11/04/2026
[fontresizer_tawhidurrahmandear_widget]

കല്യാണം നടത്തിക്കൊടുത്തു, കമ്മിഷൻ കിട്ടിയില്ല; നവവരനെ വെട്ടിപ്പരിക്കേൽപ്പിച്ച് ബ്രോക്കർ

 കല്യാണം നടത്തിക്കൊടുത്തു, കമ്മിഷൻ കിട്ടിയില്ല; നവവരനെ വെട്ടിപ്പരിക്കേൽപ്പിച്ച് ബ്രോക്കർ

വെള്ളരിക്കുണ്ട്: വിവാഹത്തിന് ഇടനിലക്കാരനായി നിന്നതിന് കമ്മിഷൻ നൽകിയില്ലെന്നാരോപിച്ച് നവവരനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പറമ്പ റേഷൻകടയ്ക്കടുത്ത് കച്ചവടം നടത്തുന്ന വരിക്കേത്തൊടി പി.വി അബ്രഹാമിനാണ് (52) വെട്ടേറ്റത്. സംഭവത്തിൽ പറമ്പ സ്വദേശി ബേബിയെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

ഈ മാസം നാലിന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. അബ്രഹാമിന്റെ വിവാഹത്തിന് ബേബിയായിരുന്നു ബ്രോക്കറായി പ്രവർത്തിച്ചിരുന്നത്. ഇതിന് നിശ്ചയിച്ച പ്രതിഫലം നൽകിയില്ലെന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

ഗുരുതരമായി പരിക്കേറ്റ അബ്രഹാം നിലവിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അക്രമത്തിൽ അദ്ദേഹത്തിന്റെ വലതുകൈയിലെ പെരുവിരലും ഇടതുകൈയിലെ ചെറുവിരലും അറ്റുപോയ നിലയിലാണ്.

Also read: