26/09/2026
[fontresizer_tawhidurrahmandear_widget]

‘അടിവസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നതാണോ നിങ്ങൾക്ക് ഇഷ്ടം? മോദിയെ കണ്ടാണ് മെലോണി മുസ്‌ലിങ്ങളോട് പെരുമാറാൻ പഠിക്കുന്നത്’; ഇറ്റലിയിലെ ബുർഖ നിരോധനത്തിൽ വാരിസ് പത്താൻ

 ‘അടിവസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നതാണോ നിങ്ങൾക്ക് ഇഷ്ടം? മോദിയെ കണ്ടാണ് മെലോണി മുസ്‌ലിങ്ങളോട് പെരുമാറാൻ പഠിക്കുന്നത്’; ഇറ്റലിയിലെ ബുർഖ നിരോധനത്തിൽ വാരിസ് പത്താൻ

ന്യൂഡൽഹി: സ്കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കാനുള്ള ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നിർദേശത്തിനെതിരെ രൂക്ഷവിമർശനവുമായി എഐഎംഐഎം ദേശീയ വക്താവ് വാരിസ് പത്താൻ. സ്ത്രീകൾ മാന്യമായി വസ്ത്രം ധരിക്കുന്നത് മെലോണിക്ക് ഇഷ്ടമല്ലെന്നും, ബിക്കിനിയും അടിവസ്ത്രവും ധരിച്ച് പുറത്തിറങ്ങുന്നതിനോടാണ് അവർക്ക് താത്പര്യമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

“മെലോണിക്ക് ബുർഖയും നിഖാബും ഇഷ്ടമല്ല. ബ്രായും ബിക്കിനിയും ധരിച്ച് സ്ത്രീകൾ പരസ്യമായി ഇറങ്ങുന്നതാണ് അവർക്ക് ഇഷ്ടം. ഒരു സ്ത്രീ മൂടുപടം ധരിച്ച് മാന്യമായി വസ്ത്രം ധരിക്കുന്നത് അവർക്ക് അംഗീകരിക്കാനാകുന്നില്ല, ഇത് തികച്ചും നാണക്കേടാണ്,” പത്താൻ ആരോപിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹൃദം കാരണം, മുസ്‌ലിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് മെലോണി പഠിക്കുന്നത് മോദിയെ കണ്ടുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടിയുടെ യുവജനവിഭാഗം സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിലാണ് രാജ്യത്തെ സ്കൂളുകളിൽ ബുർഖ നിരോധിക്കണമെന്ന് മെലോണി നിർദേശിച്ചത്. കുടിയേറ്റക്കാർ ഇറ്റലിയുടെ സംസ്കാരവുമായി ഇഴുകിച്ചേരുന്നതിന്റെ ഭാഗമായാണ് നിർദേശമെന്നാണ് വിശദീകരണം. കൂടാതെ കുടിയേറ്റക്കാർക്കായി നിർബന്ധിത ഇറ്റാലിയൻ ഭാഷാ പഠനം ഏർപ്പെടുത്താനും മെലോണി നിർദേശിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് ഇപ്പോൾ ശക്തമായ പ്രതിഷേധവുമായി വാരിസ് പത്താൻ രംഗത്തെത്തിയത്.

Also read: