21/04/2026
[fontresizer_tawhidurrahmandear_widget]

ട്രംപിന്റെ ഉപരോധം പാളിയോ? ഹോർമുസ് കടലിടുക്ക് കടന്ന് ചൈനീസ് എണ്ണക്കപ്പൽ

 ട്രംപിന്റെ ഉപരോധം പാളിയോ? ഹോർമുസ് കടലിടുക്ക് കടന്ന് ചൈനീസ് എണ്ണക്കപ്പൽ

ബെയ്ജിങ്: ഇറാനുമായി ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ അമേരിക്ക ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തി ഉപരോധത്തെ മറികടന്ന് ചൈനീസ് എണ്ണക്കപ്പൽ. കർശന നിയന്ത്രണങ്ങൾ മറികടന്ന് ചൈനീസ് ബന്ധമുള്ള എണ്ണക്കപ്പലിന്റെ ഈ നീക്കം ആഗോള തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇറാനെ സാമ്പത്തികമായി തകർക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തി ഈ ഉപരോധത്തിന് നേരെ യുഎസ് സഖ്യകക്ഷിയായ സൗദി അറേബ്യയടക്കം രംഗത്ത് വന്നിട്ടുണ്ട്. ലോകത്തെ എണ്ണ നീക്കത്തിന്റെ പ്രധാന സിരയായി കണക്കാക്കപ്പെടുന്ന ഹോർമുസ് കടലിടുക്കിൽ അമേരിക്ക വലിയ നിരീക്ഷണമായിരുന്നു ഏർപ്പെടുത്തിയിരുന്നത്. എന്നിട്ടും ചൈനീസ് കപ്പൽ യാത്ര തടസ്സമില്ലാതെ പൂർത്തിയാക്കിയത് അമേരിക്കയുടെ ഉപരോധ നയങ്ങൾക്കുള്ള ഒരു വലിയ വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്. 2023ൽ ഇറാനെതിരായ ഉപരോധങ്ങൾ ലംഘിക്കാൻ സഹായിച്ചതിന് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ റിച്ചി സ്റ്റാറി ടാങ്കറാണ് കടലിടുക്ക് കടന്നത്.

ഇറാനിൽ നിന്നുള്ള എണ്ണ വിതരണം പൂർണ്ണമായും നിലയ്ക്കണമെന്ന് ട്രംപ് ഭരണകൂടം ആഗ്രഹിക്കുമ്പോഴും, ചൈനീസ് താൽപ്പര്യങ്ങൾ സംരക്ഷിക്കാനായി ഇത്തരം കപ്പലുകൾ പാത ഉപയോഗിക്കുന്നത് വരും ദിവസങ്ങളിൽ അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കൂടുതൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ട്. ഉപരോധങ്ങൾ മറികടന്ന് എണ്ണ കടത്തുന്നത് തടയാൻ ട്രംപ് സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ആവർത്തിച്ചു വ്യക്തമാക്കുന്നതിനിടെയാണ് ഈ പരീക്ഷണം നടന്നിരിക്കുന്നത്. ഈ സംഭവം മേഖലയിലെ നാവിക സുരക്ഷയെയും ആഗോള എണ്ണ വിപണിയെയും എങ്ങനെയൊക്കെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. വരും ആഴ്ചകളിൽ ഇത്തരം നീക്കങ്ങൾക്കെതിരെ അമേരിക്കൻ സൈന്യത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടികൾ ഉണ്ടാവുകയാണെങ്കിൽ ചൈന നേരിട്ട് ഇടപെടാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.

ചൈനയുടെ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇറാന്റെ എണ്ണ കയറ്റുമതിയിൽ സിംഹഭാഗവും ഇപ്പോൾ ചൈനയിലേക്കാണ് പോകുന്നത് എന്നതുകൊണ്ട് തന്നെ, യുഎസ് ഉപരോധങ്ങൾ പൂർണ്ണമായി ഫലപ്രാപ്തിയിൽ എത്തിയെന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. ട്രാൻസ്‌പോണ്ടറുകൾ ഓഫാക്കി സഞ്ചരിക്കുന്ന ഡാർക്ക് ഫ്‌ലീറ്റ് കപ്പലുകൾ ഉപയോഗിച്ചാണ് പലപ്പോഴും ചൈന ഇത്തരം നീക്കങ്ങൾ നടക്കുന്നത്. ഉപരോധം ലംഘിക്കുന്ന കപ്പലുകൾക്കും കമ്പനികൾക്കുമെതിരെ അമേരിക്കൻ ട്രഷറി വിഭാഗം നേരത്തെയും കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ചൈന തങ്ങളുടെ ഊർജ്ജ സുരക്ഷ കണക്കിലെടുത്ത് ഇത്തരം വെല്ലുവിളികൾ അവഗണിക്കുകയാണ് പതിവ്.

ഹോർമുസ് കടലിടുക്കിലെ ഈ പുതിയ നീക്കം ആഗോള എണ്ണ വിപണിയിലെ വിലനിലവാരത്തെയും സ്വാധീനിക്കാൻ സാധ്യതയുണ്ട്. ലോകത്തെ എണ്ണ നീക്കത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ പാതയിൽ യുഎസ് നാവികസേനയും ഇറാന്റെ റവല്യൂഷണറി ഗാർഡും തമ്മിലുള്ള സംഘർഷാവസ്ഥ മുൻപും എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. ചൈനീസ് കപ്പലുകളുടെ സുഗമമായ യാത്ര ഇറാനുമായുള്ള വ്യാപാര ബന്ധം ഊട്ടിയുറപ്പിക്കുമ്പോൾ, തങ്ങളുടെ ഉപരോധങ്ങൾ ലംഘിക്കപ്പെടുന്നത് തടയാൻ അമേരിക്ക പുതിയ നിരീക്ഷണ സംവിധാനങ്ങളോ സഖ്യകക്ഷികളുടെ സഹായത്തോടെയുള്ള നാവിക പട്രോളിംഗോ ശക്തമാക്കാനാണ് സാധ്യത. ഇത് മേഖലയിൽ കൂടുതൽ പ്രകോപനങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയിലാണ് ലോകാരാജ്യങ്ങൾ.

Also read: