21/07/2026
[fontresizer_tawhidurrahmandear_widget]

‘ശരീരത്തിൽ എവിടെ തൊട്ടാലും വേദ​ന, മുഖം കഴുകാന്‍ പോലും കുനിയാന്‍ പറ്റില്ല, വേദനസംഹാരികൾ കൊണ്ടു പോലും പ്രയോജനമില്ല’; രോഗാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞ് ഐശ്വര്യ രാജൻ

 ‘ശരീരത്തിൽ എവിടെ തൊട്ടാലും വേദ​ന, മുഖം കഴുകാന്‍ പോലും കുനിയാന്‍ പറ്റില്ല, വേദനസംഹാരികൾ കൊണ്ടു പോലും പ്രയോജനമില്ല’; രോഗാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞ് ഐശ്വര്യ രാജൻ

താൻ വർഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന കഠിനമായ രോഗാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അനശ്വര രാജന്റെ സഹോദരിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഐശ്വര്യ രാജൻ. ഡിസ്ക് തേയ്മാനം, അലർജി എന്നിവയ്ക്ക് പുറമെ ശരീരത്തിന്റെ ഓരോ ഭാഗവും കഠിനമായി വേദനിക്കുന്ന ‘ഫൈബ്രോമയാൾജിയ’ (Fibromyalgia) എന്ന രോഗാവസ്ഥയോട് കഴിഞ്ഞ എട്ടു വർഷമായി പോരാടുന്നതിനെക്കുറിച്ചാണ് ഐശ്വര്യ വ്യക്തമാക്കിയത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു താരത്തിന്റെ ഈ തുറന്നുപറച്ചിൽ.

ഡിസ്ക് പ്രശ്നം കാരണം ദീർഘനേരം ഇരിക്കാൻ കഴിയില്ലായിരുന്നുവെന്നും കോളജിലെ ക്ലാസുകൾ അറ്റൻഡ് ചെയ്തതും പരീക്ഷ എഴുതിയതും നിന്നുകൊണ്ടാണെന്നും താരം വെളിപ്പെടുത്തി. മുഖം കഴുകാനോ തല കഴുകാനോ പോലും കുനിയാൻ സാധിക്കില്ലായിരുന്നുവെന്നും അത്രയ്ക്ക് വേദനയാണ് ആ സമയത്ത് നേരിട്ടതെന്നും ഐശ്വര്യ പറയുന്നു. രോഗം ഭേദമാകാൻ പോകാത്ത ആശുപത്രികളും വൈദ്യന്മാരുമില്ലെന്നും അവരുടെ ചികിൽസയിലൂടെയുണ്ടായ ട്രോമകളെ കുറിച്ചും ഐശ്വര്യ വിഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്.

ശരീരത്തിൽ ഒന്ന് വെറുതെ തട്ടിയാൽ പോലും വേദനയാണ്, അന്നൊക്കെ ഓവർ റിയാക്ട് ചെയ്യുന്നതാണെന്ന് പറഞ്ഞ് സുഹൃത്തുക്കൾ കളിയാക്കുമായിരുന്നു. എന്നാൽ മസാജ് ചെയ്യാൻ വേണ്ടി തലയോട്ടിയിൽ പോലും തൊടാൻ പറ്റില്ലായിരുന്നു. അത്രയ്ക്കും വേദന തനിക്കുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയ താരം റിലേഷൻഷിപ്പിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞു. കൺസീവ് ചെയ്യാൻ പറ്റുമോ എന്നൊക്കെ കുറെ പേർ തുറന്നു ചോദിച്ചിട്ടുണ്ട്. അതും തന്നെ മാനസികമായി ഒരുപാട് തളർത്തിയെന്ന് ഐശ്വര്യ കൂട്ടിച്ചേർത്തു.

‘സിംപതിക്കോ എംപതിക്കോ വേണ്ടിയല്ല ഞാൻ ഇതൊക്കെ തുറന്ന് പറയുന്നത്. അതിനൊന്നും അൽപം പോലും ആശ്വാസം തരാൻ പറ്റില്ല. വേദനസംഹാരികൾ കൊണ്ടു പോലും പ്രയോജനമില്ലാത്ത അവസ്‌ഥയുണ്ടായിട്ടുണ്ട്. ഈ വേദന അനുഭവിക്കുന്ന ഒരുപാട് പേർ സമൂഹത്തിലുണ്ടെന്ന് എനിക്കറിയാം. അവർക്കു വേണ്ടിയാണ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്’ – ഐശ്വര്യ വിശദീകരിച്ചു.

Also read: