്ന പുതിയ നീക്കങ്ങൾ റഷ്യയെ കടുത്ത പ്രതിരോധത്തിലാക്കുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ ആണ് ഇക്കാര്യം പുറത്തുവിട്ടത്. നാല് വർഷത്തോളമായി തുടരുന്ന ഈ യുദ്ധത്തിൽ, ഇരുവിഭാഗത്തിനും കാര്യമായ മുന്നേറ്റം നടത്താനാകാതെ പോരാട്ടം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് യുക്രൈന്റെ പുതിയ നീക്കം.

കടുത്ത സൈനിക ക്ഷാമം നേരിടുന്ന യുക്രൈൻ, തങ്ങളുടെ സൈനികരുടെ ജീവൻ രക്ഷിക്കുന്നതിനും റഷ്യൻ മുന്നേറ്റങ്ങളെ തടയുന്നതിനുമായി എഐ(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെ പ്രവർത്തിക്കുന്ന റോബോട്ടുകളെയാണ് ഇപ്പോൾ പോർമുഖത്ത് എത്തിച്ചിരിക്കുന്നത്. ഡ്രോണുകൾക്ക് പുറമെ കരയുദ്ധത്തിനായി ഇരുപതിനായിരത്തിലധികം റോബോട്ടുകളെ (അൺമാൻഡ് ഗ്രൗണ്ട് വെഹിക്കിളുകൾ) ഈ വർഷം മാത്രം വിന്യസിക്കാനാണ് യുക്രൈൻ പ്രതിരോധ മന്ത്രാലയം പദ്ധതിയിടുന്നത്.

യുദ്ധരംഗത്ത് ഈ റോബോട്ടുകളുടെ പ്രവർത്തനം റഷ്യൻ സൈന്യത്തെ പൂർണ്ണമായും അമ്പരപ്പിച്ചിരിക്കുകയാണ്. മെഷീൻ ഗണ്ണുകൾ ഘടിപ്പിച്ച ഒരു യുെ്രെകൻ റോബോട്ട് മനുഷ്യ സഹായമില്ലാതെ 45 ദിവസത്തോളം തുടർച്ചയായി റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റത്തെ ഒറ്റയ്ക്ക് ചെറുത്തുനിന്നതായി യുെ്രെകൻ സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. വെടിയുണ്ടകൾ തീരുന്നതിനനുസരിച്ച് കൃത്യമായ ഇടവേളകളിൽ നിയന്ത്രിക്കുന്ന ആളുകൾ ഇതിലേക്ക് ആയുധങ്ങൾ നിറച്ചു നൽകുകയായിരുന്നു. ഇതിനുപുറമെ, അതിശക്തമായ മെഷീൻ ഗണ്ണുകളും ബോംബുകളും ഘടിപ്പിച്ച റോബോട്ടുകൾ റഷ്യൻ പ്രതിരോധ കോട്ടകളിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുന്ന നിരവധി സംഭവങ്ങളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

അടുത്തിടെ നടന്ന ഒരു സൈനിക നീക്കത്തിൽ, മനുഷ്യരുടെ സാന്നിദ്ധ്യമില്ലാതെ ഡ്രോണുകളും റോബോട്ടുകളും ഉപയോഗിച്ച് യുക്രൈൻ റഷ്യൻ താവളം പിടിച്ചെടുത്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റോബോട്ടുകൾ മുന്നോട്ട് വരുന്നത് കണ്ട് ഭയന്ന റഷ്യൻ സൈനികർ തങ്ങൾ കീഴടങ്ങാൻ തയ്യാറാണെന്ന് ബോർഡുകൾ ഉയർത്തുകയും തുടർന്ന് ഡ്രോണുകൾ ഇവരെ സുരക്ഷിതമായി തടവിലാക്കാൻ വഴികാണിക്കുകയുമാണുണ്ടായത്. സൈനിക ചരിത്രത്തിൽ തന്നെ ഇത്തരമൊരു സംഭവം ആദ്യമായാണ്.

ആക്രമണങ്ങൾക്ക് പുറമെ യുദ്ധഭൂമിയിൽ ഏറ്റവും അപകടം പിടിച്ച മറ്റ് ജോലികളും ഇപ്പോൾ ഈ റോബോട്ടുകളാണ് ചെയ്യുന്നത്. ശക്തമായ വെടിവെപ്പ് നടക്കുന്ന പ്രദേശങ്ങളിൽ നിന്ന് പോലും പരിക്കേറ്റ സൈനികരെ സുരക്ഷിതമായി വലിച്ച് പുറത്തെത്തിക്കാനും, സൈനികർക്ക് ആവശ്യമായ ഭക്ഷണവും ആയുധങ്ങളും അതീവ രഹസ്യമായി എത്തിക്കാനും ഈ യന്ത്രങ്ങൾ ഉപയോഗിക്കുന്നു. റഷ്യൻ സൈന്യത്തിന്റെ റേഡിയോ തരംഗ ജാമറുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ഒപ്റ്റിക്കൽ ഫൈബർ സാങ്കേതികവിദ്യയും എഐ സംവിധാനങ്ങളും ഉള്ളതിനാൽ ഇവയെ എളുപ്പത്തിൽ തളർത്താൻ റഷ്യയ്ക്ക് സാധിക്കുന്നില്ല.

നിലവിൽ യുദ്ധമുഖത്തെ ഏറ്റവും അപകടകരമായ മേഖലകളിലെ മുപ്പത് ശതമാനത്തോളം സൈനികരെ മാറ്റി അവിടെ പൂർണ്ണമായും റോബോട്ടുകളെ നിയോഗിക്കാനാണ് യുെ്രെകൻ ലക്ഷ്യമിടുന്നത്. മനുഷ്യർക്ക് പരിക്കേൽക്കുമ്പോൾ ഉണ്ടാകുന്ന വലിയ നഷ്ടങ്ങൾ ഒഴിവാക്കാനും, കുറഞ്ഞ ചിലവിൽ കൂടുതൽ ശക്തമായി തിരിച്ചടിക്കാനും ഈ സാങ്കേതികവിദ്യ യുക്രൈനെ സഹായിക്കുന്നു. റഷ്യയുടെ വലിയ സൈനിക ശക്തിയെ സാങ്കേതികവിദ്യയുടെ കരുത്തിൽ യുെ്രെകൻ നേരിടുന്ന ഈ പുതിയ യുദ്ധരീതി ആഗോളതലത്തിൽ തന്നെ ഭാവി യുദ്ധങ്ങളുടെ സ്വഭാവം മാറ്റിയെഴുതുന്ന ഒന്നായി മാറിയിരിക്കുകയാണ്.

Also read: