24/04/2026
[fontresizer_tawhidurrahmandear_widget]

യുഎസ് പടക്കപ്പലിൽ വീണ്ടും തീപ്പിടിത്തം; മൂന്ന് സൈനികർക്ക് പൊള്ളലേറ്റു

 യുഎസ് പടക്കപ്പലിൽ വീണ്ടും തീപ്പിടിത്തം; മൂന്ന് സൈനികർക്ക് പൊള്ളലേറ്റു

വാഷിങ്ടണ്‍: അമേരിക്കൻ നാവികസേനയുടെ അഭിമാനമായ സ്റ്റെൽത്ത് ഡിസ്ട്രോയർ യുഎസ്എസ് സുംവാൾട്ടിലും തീപിടിത്തം. പശ്ചിമേഷ്യൻ സംഘർഷത്തിനിടെ തീപ്പിടിക്കുന്ന മൂന്നാമത്തെ യുഎസ് പടക്കപ്പലാണിത്.
അപകടത്തിൽ മൂന്ന് സൈനികർക്ക് പൊള്ളലേറ്റു. നാവികരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി അമേരിക്കൻ നാവിക ഇൻസ്റ്റിറ്റ്യൂട്ട് (USNI) റിപ്പോർട്ട് ചെയ്തു.

പശ്ചിമേഷ്യൻ യുദ്ധം രണ്ടു മാസം പിന്നിടുമ്പോൾ, യുഎസ്എസ്
ജെറാൾഡ് ആര് ഫോർഡ്, യുഎസ്എസ് ഐസൻഹോവർ എന്നിങ്ങനെ യുഎസ് നാവികസേനയുടെ കരുത്തായ രണ്ട് അത്യാധുനിക കപ്പലുകൾ അപകടത്തിൽപ്പെട്ടത് ആഗോളതലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഏറ്റവും ഒടുവിൽ യുഎസ്എസ് സുംവാൾട്ട് എന്ന സ്റ്റെൽത്ത് ഡിസ്ട്രോയറിലും വൻ തീപിടിത്തം ഉണ്ടായത്.

മാർച്ച് 12നാണ് യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് വിമാനവാഹിനിക്കപ്പലിൽ തീപിടിത്തമുണ്ടായത്. ചെങ്കടലിൽ വിന്യസിച്ചിരിക്കെ ലാൻഡ്രി റൂമിലുണ്ടായ തീപിടുത്തം 30 മണിക്കൂർ നീണ്ടുനിന്നു. സംഭവത്തിൽ നൂറുകണക്കിന് സൈനികർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞയാഴ്ച യുഎസ്എസ് ഡ്വൈറ്റ് ഡി. ഐസൻഹോവർ വിമാനവാഹിനിക്കപ്പലലും സമാനമായ അപകടം റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 17ന് അറ്റകുറ്റപ്പണികൾക്കിടയിലായിരുന്നു തീപിടിത്തം. സംഭവത്തിൽ എട്ട് നാവികർക്ക് ആണ് പരിക്കേറ്റത്. ഏപ്രിൽ 19നാണു മിസൈൽ നവീകരണ പ്രവർത്തനങ്ങൾക്കിടയിലാണ് യുഎസ്എസ് സുംവാൾട്ട് സ്റ്റെൽത്ത് ഡിസ്ട്രോയറിൽ തീപിടിത്തം ഉണ്ടായത്.

ലോകത്തെ ഏറ്റവും ചെലവേറിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിലുണ്ടായ തീപിടിത്തം ഏറെ ദുരൂഹമായിരുന്നു. 30 മണിക്കൂറോളം നീണ്ടുനിന്ന തീ അണയ്ക്കാൻ സൈന്യം വലിയ പ്രയത്നം നടത്തേണ്ടി വന്നു. കപ്പലിന്റെ ഉൾഭാഗത്തിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതിനെത്തുടർന്ന് അടിയന്തര അറ്റകുറ്റപ്പണികൾക്കായി ക്രോയേഷ്യയിലേക്ക് മാറ്റിയിരുന്നു. പശ്ചിമേഷ്യയിൽ അമേരിക്കയുടെ നാവിക മേധാവിത്വത്തിന് ഇത് വലിയ തിരിച്ചടിയായി.

ഇറാനെതിരെയുള്ള നാവിക ഉപരോധം ശക്തമാക്കാൻ അമേരിക്ക ശ്രമിക്കുമ്പോൾത്തന്നെ, സ്വന്തം കപ്പലുകൾക്ക് തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്നത് ഗൗരവതരമാണ്. ഇവ കേവലം സാങ്കേതിക തകരാറുകളാണോ അതോ അട്ടിമറി ശ്രമങ്ങളാണോ എന്ന കാര്യത്തിൽ പെന്റഗൺ വിശദമായ അന്വേഷണം നടത്തിവരികയാണ്.

സുംവാൾട്ട് ഡിസ്ട്രോയറിലെ തീപിടുത്തം ഹൈപ്പർസോണിക് മിസൈലുകൾ ഘടിപ്പിക്കുന്ന ഘട്ടത്തിലായതിനാൽ, ഈ അത്യാധുനിക സാങ്കേതികവിദ്യയുടെ വിന്യാസത്തെ ഇത് വൈകിപ്പിക്കും. മൂന്ന് പ്രധാന കപ്പലുകൾ ഒരേസമയം അപകടത്തിൽപ്പെടുന്നത് അമേരിക്കൻ സൈനിക ചരിത്രത്തിൽ അപൂർവമാണ്. കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഓരോ തീപിടിത്തത്തിലൂടെയും ഉണ്ടാകുന്നത്. പെന്റഗണിലെ ആഭ്യന്തര തർക്കങ്ങൾക്കിടയിൽ ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത് സൈന്യത്തിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Also read: