20/04/2026
[fontresizer_tawhidurrahmandear_widget]

ആളൊഴിഞ്ഞ സ്ഥലങ്ങളിൽ യുവതികൾക്കുനേരെ ലൈംഗികാതിക്രമം; നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ കറങ്ങിയിരുന്ന യുവാവ് പിടിയിൽ

 ആളൊഴിഞ്ഞ സ്ഥലങ്ങളിൽ യുവതികൾക്കുനേരെ ലൈംഗികാതിക്രമം; നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ കറങ്ങിയിരുന്ന യുവാവ് പിടിയിൽ

കോഴിക്കോട്: ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വെച്ച് യുവതികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിവന്ന യുവാവിനെ പന്നിയങ്കര പോലീസ് പിടികൂടി. കണ്ണഞ്ചേരി വെള്ളടത്ത് പറമ്പിൽ കൊമ്മേരി സ്വദേശി നിഹാദ് (20) ആണ് അറസ്റ്റിലായത്. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി അതിക്രമം നടത്തുന്നത് പതിവാക്കിയ ഇയാളെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് വലയിലാക്കിയത്.

കഴിഞ്ഞ ജനുവരി 30-ന് പന്നിയങ്കര റെയിൽവേ ട്രാക്കിന് സമീപം വെച്ച് യുവതിക്ക് നേരെ അതിക്രമമുണ്ടായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ മീഞ്ചന്ത ബൈപ്പാസിന് സമീപം വെച്ചാണ് പ്രതി കസ്റ്റഡിയിലായത്. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി തക്കം നോക്കി അതിക്രമം നടത്തുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

നാണക്കേട് ഭയന്ന് മുൻപ് പലരും പരാതിപ്പെടാൻ തയ്യാറാകാത്തതിനാലാണ് ഇയാൾക്കെതിരെ മറ്റ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നത്. പ്രതി സഞ്ചരിച്ച ബൈക്ക് മോഷ്ടിച്ചതാണോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പന്നിയങ്കര എസ്ഐ ഗണേശൻ, എഎസ്ഐ ഷൈജു, സിപിഒമാരായ ബിനീഷ്, ദിനിൽ, പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ നിഹാദിനെ റിമാൻഡ് ചെയ്തു.

Also read: