20/10/2026
[fontresizer_tawhidurrahmandear_widget]

ഡൽഹിയിൽ സമരം ശക്തമാകവെ ചെന്നൈയിൽ മെട്രോ രണ്ടാം ഘട്ടം ഉദ്‌ഘാടനം ചെയ്‌ത് മോദി; 13,000 കോടിയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിക്കും

 ഡൽഹിയിൽ സമരം ശക്തമാകവെ ചെന്നൈയിൽ മെട്രോ രണ്ടാം ഘട്ടം ഉദ്‌ഘാടനം ചെയ്‌ത് മോദി; 13,000 കോടിയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിക്കും

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേരിട്ടെത്തി സ്വീകരിച്ചു. തുടർന്ന് ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുന്ന പൂനമല്ലി-വടപളനി പാതയുടെ ഉദ്ഘാടനം നിർവ്വഹിച്ച പ്രധാനമന്ത്രി പുതിയ മെട്രോയിൽ യാത്രയും നടത്തി.

കോറിഡോർ 4 (യെല്ലോ ലൈൻ) ഭാഗമായി ഏകദേശം 4,900 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ 15 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാല പാതയിൽ 11 സ്റ്റേഷനുകളാണുള്ളത്. ഡ്രൈവറില്ലാ ട്രെയിൻ സർവീസുകളെ പിന്തുണയ്ക്കുന്ന അത്യാധുനിക സിഗ്നലിങ് സംവിധാനങ്ങളും 3.7 കിലോമീറ്റർ ദൈർഘ്യമുള്ള ഡബിൾ ഡെക്കർ ഘടനയുമാണ് ഈ ലൈനിന്റെ പ്രധാന സവിശേഷതകൾ. പൂനമല്ലി ബൈപാസ്, പൂനമല്ലി ബസ് സ്റ്റാൻഡ്, പൂനമല്ലി ഗവൺമെന്റ് ഹോസ്പിറ്റൽ, കാരയാഞ്ചവാടി, കുമണഞ്ചവാടി, കാട്ടുപാക്കം, അയ്യപ്പൻതാങ്കൾ, തെള്ളിയരഗരം, പോരൂർ ബൈപാസ്, പോരൂർ ജംഗ്ഷൻ, വടപളനി എന്നിവയാണ് പുതിയ പാതയിലെ സ്റ്റേഷനുകൾ. ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെയും, തിങ്കളാഴ്ച മുതൽ രാവിലെ 7 മുതൽ രാത്രി 9 വരെയുമാണ് പൊതുജനങ്ങൾക്ക് പ്രവേശനം. തിരക്കുള്ള സമയങ്ങളിൽ 10 മിനിറ്റ് ഇടവിട്ടും അല്ലാത്ത സമയങ്ങളിൽ 15 മിനിറ്റ് ഇടവിട്ടുമായിരിക്കും മെട്രോ സർവീസുകൾ.

മെട്രോയ്ക്ക് പുറമേ ഗതാഗതം, ഹൈവേകൾ, റെയിൽവേ, തുറമുഖങ്ങൾ, പെട്രോളിയം, ഗവേഷണം എന്നീ മേഖലകളിലായി 13,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും. എൻഎച്ച് 744-ലെ വടുഗപട്ടി-തെർക്കുവെങ്ങനല്ലൂർ പാത നാലുവരിപ്പാതയാക്കൽ, എൻഎച്ച് 744എ-യിലെ മധുര റിംഗ് റോഡ് വികസനം, എൻഎച്ച് 83-ലെ തിരുവാരൂർ നാലുവരി ബൈപാസ് എന്നിവയും ഇതിൽ ഉൾപ്പെടും. 750 കോടിയിലധികം രൂപയുടെ റെയിൽവേ പദ്ധതികളും ചടങ്ങിൽ അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും.

Also read: