28/03/2026
[fontresizer_tawhidurrahmandear_widget]

വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കൊട്ടാരക്കരയിൽ ഐഷാ പോറ്റി, പാലക്കാട്ട് രമേശ് പിഷാരടി; കോൺഗ്രസ് ആദ്യ പട്ടിക പുറത്ത്

 വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കൊട്ടാരക്കരയിൽ ഐഷാ പോറ്റി, പാലക്കാട്ട് രമേശ് പിഷാരടി; കോൺഗ്രസ് ആദ്യ പട്ടിക പുറത്ത്

കെ. മുരളീധരന്‍, ഐഷാ പോറ്റി, രമേശ് പിഷാരടി

ന്യൂഡൽഹി/തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. സിറ്റിങ് എംഎൽഎമാരിൽ ഭൂരിഭാഗം പേരെയും നിലനിർത്തിക്കൊണ്ടുള്ള 55 അംഗ പട്ടികയ്ക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകിയത്. ന്യൂഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് സ്ഥാനാർത്ഥികളെ സംബന്ധിച്ച അന്തിമ തീരുമാനമായത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ (പറവൂർ), രമേശ് ചെന്നിത്തല (ഹരിപ്പാട്) എന്നിവർ തങ്ങളുടെ സിറ്റിങ് സീറ്റുകളിൽ തന്നെ ജനവിധി തേടും. ടി. സിദ്ദിഖ്(കൽപ്പറ്റ), റോജി എം. ജോൺ(അങ്കമാലി), അൻവർ സാദത്ത്(ആലുവ), മാത്യു കുഴൽനാടൻ(മൂവാറ്റുപുഴ), പി.സി വിഷ്ണുനാഥ്(കുണ്ടറ), ചാണ്ടി ഉമ്മൻ (പുതുപ്പള്ളി) എന്നിവരും സ്വന്തം തട്ടകത്തിൽ തന്നെ വീണ്ടും ജനവിധി തേടും. പാലക്കാട്ട് രമേഷ് പിഷാരടിയും കൊട്ടാരക്കരയിൽ ഐഷാ പോറ്റിയും മത്സരിക്കും. മണലൂരിൽ ടി.എം പ്രതാപൻ മത്സരരംഗത്തേക്ക് തിരിച്ചെത്തുന്നു.

നിലവിലുള്ള എംഎൽഎമാരിൽ ഭൂരിഭാഗം പേർക്കും സീറ്റ് നൽകിയപ്പോൾ, പാലക്കാട് നിന്ന് പ്രതിനിധീകരിച്ചിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ, തൃപ്പൂണിത്തുറയിലെ കെ. ബാബു എന്നിവർ ഇത്തവണ പട്ടികയിലില്ല. കെ. ബാബു ഇത്തവണ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സ്ഥാനാർഥിപട്ടിക
ഇരിക്കൂർ: അഡ്വ. സജീവ് ജോസഫ്
ധർമടം: അബ്ദുൽ റഷീദ്
തലശ്ശേരി: കെ.പി സാജു
പേരാവൂർ: അഡ്വ. സണ്ണി ജോസഫ്
മാനന്തവാടി: ഉഷ വിജയൻ
സുൽത്താൻ ബത്തേരി: ഐ.സി ബാലകൃഷ്ണൻ
കൽപ്പറ്റ: അഡ്വ. ടി. സിദ്ദിഖ്
നാദാപുരം: കെ.എം അഭിജിത്ത്
കൊയിലാണ്ടി: അഡ്വ. കെ. പ്രവീൺ കുമാർ
ബാലുശ്ശേരി: വി.ടി സൂരജ്
എലത്തൂർ: വിദ്യ ബാലകൃഷ്ണൻ
കോഴിക്കോട് നോർത്ത്: അഡ്വ. കെ. ജയന്ത്
നിലമ്പൂർ: ആര്യാടൻ ഷൗക്കത്ത്
വണ്ടൂർ: എ.പി അനിൽ കുമാർ
തവനൂർ: വി.എസ് ജോയ്
പൊന്നാനി: കെ.പി നൗഷാദ് അലി
തൃത്താല: വി.ടി ബൽറാം
കോങ്ങാട്: കെ.എ തുളസി
മലമ്പുഴ: എ. സുരേഷ്
പാലക്കാട്: രമേശ് പിഷാരടി
തരൂർ: കെ.സി സുബ്രഹ്മണ്യൻ
ചിറ്റൂർ: അഡ്വ. സുമേഷ് അച്ചുതൻ നെന്മാറ: ടി. തങ്കപ്പൻ
ആലത്തൂർ: കെ.എൻ ഫെബിൻ
മണലൂർ: ടി.എം പ്രതാപൻ
ഒല്ലൂർ: അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്
തൃശൂർ: രാജൻ ജെ പല്ലൻ
നാട്ടിക: അഡ്വ. സുനിൽ ലാലൂർ
കൈപ്പമംഗലം: ടി.എം നാസർ
പുതുക്കാട്: കെ.എം ബാബു രാജ്
ചാലക്കുടി: സനീഷ് കുമാർ ജോസഫ്
കൊടുങ്ങല്ലൂർ: ഒ.ജെ ജനീഷ്
അങ്കമാലി: റോജി എം. ജോൺ
ആലുവ: അൻവർ സാദത്ത്
പറവൂർ: വി.ഡി സതീശൻ
എറണാകുളം: ടി.ജെ വിനോദ്
തൃക്കാക്കര: ഉമ തോമസ്
കുന്നത്തുനാട്: വി.പി സജീന്ദ്രൻ
മൂവാറ്റുപുഴ: ഡോ. മാത്യു കുഴൽനാടൻ
വൈക്കം: കെ. ബിനിമോൻ
കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി: ചാണ്ടി ഉമ്മൻ
അരൂർ: ഷാനിമോൾ ഉസ്മാൻ
ചേർത്തല: കെ.ആർ രാജേന്ദ്ര പ്രസാദ്
ഹരിപ്പാട്: രമേശ് ചെന്നിത്തല
മാവേലിക്കര: അഡ്വ. മുത്തറ രാജ്
കരുനാഗപ്പള്ളി: സി.ആർ മഹേഷ്
കൊട്ടാരക്കര: ഐഷ പോറ്റി
പത്തനാപുരം: ജ്യോതികുമാർ ചാമക്കാല
കുണ്ടറ: പി.സി വിഷ്ണുനാഥ്
കൊല്ലം: അഡ്വ. ബിന്ദു കൃഷ്ണ
ചാത്തന്നൂർ: സൂരജ് രവി
ചിറയിൻകീഴ്: രമ്യ ഹരിദാസ്
വട്ടിയൂർക്കാവ്: കെ. മുരളീധരൻ കോവളം: എം. വിൻസെന്റ്

Also read: