04/03/2026
[fontresizer_tawhidurrahmandear_widget]

‘വേദന വന്നാൽ അമ്മ വെള്ളം കുടിക്കും, ഇടക്കിടെ രക്തം വരും; കാശില്ലാത്തവരാണ് വരുന്നതെന്ന് ഓർക്കണ്ടേ’

 ‘വേദന വന്നാൽ അമ്മ വെള്ളം കുടിക്കും, ഇടക്കിടെ രക്തം വരും; കാശില്ലാത്തവരാണ് വരുന്നതെന്ന് ഓർക്കണ്ടേ’

കൊച്ചി: ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിൽ നടന്ന ഗുരുതരമായ ചികിത്സാ പിഴവിനെത്തുടർന്ന് അഞ്ച് വർഷമായി വയറ്റിൽ കത്രികയുമായി കഴിഞ്ഞ വീട്ടമ്മ ഒടുവിൽ വിദഗ്ധ ചികിത്സയിൽ. ആലപ്പുഴ സ്വദേശിനി ഉഷയാണ് കഴിഞ്ഞ അഞ്ച് വർഷമായി കഠിനമായ വേദനയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിച്ചത്. 2021-ൽ നടന്ന ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കിടെയാണ് ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നുവെച്ചത്.

ശസ്ത്രക്രിയയ്ക്ക് ശേഷം വിട്ടുമാറാത്ത വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ടിരുന്നെങ്കിലും മൂത്രത്തിൽ അണുബാധയാണെന്ന് കരുതിയാണ് കുടുംബം ചികിത്സ തേടിയിരുന്നത്. വേദന സഹിക്കവയ്യാതെ കഴിഞ്ഞ ദിവസം നടത്തിയ എക്സ്-റേ പരിശോധനയിലാണ് വയറ്റിൽ കത്രികയുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. ഇതിനിടയിലും വേദന സംഹാരികൾ കഴിച്ച് ഉഷ തൊഴിലുറപ്പ് പണിക്ക് പോകുമായിരുന്നുവെന്ന് മകൻ ഷിബിൻ വേദനയോടെ ഓർക്കുന്നു.

“സർക്കാർ ആശുപത്രിയെ ആശ്രയിക്കുന്നത് പാവപ്പെട്ടവരായതുകൊണ്ടാണെന്ന് ഡോക്ടർമാർ ഓർക്കണ്ടേ?” എന്ന് ഷിബിൻ ചോദിക്കുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉഷയുടെ ശസ്ത്രക്രിയ ഉടൻ നടക്കും. കെ.സി. വേണുഗോപാൽ എം.പി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ കുടുംബത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

Also read: