10/06/2026
[fontresizer_tawhidurrahmandear_widget]

ബന്ധു നിയമന വിവാദം; പഴ്‌സനൽ സ്റ്റാഫിൽ നിന്ന് രാജിവെച്ച് സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവ്

 ബന്ധു നിയമന വിവാദം; പഴ്‌സനൽ സ്റ്റാഫിൽ നിന്ന് രാജിവെച്ച് സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവ്

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പഴ്‌സനൽ സ്റ്റാഫായി നിയമിച്ച അദ്ദേഹത്തിന്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ചു. രാജിക്കത്ത് ബെന്നി തോമസ് മുഖ്യമന്ത്രി വി.ഡി സതീശനു കൈമാറി. ബന്ധു നിയമനം വിവാദമായതിനു പിന്നാലെയാണ് നടപടി. സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ബെന്നി തോമസിനെ നിയമിച്ചത്.

ഇന്നലെ നടന്ന കെപിസിസി യോഗത്തിൽ നിയമനവുമായി ബന്ധപ്പെട്ട് സണ്ണി ജോസഫിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പഴ്‌സനൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിമർശനത്തിനും വിവാദത്തിനും ഇട നൽകരുതായിരുന്നുവെന്നുമായിരുന്നു വിമർശനം. എന്നാൽ, വിമർശനത്തിന് പിന്നാലെയും ബെന്നി തോമസിന്റെ നിയമനത്തെ ന്യായീകരിച്ച് മന്ത്രി വീണ്ടും രംഗത്തെത്തിയിരുന്നു.

Also read: