28/04/2026
[fontresizer_tawhidurrahmandear_widget]

‘നെതന്യാഹുവിനെ താഴെയിറക്കിയേ അടങ്ങൂ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രിമാർ ഒന്നിക്കുന്നു, ബെന്നറ്റ്-ലാപിഡ് സഖ്യം പ്രഖ്യാപിച്ചു

 ‘നെതന്യാഹുവിനെ താഴെയിറക്കിയേ അടങ്ങൂ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രിമാർ ഒന്നിക്കുന്നു, ബെന്നറ്റ്-ലാപിഡ് സഖ്യം പ്രഖ്യാപിച്ചു

തെൽ അവീവ്: ഇറാൻ യുദ്ധത്തിനു പിന്നാലെ പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ശക്തമായ പ്രതിപക്ഷ നിര രൂപം കൊള്ളുന്നു. മുൻ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റും യെയർ ലാപിഡും തങ്ങളുടെ പാർട്ടികളെ സംയോജിപ്പിച്ച് പുതിയ സഖ്യം പ്രഖ്യാപിച്ചു. രാജ്യത്തെ വിഭജിച്ച് ഭരിക്കുന്ന നെതന്യാഹുവിന്റെ കാലം അവസാനിച്ചുവെന്നും ഇസ്രയേലിന് പുതിയൊരു തുടക്കം ആവശ്യമാണെന്നും ഇരുവരും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

‘വിഭജനത്തിന്റെ കാലം അവസാനിച്ചു’ എന്ന മുദ്രാവാക്യവുമായാണ് സഖ്യം രംഗത്തെത്തിയിരിക്കുന്നത്. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സർക്കാർ രാജ്യത്തിന്റെ സുരക്ഷയെയും ജനാധിപത്യത്തെയും അപകടത്തിലാക്കിയെന്ന് സഖ്യം ആരോപിക്കുന്നു. ഇസ്രയേൽ സമൂഹത്തിലെ തീവ്രമായ രാഷ്ട്രീയ ധ്രുവീകരണം അവസാനിപ്പിക്കുക, യുദ്ധാനന്തര ഇസ്രയേലിന്റെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുക, നെതന്യാഹുവിനെ അധികാരത്തിൽനിന്ന് മാറ്റുക തുടങ്ങിയവയാണു സഖ്യം പ്രഥമ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.

അഴിമതിക്കേസുകളും യുദ്ധകാലത്തെ വീഴ്ചകളും കാരണം നെതന്യാഹുവിനെതിരെയുള്ള ജനവികാരം ശക്തമാണ്. ഇതിനിടയിലാണ് ബെന്നറ്റും ലാപിഡും ഒന്നിക്കുന്നത്. മുൻപ് 2021-ൽ നെതന്യാഹുവിനെ പുറത്താക്കാൻ ഇരുവരും സമാനമായ രീതിയിൽ ‘മാറ്റത്തിനായുള്ള സർക്കാർ’ രൂപീകരിച്ചിരുന്നു. അന്ന് ബെന്നറ്റും പിന്നീട് ലാപിഡും പ്രധാനമന്ത്രിമാരായി. ആ ചരിത്രം ആവർത്തിക്കാനാണ് ഇരുവരും ലക്ഷ്യമിടുന്നത്.

പുതിയ സഖ്യം രൂപീകരിച്ചതോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കുമോ എന്ന കാര്യത്തിൽ രാഷ്ട്രീയ നിരീക്ഷകർ സംശയം പ്രകടിപ്പിക്കുന്നു. നെതന്യാഹുവിന്റെ കടുത്ത വിമർശകരായ മുൻ പ്രധാനമന്ത്രിമാർ ഒന്നിക്കുന്നത് പ്രതിപക്ഷ നിരയ്ക്ക് വലിയ ഊർജമാണ് നൽകുന്നത്. യുദ്ധം അവസാനിച്ചാലുടൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം രാജ്യത്ത് ശക്തമാവുകയാണ്.

Also read: