10/08/2026
[fontresizer_tawhidurrahmandear_widget]

‘നെതന്യാഹുവിന്റെ വസതിയിൽ കയറി സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; കുടുംബത്തെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നു’-മുൻ ജീവനക്കാരനെതിരെ സാറ നെതന്യാഹു | Sara Netanyahu against former employee

 ‘നെതന്യാഹുവിന്റെ വസതിയിൽ കയറി സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; കുടുംബത്തെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നു’-മുൻ ജീവനക്കാരനെതിരെ സാറ നെതന്യാഹു | Sara Netanyahu against former employee

തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക വസതിയിൽ കയറി രഹസ്യമായി സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തി കുടുംബത്തെ ബ്ലാക്ക്മെയിൽ ചെയ്‌തെന്ന ആരോപണവുമായി ഭാര്യ സാറ നെതന്യാഹു രംഗത്ത്(Sara Netanyahu against former employee). പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ മുൻ ഓപറേഷൻസ് അസിസ്റ്റന്റ് യെഹിയേൽ ഒഹേവ് അമിക്ക് എതിരെയാണ് സാറ തെൽ അവീവ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ജോലിസ്ഥലത്ത് പീഡനം നേരിട്ടുവെന്ന് കാണിച്ച് ഒഹേവ് അമി അടുത്തിടെ സാറ നെതന്യാഹുവിനെതിരെ കേസ് നൽകിയിരുന്നു. ഇതിന് തിരിച്ചടിയായാണു കടുത്ത നടപടികളുമായി അവർ കോടതിയിലെത്തിയത്. തന്റെ വസതിയിൽ ജോലി ചെയ്തിരുന്ന സമയത്ത് സുരക്ഷാ മാനദണ്ഡങ്ങളും വിവരസുരക്ഷാ കരാറുകളും കാറ്റിൽപ്പറത്തി ഒഹേവ് അമി അനധികൃതമായി ചിത്രങ്ങളും വീഡിയോകളും ചിത്രീകരിക്കുകയായിരുന്നുവെന്ന് ഹരജിയിൽ ആരോപിക്കുന്നു.

തന്റെ കക്ഷിക്കെതിരെ ഇയാൾ നടത്തുന്നത് വ്യാജ പ്രചാരണവും ആസൂത്രിതമായ ബ്ലാക്ക്മെയിലിങ്ങുമാണെന്ന് സാറ നെതന്യാഹുവിന്റെ അഭിഭാഷകൻ ഊറിയൽ ഹോർ നിസ്രി കോടതിയെ അറിയിച്ചു.

സാറയുടെ ആരോപണങ്ങൾ | Sara Netanyahu against former employee

ഒഹേവ് അമിക്കെതിരെ അതിഗുരുതരമായ ആരോപണങ്ങളാണ് ഹരജിയിൽ സാറ ഉയർത്തുന്നത്. പ്രധാനമന്ത്രിയുടെയും കുടുംബത്തിന്റെയും അതീവ സ്വകാര്യമായ നിമിഷങ്ങളും വസതിയിലെ സുരക്ഷാ മേഖലകളും ഒഹേവ് അമി ക്യാമറയിൽ പകർത്തി. രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷ ആവശ്യമുള്ള പ്രധാനമന്ത്രിയുടെ വസതിക്കുള്ളിലെ ദൃശ്യങ്ങൾ ശേഖരിച്ചത് ഇസ്രയേലിന്റെ ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

ജോലിയിൽനിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന്, ‘ചാനൽ 12’ അടക്കമുള്ള മാധ്യമങ്ങളുമായി ചേർന്ന് കുടുംബത്തെ അധിക്ഷേപിക്കാനും സാമ്പത്തിക നേട്ടത്തിനുമായി നീക്കം നടത്തിയതായും അമിക്കെതിരെ ആരോപണമുണ്ട്. നേരത്തെ പകർത്തിയ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി സാറ വാദിക്കുന്നുണ്ട്.

‘മാനസിക സമ്മർദവും അധിക്ഷേപവും നേരിട്ടു’ | Sara Netanyahu against former employee

അതേസമയം, ജോലിസ്ഥലത്ത് മാനസിക സമ്മർദവും അധിക്ഷേപവും നേരിട്ടുവെന്നും തന്നെ ന്യായമില്ലാതെ പിരിച്ചുവിട്ടെന്നുമാണ് ഒഹേവ് അമിയുടെ വാദം. എന്നാൽ, ജോലിയിൽ തിരിച്ചെടുക്കാത്തതിലുള്ള വിരോധം തീർക്കാനാണ് ഇയാൾ ആരോപണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് നെതന്യാഹു കുടുംബം വ്യക്തമാക്കുന്നു.

മുൻപും നെതന്യാഹുവിന്റെ വസതിയിലെ ജീവനക്കാർ സമാന ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും, ഇത്തവണ അതീവ സുരക്ഷാ വസതിക്കുള്ളിൽ കയറി ദൃശ്യങ്ങൾ പകർത്തിയെന്ന ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്. 

Also read: