11/04/2026
[fontresizer_tawhidurrahmandear_widget]

‘ജനം വിശ്വസിച്ച് ഭരണം ഏൽപ്പിക്കുമ്പോൾ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്’; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ കെ മുരളീധരൻ

 ‘ജനം വിശ്വസിച്ച് ഭരണം ഏൽപ്പിക്കുമ്പോൾ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്’; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ കെ മുരളീധരൻ

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ സജീവമാകുന്ന മുഖ്യമന്ത്രി ചർച്ചകളെ തള്ളി മുതിർന്ന നേതാവ് കെ മുരളീധരൻ. ജനങ്ങൾ വിശ്വസിച്ച് ഭരണം ഏൽപ്പിക്കുമ്പോൾ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കുന്ന രീതിയിലുള്ള തർക്കങ്ങൾ ഉണ്ടാകരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പാർട്ടിക്ക് കൃത്യമായ ശൈലിയുണ്ടെന്നും ഇപ്പോഴത്തെ ചർച്ചകൾ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ വിജയം നേടുമെന്ന ശുഭപ്രതീക്ഷയും മുരളീധരൻ പങ്കുവെച്ചു. ഇത്തവണ 100 സീറ്റുകൾക്ക് മുകളിൽ നേടി മുന്നണി അധികാരത്തിൽ തിരിച്ചെത്തും. വട്ടിയൂർക്കാവിലെ വോട്ടർമാരിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. മുഖ്യമന്ത്രി ആരാകണം എന്നതിൽ ജൂൺ നാലാം തീയതിക്ക് ശേഷം വ്യക്തമായ ധാരണയുണ്ടാകുമെന്നും അതുവരെ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്രൈസ്തവ സഭകൾക്കെതിരായ പി.സി ജോർജിന്റെയും ഷോൺ ജോർജിന്റെയും പരാമർശങ്ങളെയും മുരളീധരൻ വിമർശിച്ചു. വോട്ട് കിട്ടിയില്ലെന്ന് കരുതി സഭയെ ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന കെ സുധാകരന്റെ പ്രസ്താവനയും അതിനെ പിന്തുണച്ചുള്ള കെ.സി വേണുഗോപാലിന്റെ പ്രതികരണവും ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് മുരളീധരന്റെ ഈ തിരുത്തൽ.

Also read: