28/04/2026
[fontresizer_tawhidurrahmandear_widget]

‘ഒരു വനിതയെ ബിജെപി ഇത്രയും ഭയപ്പെടുന്നത് എന്തിനാണ്, മമതയെ നേരിടാൻ മോദിയും അമിത് ഷായും ബംഗാളിലാണ്’: തൃണമൂൽ മന്ത്രി ശശി പാഞ്ച

 ‘ഒരു വനിതയെ ബിജെപി ഇത്രയും ഭയപ്പെടുന്നത് എന്തിനാണ്, മമതയെ നേരിടാൻ മോദിയും അമിത് ഷായും ബംഗാളിലാണ്’: തൃണമൂൽ മന്ത്രി ശശി പാഞ്ച

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് മന്ത്രി ശശി പാഞ്ച. ഒരു വനിതയെ ബിജെപി ഇത്രയും ഭയപ്പെടുന്നത് എന്തിനാണെന്നും അവർ ചോദിച്ചു. ഒരു മലയാളം ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ബിജെപിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

സംസ്ഥാനത്തെ ബിജെപി നേതൃത്വം പൂർണ പരാജയമാണെന്ന് ശശി പാഞ്ച കുറ്റപ്പെടുത്തി. “ബംഗാളിലെ ബിജെപി നേതൃത്വം ഒരു പ്രയോജനവുമില്ലാത്തവരാണ്. അതുകൊണ്ടാണ് അമിത് ഷാ ദിവസങ്ങളോളം ഇവിടെ തങ്ങി പ്രചാരണം നടത്തുന്നത്. വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്,” അവർ പറഞ്ഞു. 12 ബിജെപി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും അമിത് ഷായുടെ നേതൃത്വത്തിലുള്ള വൻ സന്നാഹവും മമതയെ വീഴ്ത്താൻ രംഗത്തുണ്ട്.

കേന്ദ്രത്തിന്റെ വൻ പ്രചാരണ നിരയെ നേരിടാൻ ദേശീയതലത്തിലെ പ്രമുഖ നേതാക്കളെയാണ് തൃണമൂൽ അണിനിരത്തുന്നത്. അരവിന്ദ് കെജ്‌രിവാൾ, തേജസ്വി യാദവ്, അഖിലേഷ് യാദവ് തുടങ്ങിയവർ മമതയ്ക്ക് പിന്തുണയുമായി ബംഗാളിൽ പ്രചാരണത്തിനിറങ്ങിക്കഴിഞ്ഞു.

രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി പോരാട്ടം കടുപ്പിച്ച മമത ബാനർജി, ബിജെപിക്കെതിരെ ശക്തമായ പ്രഖ്യാപനങ്ങളാണ് നടത്തിയത്. ബംഗാൾ വിജയത്തിന് ശേഷം തന്റെ ലക്ഷ്യം ഡൽഹിയാണെന്ന് മമത വ്യക്തമാക്കി. “ബിജെപി പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് ഞങ്ങളെ തോൽപ്പിക്കാമെന്ന് കരുതേണ്ട. അനീതിക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം. ബംഗാളിൽ മാത്രമല്ല, ഡൽഹിയിൽ നിന്നും ബിജെപിയെ പുറത്താക്കും,” മുഖ്യമന്ത്രി പറഞ്ഞു.

Also read: