12/05/2026
[fontresizer_tawhidurrahmandear_widget]

കോഴിക്കോട്ട് തല പുറത്തിട്ട് ബസിൽ യാത്ര ചെയ്തയാൾ വാഹനമിടിച്ച് മരിച്ചു

 കോഴിക്കോട്ട് തല പുറത്തിട്ട് ബസിൽ യാത്ര ചെയ്തയാൾ വാഹനമിടിച്ച് മരിച്ചു

കോഴിക്കോട്: കെഎസ്ആർടിസി ബസിനുള്ളിൽ തല പുറത്തിട്ട് യാത്ര ചെയ്യുന്നതിനിടെ വാഹനമിടിച്ച് യാത്രക്കാരൻ മരിച്ചു. കണ്ണൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കോഴിക്കോട് അരയിടത്ത് പാലത്തിന് സമീപമാണ് ദാരുണമായ അപകടം നടന്നത്.

ബസിന്റെ പുറകുവശത്തെ സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു സുനിൽ. ഇതിനിടെ ബസുമായി ലോറി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ വാഹനം കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി.

Also read: