04/03/2026
[fontresizer_tawhidurrahmandear_widget]

‘യുദ്ധം, തുടങ്ങിയത് ഞങ്ങളല്ല; ഇറാൻ ഭരണകൂടത്തെ തകർക്കാനുള്ള സൈനിക നടപടിയല്ല ഇത്’- വിചിത്ര വാദങ്ങളുമായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്

 ‘യുദ്ധം, തുടങ്ങിയത് ഞങ്ങളല്ല; ഇറാൻ  ഭരണകൂടത്തെ തകർക്കാനുള്ള സൈനിക നടപടിയല്ല ഇത്’- വിചിത്ര വാദങ്ങളുമായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ ഇറാന് നേരെയുള്ള സൈനിക നീക്കങ്ങളെ ന്യായീകരിച്ച് വിചിത്രമായ വാദങ്ങളുമായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് രംഗത്ത്. ഞങ്ങളല്ല ഈ യുദ്ധം തുടങ്ങിയത്, എന്നാൽ പ്രസിഡന്റ് ട്രംപിന് കീഴിൽ ഞങ്ങൾ ഇത് അവസാനിപ്പിക്കാൻ പോവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തെ ഇറാനിലെ നിലവിലെ ഭരണകൂടത്തെ തകർക്കുക എന്നത് അമേരിക്കയുടെ ലക്ഷ്യമല്ലെന്ന് പീറ്റ് ഹെഗ്‌സെത്ത് അവകാശപ്പെട്ടു.

പെൻ്റഗൺ യോഗത്തിന് ശേഷം നടത്തിയ വാര്ത്താസമ്മേളനത്തിലാണ് പ്രതിരോധ സെക്രട്ടറിയുടെ വിചിത്ര വാദങ്ങൾ. അതേസമയം, ഇറാന്റെ ആക്രമണ സ്വഭാവത്തിൽ മാറ്റം വരുത്താനാണ് സൈനിക നടപടിയെന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ ആക്രമണത്തിൽ യുഎസ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു പീറ്റ് ഹെഗ്‌സെത്തിൻ്റെ വാർത്താ സമ്മേളനം.

Also read: