04/04/2026
[fontresizer_tawhidurrahmandear_widget]

‘ശബരിമല സ്വർണ കൊള്ളയിൽ സോണിയ ഗാന്ധിയ്ക്ക് പങ്കില്ല’- എം.എ ബേബി

 ‘ശബരിമല സ്വർണ കൊള്ളയിൽ സോണിയ ഗാന്ധിയ്ക്ക് പങ്കില്ല’- എം.എ ബേബി

തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ളക്കേസിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എം.എ ബേബി. കേസിൽ ഉൾപ്പെട്ട ഭൂരിഭാഗം പ്രതികളും കോൺഗ്രസുകാരാണെന്നും ഇവരെല്ലാവരും ഒരു നേതാവിന്റെ വീട്ടിലാണ് ഒത്തുചേർന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ സോണിയ ഗാന്ധിക്ക് സ്വർണ കൊള്ളയിൽ നേരിട്ട് പങ്കുള്ളതായി കരുതുന്നില്ലെന്നും അവരുടെ പങ്ക് തെളിയിക്കുന്ന രേഖകൾ ലഭ്യമല്ലെന്നും ബേബി വ്യക്തമാക്കി. അതേസമയം, പ്രധാന പ്രതികളെല്ലാം കണ്ടുമുട്ടിയത് സോണിയയുടെ വസതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല വിഷയത്തിൽ പത്മകുമാറിന് നേരിട്ട് പങ്കില്ലെന്നും, ഭരണപരമായ വീഴ്ചയുണ്ടായതാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റെന്നും ബേബി വിശദീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എസ്‌ഡിപിഐയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളും അദ്ദേഹം തള്ളി. എസ്‌ഡിപിഐയോട് വോട്ട് ചോദിക്കുകയോ ചർച്ച നടത്തുകയോ ചെയ്തിട്ടില്ലെന്നും, യുഡിഎഫാണ് അവരുമായി ഡീൽ നടത്തുന്നതെന്നും ബേബി കുറ്റപ്പെടുത്തി. കാസർകോട് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ നിർദേശിച്ചത് യുഡിഎഫാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന് നാല് ദിവസം മാത്രം ബാക്കിനിൽക്കെ സംസ്ഥാനം അതീവ ആവേശത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സ്വന്തം മണ്ഡലമായ ധർമ്മടത്ത് പര്യടനം നടത്തും. ബിജെപി പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവല്ലയിലും തിരുവനന്തപുരത്തും എത്തുമ്പോൾ, യുഡിഎഫ് ക്യാമ്പുകളിൽ ആവേശം പകരാൻ രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിലുണ്ടാകും. ഇക്കുറി എൽഡിഎഫ് സെഞ്ചറി അടിക്കുമെന്നും തുടർഭരണം ഉറപ്പാണെന്നും എം.എ ബേബി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Also read: